ദീപാവലി വിന്നര്‍ ഓല തന്നെ! വിവാദങ്ങളിലും തളരാതെ വില്‍പ്പന, വാങ്ങാനെത്തിയത് 50000 പേര്‍

നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയ ഒക്ടോബര്‍ മാസവും കടന്ന് പോയിരിക്കുകയാണ്. ഇന്ത്യയില്‍ വാഹന വില്‍പ്പന പൊടിപൊടിക്കുന്ന ഉത്സവകാലം വണ്ടിക്കമ്പനികള്‍ക്ക് പുഞ്ചിരി സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും 2024 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കിന് (Ola Electric) പുഞ്ചിരിക്കാന്‍ വകയുണ്ട്. പോയ മാസങ്ങളില്‍ വിപണി വിഹിതം കുറഞ്ഞുപോയതിന്റെ നിരാശ മായ്ക്കാന്‍ പറ്റുന്ന തരത്തിലുള്ള കച്ചവടമാണ് ഉത്സവകാലത്ത് അരങ്ങേറിയത്. കഴിഞ്ഞ മാസത്തെ ഓലയുടെ വില്‍പ്പന കണക്കുകള്‍ നമുക്ക് വിശദമായി പരിശോധിക്കാം.

2024 ഒക്ടോബറില്‍ 50,000 സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഓല ഇലക്ട്രിക് അവകാശപ്പെടുന്നു. എന്നിരുന്നാലും വാഹന്‍ വെബ്സൈറ്റിലെ ഡേറ്റ പരിശോധിച്ചാല്‍ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ രജിസ്ട്രേഷന്‍ ഒക്ടോബറില്‍ 41,605 യൂണിറ്റുകളാണ്. ഓല ഇലക്ട്രിക് സ്‌കൂട്ടറുകളെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും പ്രാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മാജിക് സംഖ്യ പിന്നിടാന്‍ കമ്പനിക്ക് സാധിച്ചത്.

ola electric sales

30 ശതമാനം വിപണി വിഹിതവുമായി ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സാധിച്ചു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ഒക്ടോബറില്‍ ഓല 74 ശതമാനം വളര്‍ച്ച നേടി. 2024 സെപ്റ്റംബര്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വളര്‍ച്ച 100 ശതമാനമാണ്. സെപ്റ്റംബറില്‍ വെറും 23,965 യൂണിറ്റ് മാത്രമായിരുന്നു ഓലയുടെ വില്‍പ്പന.

വിശാലമായ സെഗ്മെന്റ്, ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡ്, ഇന്ത്യയിലുടനീളമുള്ള വില്‍പ്പന ശൃംഖലയുടെ ശക്തി എന്നിവ കാരണം ഉത്സവ സീസണ്‍ ഞങ്ങള്‍ക്ക് ശരിക്കും മികച്ചതായിരുന്നുവെന്ന് ഓല ഇലക്ട്രിക് വക്താവ് പറഞ്ഞു. ടയര്‍2, ടയര്‍3 വിപണികളിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടി വരികയാണെന്നും വരും മാസങ്ങളിലും ഈ വളര്‍ച്ച തുടരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ola electric 72 hours rush

വിവിധ വിലകളിൽ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 6 മോഡലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓലയുടെ S1 പോര്‍ട്ട്‌ഫോളിയോ. S1 പ്രോ, S1 എയര്‍ സ്‌കൂട്ടറുകള്‍ക്ക് യഥാക്രമം 1,34,999 രൂപയും 1,07,499 രൂപയുമാണ് വില. അതേസമയം ബഡ്ജറ്റ് ഫ്രണ്ട്ലിയായ S1 X സീരീസില്‍ 2 kWh, 3 kWh, 4 kWh ബാറ്ററികളുള്ള മോഡലുകള്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് യഥാക്രമം 74999 രൂപ, 87999 രൂപ, 101999 രൂപ എന്നിങ്ങനെയാണ് വില.

പോയമാസം പ്രത്യേക ഉത്സവകാല 'ബോസ്' സെയിലിന് കീഴില്‍ ഓല S1 സ്‌കൂട്ടര്‍ ശ്രേണിയില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തിരുന്നു. 25,000 രൂപ വരെയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കിഴിവുണ്ടായിരുന്നത്. ഇതോടെ ഒക്ടോബര്‍ ആദ്യ രണ്ടാഴ്ചകളില്‍ വിപണി വിഹിതം 34 ശതമാനമായി ഉയരുകയും കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം വരെ കുതിച്ചുയരുകയും ചെയ്തിരുന്നു.

ola electric 72 hours rush

ടിവിഎസ്, ബജാജ് എന്നീ എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരങ്ങള്‍ക്കും വില്‍പ്പനാനന്തര സേവനത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലും കമ്പനിയുടെ ഓഹരി വില അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിന്ന് ഏകദേശം 35 ശതമാനം ഇടിഞ്ഞിരുന്നു. സെപ്റ്റംബറില്‍ ഓലയുടെ വിപണി വിഹിതം 12 മാസം മുമ്പുണ്ടായിരുന്ന 47 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി കുറയുകയും ചെയ്തു.

വില്‍പ്പനാനന്തര സേവന അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഓല നിരവധി സംരംഭങ്ങള്‍ക്ക് അടുത്തകാലത്തായി തുടക്കമിട്ടിട്ടുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സര്‍വീസ് സെന്ററുകളുടെ എണ്ണം 2024 ഡിസംബറോടെ 1,000 ആക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഹൈപ്പര്‍ സര്‍വീസ് ക്യാമ്പയിന്‍ ഇത്തരത്തില്‍ ഒന്നാണ്. നെറ്റ്‌വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാമിലൂടെ 2025 അവസാനത്തോടെ 10,000 പങ്കാളികളെ റിക്രൂട്ട് ചെയ്യാനും പദ്ധതിയിടുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ തൊഴിലാളികളെ സജ്ജരാക്കാന്‍ 1 ലക്ഷത്തോളം സ്വതന്ത്ര മെക്കാനിക്കുകള്‍ക്ക് ഓല പരിശീലനം നല്‍കുകയും ചെയ്യും.

More from DriveSpark

Article Published On: Sunday, November 3, 2024, 13:00 [IST]
English summary
Ola electric recorded 50000 unit sales in october 2024 with 30 per cent market share
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X