വെറും 49,999 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍! കച്ചോടം തിരിച്ചുപിടിക്കാന്‍ ഓലയുടെ 'ബോസ്'

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ഈ ഉത്സവകാലയളവില്‍ വാഹന വില്‍പ്പന പരമ്പരാഗതമായി കുതിച്ചുയരാറുണ്ട്. ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാനായി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഉത്സവകാലത്ത് ഇഷ്ട വാഹനം സ്വന്തമാക്കാനായി ഷോറൂമുകളിലേക്ക് എത്തുന്നു. ഇപ്പോള്‍ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ സെയില്‍ നടക്കുന്നതിനാല്‍ ഓണ്‍ലൈനായും ഇരുചക്ര വാഹനങ്ങള്‍ വാങ്ങാം. ഓഫറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് ഓല ഇലക്ട്രിക്. എല്ലാകാലത്തും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ നല്‍കിയാണ് ഓല വിപണിയില്‍ ഇത്രയും സ്വാധീനം നേടിയത്.

എന്നാല്‍ കഴിഞ്ഞ മാസം കമ്പനിക്ക് വില്‍പ്പനയില്‍ കാര്യമായ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റവും കുറവ് വില്‍പ്പന നേടിയത് 2024 സെപ്റ്റംബറില്‍ ആയിരുന്നു. 23,965 യൂണിറ്റുകള്‍ മാത്രം വില്‍ക്കാനായ ഓലയും എതിരാളികളും തമ്മിലുള്ള വിടവ് കുത്തനെ കുറഞ്ഞിരുന്നു. ഉത്സവകാലത്ത് പരമാവധി വില്‍പ്പന നേടാനും നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചുപിടിക്കാനുമായി ഓല വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.

ola s1 boss offer

'ബോസ്' അഥവാ ബിഗസ്റ്റ് ഓല സീസണ്‍ സെയില്‍ എന്ന ബാനറിന് കീഴിലാണ് ആകര്‍ഷകമായ ഓഫറുകളുടെ ഒരു നിര പുറത്തിറക്കിയത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ ഇപ്പോള്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ വെറും 49,999 രൂപ മാത്രം മുടക്കിയാല്‍ ഈ എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം.

ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി ഘടിപ്പിച്ച മോഡലാണ് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത് പായും. വില്‍പ്പന വര്‍ധിപ്പിക്കുക മാത്രമല്ല വിശാലമായ ഉപഭോക്തക്കള്‍ക്ക് ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ പ്രാപ്യമാക്കുകയും ചെയ്യുന്ന ഒരു നീക്കമാണിത്.

നിലവില്‍ ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 74,999 രൂപയാണ് വില. ബോസ് ഓഫര്‍ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് 25,000 രൂപ വരെ പോക്കറ്റിലാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പെട്രോള്‍ സ്‌കൂട്ടറില്‍ നിന്ന് മാറി ഇലക്ട്രിക് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഓലയുടെ വാഹനം കിട്ടില്ല.

സ്റ്റോക്കുകള്‍ തീരുന്നത് വരെ മാത്രമേ ഓഫറിന് സാധുതയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് അരലക്ഷം രൂപയ്ക്ക് ഒരു സ്‌റ്റൈലന്‍ ഓല സ്‌കൂട്ടര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം നിങ്ങളുടെ അടുത്തുള്ള ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുക. എന്‍ട്രി ലെവല്‍ സ്‌കൂട്ടറിന്റെ വില കുറച്ചതിന് പുറമെ മറ്റ് ചില ആകര്‍ഷകമായ ഓഫറുകളും ഓല പ്രഖ്യാപിച്ചു.

ഓല S1 സീരീസിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും 10,000 രൂപ വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) കൂടുതല്‍ താങ്ങാനാവുന്നതും വ്യാപകവുമാക്കാനുള്ള ഓല ഇലക്ട്രിക്കിന്റെ പ്രതിബദ്ധത ഈ ഡീലുകള്‍ അടിവരയിടുന്നു. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് 21000 രൂപ മൂല്യമുള്ള അഡീഷനല്‍ ബെനഫിറ്റുകളുടെ പ്രയോജനം നേടാനും അവസരമുണ്ട്.

ഇതില്‍ 5000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 6000 രൂപ വിലയുള്ള 140-ലധികം മൂവ്ഒഎസ് ഫീച്ചറുകള്‍, 7000 രൂപ വിലയുള്ള 8 വര്‍ഷത്തെ ബാറ്ററി വാറണ്ടി, 7,000 രൂപയുടെ ഹൈപ്പര്‍ചാര്‍ജിംഗ് ക്രെഡിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മൊത്തത്തില്‍ 21000 രൂപ വരെ ലാഭിക്കാനാകും. ഓല കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമായ ചില ഓഫറുകള്‍ ലഭ്യമാണ്.

നിലവിലെ ഓല ഉടമകള്‍ക്ക് റഫറല്‍ പ്രോഗ്രാം വഴി 3000 രൂപ ഡിസ്‌കൗണ്ട് നേടാനും അവസരമുണ്ട്. S1 വാങ്ങുമ്പോള്‍ ഓരോ റഫറലിനും 2000 രൂപ ഡിസ്‌കൗണ്ട് കിട്ടും. ടോപ് 100 റഫറിംഗ് അംഗങ്ങള്‍ക്ക് 11,11,111 രൂപ സമ്മാനം ലഭിക്കാനുള്ള അവസരവുമുണ്ട്. ഓല ബോസ് സെയിലിന്റെ ഭാഗമായി ആക്‌സസറികള്‍ക്കും ഓഫറുകളുണ്ട്. ഓലയുടെ ഈ ആകര്‍ഷകമായ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അടുത്തുള്ള ഓല ഷോറൂം സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.

ഈ ഓഫറുകള്‍ വില്‍പ്പന പുനരുജ്ജീവിപ്പിക്കാന്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് തോന്നുന്നു. വില്‍പ്പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന ഹൈപ്പര്‍സര്‍വീസ് ക്യാമ്പയിനും ഇത്തരം കിഴിവുകളും സമീപകാലത്ത് നേരിടുന്ന വില്‍പ്പന മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും അതുവഴി ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ജനപ്രീതിയും വില്‍പ്പനയും വര്‍ധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

More from DriveSpark

Article Published On: Thursday, October 3, 2024, 10:30 [IST]
English summary
Ola electric boss sale announced s1 x electric scooter offering at rs 49999 full details
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X