പൈസയുണ്ടാക്കാം, ചാര്‍ജ് ചെയ്ത് സമയവും കളയണ്ട! പ്രത്യേകതകളുമായി ഓലയുടെ പുത്തന്‍ സ്‌കൂട്ടര്‍ വരുന്നു

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുകയാണ് ഓല ഇലക്ട്രിക്. ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണിയുടെ ചരിത്രം ഓലക്ക് മുമ്പും ശേഷവും എന്ന നിലയില്‍ വിഭജിക്കാവുന്നതാണ്. കാരണം ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ വരവോടെയാണ് ഇന്ത്യക്കാര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളോട് പ്രിയം തോന്നിത്തുടങ്ങിയത്.

ഈ സെഗ്‌മെന്റിലെ മാരുതി സുസുക്കിയാണ് ഓലയെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. ട്രെന്‍ഡിന് അനുസരിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ മെനയുന്നവരാണ് മാരുതി സുസുക്കി. വില്‍പ്പനയുടെ കാര്യത്തില്‍ മാത്രമല്ല സ്ട്രാറ്റജിയുടെ കാര്യത്തിലും ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ മാരുതിയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ഓല. ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വിഭാഗങ്ങള്‍ക്കൊപ്പം കെമോഴ്ഷ്യല്‍ വിഭാഗത്തിനും വളര്‍ച്ചയുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്ന് സെഗ്‌മെന്റില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് ഓല.

ola patents new scooter for commercial segment

കൊമേഴ്ഷ്യല്‍ ഇരുചക്ര വാഹന വിപണി വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിനായി ഓല പുതിയ സ്‌കൂട്ടര്‍ പേറ്റന്റ് ചെയ്തിരിക്കുകയാണ്. ഒരു ഉല്‍പ്പന്നത്തിന്റെ ആസൂത്രണത്തിലും പാക്കേജിംഗിംലും മികവ് പുലര്‍ത്തുന്ന ഓല വാണിജ്യ വാഹനത്തിന്റെ കാര്യത്തിലും നല്ല പഠനം നടത്തിയിരിക്കണം. ലാസ്റ്റ് മൈല്‍ ഡെലിവറി, B2B ഉപഭോക്താക്കള്‍, മറ്റ് ഡെലിവറി പങ്കാളികള്‍ എന്നിവയുള്‍പ്പെടെയുള്ളവരെയാണ് ഓല പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

പൊതുവേ പാസഞ്ചര്‍ സ്‌കൂട്ടറുകള്‍ ഡിസൈനിന്റെ കാര്യത്തിലും സവിശേഷതകളുടെ കാര്യത്തിലും അല്‍പ്പം സമ്പന്നമായിരിക്കും. എന്നാല്‍ ഓല പുറത്തിറക്കാന്‍ പോകുന്ന ഈ പുതിയ സ്‌കൂട്ടര്‍ വളരെ നേക്കഡായാണ് കാണപ്പെടുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കും മറ്റുമായി നഗരങ്ങളില്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി കുറഞ്ഞ വലിപ്പത്തില്‍ നല്ല ഒതുക്കമുള്ള രീതിയിലാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന.

ട്രിപ്പിള്‍ ട്രീയില്‍ നിന്ന് രണ്ട് താഴേക്കുള്ള ട്യൂബുകള്‍ വരുന്ന ഒരു ലളിതമായ ട്യൂബുലാര്‍ ഷാസിയാണ് ഇതിനുള്ളത്. വളരെ സിമ്പിളായ ഹാന്‍ഡില്‍ബാറും നല്‍കിയിരിക്കുന്നു. വേഗത, ഓഡോ, ട്രിപ്പ്, സമയം, റേഞ്ച്, ബാറ്ററി ലെവല്‍ എന്നിവയും മറ്റും കാണിക്കാന്‍ ഒരു ചെറിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഹാന്‍ഡില്‍ ബാറിന്റെ നടുവിലായി കാണാം. ഇത് ഒരു എല്‍സിഡി യൂണിറ്റാകാനാണ് സാധ്യത.

അസാധാരണമായി ഒന്നും തന്നെയില്ലാതെ വളരെ ലളിതമായിട്ടായിരിക്കും ഫ്രണ്ട് അപ്രോണ്‍ വരിക. ഫ്രണ്ട് ആപ്രോണില്‍ ഹൊറിസോണ്ടലായിട്ടായിരിക്കും ഹെഡ്‌ലാമ്പ് വരിക. ഇരട്ട ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ ആയിരിക്കാം സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. എന്നാല്‍ ഓലയുടെ മുന്‍കാല ഓഫറുകള്‍ പരിഗണിച്ച് സിംഗിള്‍ ഫോര്‍ക്ക് സജ്ജീകരണവും പ്രതീക്ഷിക്കാം.

സിംഗിള്‍-പീസ് സീറ്റുകളും ഇതിന് ലഭിക്കും. മാത്രമല്ല കൂടുതല്‍ ചരക്കുകള്‍ വഹിക്കുന്നതിനായി വലിയ ലഗേജ് റാക്കും ഉള്‍ക്കൊള്ളിക്കും. ട്യൂബ്‌ലെസ് ടയറുകളോട് കൂടിയ 10 ഇഞ്ച് വീലുകളിലായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടുക. 3 kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും പവര്‍ എടുക്കു. ഒറ്റചാര്‍ജില്‍ ഏകദേശം 150ആയിരിക്കും റൈഡിംഗ് റേഞ്ച്. റിയര്‍ ഹബ്‌മോട്ടോര്‍ ആയിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുക.

സാധാരണയായി ഇത്തരം വാഹനങ്ങളില്‍ കാര്‍ഗോ ഏരിയ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റിനടിയിലെ സംഭരണം വര്‍ധിപ്പിക്കുന്നതിനും ബാറ്ററി ഫ്‌ലോര്‍ബോര്‍ഡിന് കീഴിലാണ് നല്‍കാറ്. എന്നാല്‍ ഓലയുടെ ഈ കൊമേഴ്ഷ്യല്‍ സ്‌കൂട്ടറില്‍ ബാറ്ററി സീറ്റിനടിയില്‍ നല്‍കിയേക്കുമെന്നാണ് സൂചന. കൂടുതല്‍ സാധനങ്ങള്‍ വഹിക്കാന്‍ പരന്ന ഫേ്‌ലാര്‍ബോര്‍ഡില്‍ ഇടംനല്‍കാന്‍ ഇതുവഴി സാധിക്കും. സീറ്റിനടിയില്‍ നല്‍കുന്ന ബാറ്ററികള്‍ സ്വാപ്പബിള്‍ ആകാനാണ് സാധ്യത.

ഈ സ്വാപ്പബിള്‍ ബാറ്ററികള്‍ക്ക് സീല്‍ ചെയ്ത കണക്ഷന്‍ പോയിന്റുകള്‍ ലഭിക്കാത്തതിനാല്‍ വെതര്‍ പ്രൂഫിംഗിനായി അവ മറച്ചിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയായി വന്നാല്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുമായി വരുന്ന ആദ്യ ഓല ഇലക്ട്രിക് സ്‌കൂട്ടറായി ഇത് മാറും. ഡെലിവറി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇത്തരം ബാറ്ററി പായ്ക്കുകള്‍ ഉപയോഗിക്കുന്നത് സമയം ലാഭിക്കാന്‍ സഹായകമാണ്. അതുകൊണ്ട് തന്നെ യുക്തിസഹമായ ഈ തീരുമാനം ഓല കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

പ്രയോഗികമായ എല്ലാവശങ്ങളും പരിഗണിച്ച് കൊണ്ടാണ് ഓല കൊമേഴ്ഷ്യല്‍ വിഭാഗത്തിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുന്നത്. ഓല ഇതിനോടകം നേടിയെടുത്ത പേരും പ്രശസ്തിയും പുതിയ വാഹനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പാകും. ലാസ്റ്റ്‌മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് വിവിധ ബഹുരാഷ്ട്ര ഭീമന്‍മാരുമായി കൈകോര്‍ക്കാനുള്ള പദ്ധതികളും ഒരുപക്ഷേ അവര്‍ മനസ്സില്‍ കണ്ടുകാണും. വരാന്‍ പോകുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഡ്രൈവസ്പാര്‍ക്ക് മലയാളം വൈബ്‌സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കൂ.

More from DriveSpark

Article Published On: Saturday, January 27, 2024, 13:33 [IST]
English summary
Ola electric patents new scooter targeting commercial segment might get removable battery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X