ഓരോ മണിക്കൂറിലും 1 സ്‌കൂട്ടര്‍ വിറ്റുപോകുന്നു! ഇലക്ട്രിക് ടൂവീലര്‍ വിപണി പകുതിയും കൈപ്പിടിയിലാക്കി ഓല

ഇന്ത്യന്‍ കാര്‍ വിപണിയിലെ രാജാക്കന്‍മാരാണ് മാരുതി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി വില്‍പ്പന ചാര്‍ട്ടുകളില്‍ പതിറ്റാണ്ടുകളായി ഒന്നാമത് നില്‍ക്കുന്ന മാരുതി സുസുക്കിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ് രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ 50 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ സ്വന്തമാക്കുകയെന്നത്. എന്നാല്‍ 42 ശതമാനത്തിനടുത്താണ് മാരുതി എത്തിനില്‍ക്കുന്നത്.

ഇലക്ട്രിക് ടൂവീലര്‍ വിപണിയിലേക്ക് വന്നാല്‍ മാരുതിയെപ്പോലെ അജയ്യരായി മുന്നേറുകയാണ് ഓല ഇലക്ട്രിക്. എന്നാല്‍ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ മാരുതിക്ക് പോലും നേടാനാകാത്തത് ഓല സ്വന്തമാക്കിക്കഴിഞ്ഞു. 2024 ഏപ്രിലില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ 52 ശതമാനത്തിലധികം വിപണി വിഹിതം കൈവരിച്ചതായി ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു. ആഭ്യന്തര വിപണിയില്‍ ഓലയുടെ നേതൃത്വ പദവി അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.

ola s1x range

സര്‍ക്കാറിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് ഓല പോയ മാസം 34,000 രജിസ്ട്രേഷനുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 54 ശതമാനം വളര്‍ച്ചയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് നേടിയത്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ സെഗ്മെന്റിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കുന്നതില്‍ ഓല തുടര്‍ച്ചയായി വിജയം കാണുകയാണെന്നതിന് തെളിവാണ് ഈ വളര്‍ച്ചാ നിരക്ക്.

അടുത്ത് തന്നെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ S1X-ന്റെ വിതരണം കൂടി ആരംഭിക്കുന്നതോടെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ ഓലയുടെ കൂടുതല്‍ വളര്‍ച്ചക്ക് കാരണമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ വിലയും ഡെലിവറി ടൈംലൈനും ഓല ഏപ്രിലില്‍ വെളിപ്പെടുത്തിയിരുന്നു. 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓല S1X വിപണിയില്‍ എത്തുന്നത്.

ola s1x front view

അടിസ്ഥാന വേരിയന്റിന് വെറും 69,999 രൂപയാണ് ആമുഖ വില. അതേസമയം 3 kWh പതിപ്പിന് 84,999 രൂപയും ടോപ്പ്-സ്പെക്ക് 4 kWh മോഡലിന് 99,999 രൂപയും മുടക്കിയാല്‍ മതി. ഈ സീറോ-എമിഷന്‍ സ്‌കൂട്ടറുകള്‍ക്കായുള്ള ഡെലിവറികള്‍ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഓലയുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വഴിയോ ഓണ്‍ലൈനായോ ബുക്ക് ചെയ്യാവുന്നതാണ്.

ഓല S1X 2kWh വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. കൂടാതെ 6 kW മോട്ടോറും 3 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും നല്‍കുന്നു. അതേസമയം ഓല S1X 3kWh വേരിയന്റിന്‍ ഫുള്‍ ചാര്‍ജിംഗില്‍ 151 കിലോമീറ്റര്‍ റേഞ്ച് ആണ് പറയുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്.

ola s1x front profile

ഈ വേരിയന്റിനും 6 kW മോട്ടോറും 3 വര്‍ഷം/40,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 4 kWh ബാറ്ററി പായ്ക്കുമായി എത്തുന്ന ഓല S1X ഒറ്റ ചാര്‍ജിംഗില്‍ 190 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. 6 kW മോട്ടോറാണ് ഇതിന്റെ ശക്തി. ഈ വേരിയന്റില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും ട്യൂബ്ലെസ് ടയറുകളും വരുന്നു.

4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മൂന്ന് റൈഡിംഗ് മോഡുകള്‍, മുന്‍വശത്ത് ഇരട്ട ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, പിന്നില്‍ ഡ്യുവല്‍ ഷോക്ക് സസ്‌പെന്‍ഷന്‍, എന്നിവയാണ് S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍. S1 പ്രോ, S1 എയര്‍, S1X+ എന്നിവയാണ് ഓല പുറത്തിറക്കുന്ന മറ്റ് മോഡലുകള്‍. ഇവയുടെ വിലയില്‍ മാറ്റമില്ല. S1 X+ ന് ഇപ്പോള്‍ 89,999 രൂപയാണ് വില.

S1 എയറിന് 1.05 ലക്ഷം രൂപയും ടോപ് സ്പെക്ക് S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. മാർച്ചിനെ അപേക്ഷിച്ച് മാർച്ചിനെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ഏപ്രിലില്‍ ഏക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ ഏപ്രിലിൽ വില്‍പ്പനയാണ് ഓല രേഖപ്പെടുത്തിയത്. കുറഞ്ഞ വിലയുള്ള S1X-ന്റെ ഡെലിവറി ആരംഭിക്കുന്നതോടെ ഓലയുടെ വില്‍പ്പന വീണ്ടും അരലക്ഷം യൂണിറ്റ് കവിയുമെന്നാണ് കരുതുന്നത്.

More from DriveSpark

Article Published On: Friday, May 3, 2024, 10:29 [IST]
English summary
Ola electric recorded 34000 unit sales in april 2024 captured 52 percent market share
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X