പച്ച നമ്പര്‍പ്ലേറ്റുള്ള ബൈക്കുകളും ഇനി റോഡുകളില്‍ നിറയും! ഓലയില്‍ നിന്ന് കാത്തിരുന്ന പ്രഖ്യാപനം എത്തി

ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഭരിക്കുന്നത് ഓല ഇലക്ട്രിക് ആണ്. വിപണിയിലെത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് അത്രയും നാള്‍ സെഗ്‌മെന്റ് ലീഡേഴ്‌സ് ആയിരുന്ന ഹീറോ ഇലക്ട്രിക്കിനെ വരെ താഴെ ഇറക്കാന്‍ ഓലയ്ക്ക് സാധിച്ചു. പരമ്പരാഗത വാഹന നിര്‍മാതാക്കളായ ഹീറോ, ബജാജ് എന്നിവയെ വരെ ഇവി വിഭാഗത്തിലേക്ക് ഇത്രയും വേഗം ചുവട് വെയ്ക്കാന്‍ പ്രേരിപ്പിച്ചത് ഓലയുടെ വിജയമാണെന്ന് വേണം പറയാന്‍. ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓല സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പലകുറി ആവര്‍ത്തിച്ചതാണ്.

അതിന്റെ ഭാഗമായി അവര്‍ ഇപ്പോള്‍ പെട്രോള്‍ സ്‌കൂട്ടറിന്റെയോ അല്ലെങ്കില്‍ അതിനേക്കാള്‍ കുറവോ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓഫര്‍ ചെയ്യുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമല്ല ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രിക് കാറുകള്‍ എന്നിവയും ഓല അണിയറയില്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓല തങ്ങളുടെ വരാന്‍ പോകുന്ന ഇലക്ട്രിക് ബൈക്കുകള്‍ കണ്‍സെപ്റ്റ് രൂപത്തില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ കന്നി ഇലക്ട്രിക് ബൈക്ക് എപ്പോള്‍ വിപണിയില്‍ എത്തും എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഓല പുറത്തുവിട്ടിരിക്കുകയാണ്.

ola diamond head

ഇന്ത്യന്‍ ഇലക്ട്രിക് ടു-വീലര്‍ മാര്‍ക്കറ്റില്‍ 30 ശതമാനത്തില്‍ കൂടുതലാണ് നിലവില്‍ ഓലയുടെ വിപണി വിഹിതം. S1 പ്രോ, S1 എയര്‍, S1 X എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ വിപണി കൈയ്യടക്കിയ ശേഷം ഓല ഇപ്പോള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്ക് ശ്രദ്ധതിരിക്കുകയാണ്. ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പുറത്തിറക്കാന്‍ തയാറെടുക്കുകയാണ്.

'2023 ഡിസംബറില്‍ ഓല S1 X+ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ചു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ ഒല S1 X 2 kWh, 3 kWh പതിപ്പുകളുടെ ഡെലിവറി തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. പുതിയ മോട്ടോര്‍സൈക്കിള്‍ മോഡലുകളായ ഡയമണ്ട്ഹെഡ്, അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, ക്രൂസര്‍ എന്നിവ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഡെലിവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു' ഐപിഒയ്ക്ക് വേണ്ടി നല്‍കിയ ഡിആര്‍എച്ച്പിയില്‍ ഓല ഇലക്ട്രിക് പറഞ്ഞു.

ola adventure bike

വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഓല തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പോര്‍ട്‌ഫേഓളിയോ വികസിപ്പിക്കുന്നത്. ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായി വ്യത്യസ്ത സെഗ്മെന്റുകളില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. നിലവിലുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്ന വളര്‍ച്ച ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇല്ല. ചില സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. അവയുടെ എണ്ണമാണെങ്കില്‍ വളരെ കുറവാണ് താനും.

ഇലക്ട്രിക് ടു-വീലര്‍ മേഖലയില്‍ അവരുടെ നിലവിലുള്ള ആധിപത്യവും ഉയര്‍ന്ന ഫീച്ചറുകളും കുറഞ്ഞ ചെലവുമുള്ള രണ്ടാം തലമുറ സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോം നിര്‍മ്മാണത്തിലെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തി ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലും താരമാകുമെന്നാണ് പ്രവചനം. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇത്ര കണ്ട് ജനകീയമാക്കുന്നതില്‍ ഓല വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൊണ്ട് നിറയാനും ഓലയുടെ ഈ സെഗ്‌മെന്റിലേക്കുള്ള എന്‍ട്രി വഴി സാധിക്കുമെന്നാണ് കണക്ക്കൂട്ടല്‍.

ola cruiser bike

ക്രൂസര്‍, അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, ഡയമണ്ട്ഹെഡ് എന്നിങ്ങനെ നാല് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലുകളാണ് ഓല നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വരാനിരിക്കുന്ന ഓല ഇലക്ട്രിക് ബൈക്കുകളില്‍ ഇന്ത്യ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് മോട്ടോറും, തങ്ങളുടെ ഇ-സ്‌കൂട്ടറുകളേക്കാള്‍ വലിയ ബാറ്ററി പായ്ക്കുകളും സജ്ജീകരിച്ചായിരിക്കും എത്തുകയെന്ന് ഭവിഷ് അഗര്‍വാള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം M1 സൈബര്‍ റേസര്‍ കണ്‍സെപ്റ്റ് വെളിപ്പെടുത്തിയതിന് ശേഷം ഓല റോഡ്സ്റ്ററിന് വേണ്ടി പേറ്റന്റ് ഫയലിംഗ് നടത്തിയത് വലിയ ചുവടുവയ്പാണ്.

ഡിസൈന്‍ പേറ്റന്റ് റോഡ്സ്റ്ററിന്റെ ധീരവും സ്‌പോര്‍ട്ടിയുമായ ഏസ്തറ്റിക് സവിശേഷതകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് അലയുമിനിയം വീലുകളില്‍ ഘടിപ്പിച്ച ചങ്കി ടയറുകളും, യുഎസ്ഡി ഫോര്‍ക്കുകളും, ട്വിന്‍-ഡിസ്‌ക് ബ്രേക്ക് ക്രമീകരണവും ഉള്‍ക്കൊള്ളുന്നു. സ്ലീക്കര്‍ റാപ്പറൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പും ടാങ്ക് ഷ്രൗഡുകളില്‍ ഉള്‍ക്കൊള്ളിച്ച എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ആധുനിക രൂപകല്‍പ്പനയെ പൂര്‍ണതയിലേക്ക് നയിക്കുന്നു.

വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാക്കി വെക്കുമ്പോഴും മുമ്പത്തെ M1 സൈബര്‍ റേസര്‍ കോണ്‍സെപ്റ്റ് ചില രസകരമായ സവിശേഷതകളെ സൂചിപ്പിച്ചിരുന്നു. ഫ്യൂചറിസ്റ്റിക് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും, ചാര്‍ജിംഗ് പോഡ് അടങ്ങിയ ത്രി-സ്റ്റെപ്പ് സീറ്റ് ഡിസൈനും റൈഡര്‍മാരെ ആവേശം കൊള്ളിക്കുന്നു. ഫ്‌ലഷ്-ഫിറ്റ് ടെല്‍ ലൈറ്റ് യൂണിറ്റും ആധുനിക ഡിസൈന്‍ ഭാഷ ഉയര്‍ത്തിക്കാണിക്കുന്നു.

ഓല അവരുടെ നാല് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്കും ഒരു പൊതുവായ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ പദ്ധതിയിടുന്നു. ബാറ്ററി, മിഡ്-മൗണ്ടഡ് മോട്ടോര്‍ എന്നിവയുടെ കാര്യത്തില്‍ സ്ഥിരത ഉറപ്പാക്കാനാണ് ഇതുവഴി ശ്രമം. എന്നാല്‍, റൈഡിംഗ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഓരോ മോഡലും വ്യത്യസ്തമായ പവര്‍, റേഞ്ച് കണക്കുകളുമായിട്ടാകും വരിക. ഏതായാലും ഓലയുടെ കന്നി ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തുന്നത് കാണാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം.

More from DriveSpark

Article Published On: Wednesday, June 19, 2024, 11:15 [IST]
English summary
Ola electric gearing up to launch first electric motorcycle in first half of fiscal 2026
കൂടുതല്‍... #electric vehicles #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X