ഇന്ത്യക്കാര്‍ക്ക് 'പ്രേമലു' ഓലയോട്... ഫെബ്രുവരിയില്‍ വിറ്റത് 35000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍!

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുകയാണ് കമ്പനികള്‍. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന സ്വന്തമാക്കി വിപണി വിഹിതം ഉയര്‍ത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓല ഇലക്ട്രിക്. പോയ മാസം ഓലയുടെ വില്‍പ്പന നമുക്ക് ചുവടെ വിശദമായി നോക്കാം.

2024 ഫെബ്രുവരി മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയതായി ഓല ഇലക്ട്രിക് വെള്ളിയാഴ്ച പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പോയ മാസം 35,000 ഇലക്ട്രിക് സ്‌കൂട്ടറുടളുടെ രജിസ്‌ട്രേഷന്‍ നടത്തി വിപണി വിഹിതം 42 ശതമാനമാക്കി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. 2023 ഫെബ്രുവരിയില്‍ കമ്പനി നേടിയതിനേക്കാള്‍ ഇരട്ടി രജിസ്‌ട്രേഷന്‍ 2024 ഫെബ്രുവരിയിലെ നേടാനായതായി ഓല വ്യക്തമാക്കി.

ola sales

കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോഡ് വില്‍പ്പനയാണ് ഓല സ്വന്തമാക്കുന്നത്. 2023 ഡിസംബര്‍, 2024 ജനുവരി മാസങ്ങളില്‍ കമ്പനി 30,000 രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ ഒരു മാസത്തില്‍ 30,000 യൂണിറ്റ് രജിസ്‌ട്രേഷന്‍ നേടിയ ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ നിര്‍ണമാതാക്കളായി ഓല ഇലക്ട്രിക് മാറിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,00,000 രജിസ്‌ട്രേഷനുകളാണ് കമ്പനി രഖപ്പെടുത്തിയത്.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷം സ്ഥിരമായി പ്രതിമാസം 20,000 യൂണിറ്റുകള്‍ക്ക് മുകളില്‍ വില്‍പ്പന നേടിയിരുന്ന കമ്പനി പെട്ടെന്ന് വില്‍പ്പന 30,000 യൂണിറ്റിലേക്ക് എത്തിച്ചത് എതിരാളികള്‍ വരെ അസൂയയോടെ നോക്കിനില്‍ക്കുന്ന സാഹചര്യമാണ്. ഉപഭോക്താക്കള്‍ കൂടുതല്‍ ബോധവാന്മാരാകുകയും ഗുണമേന്മയുള്ള ഇവികള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്ന വില പോയിന്റുകളില്‍ വാങ്ങാന്‍ തയറാകുകയും ചെയ്യുന്നത് തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളില്‍ ചിലതാണെന്ന് ഓല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.

ola s1 x plus

സമീപ മാസങ്ങളില്‍ എടുത്ത ചില ആക്രമണാത്മക നടപടികളാണ് ഒല ഇലക്ട്രിക്ക് അതിന്റെ വളര്‍ച്ചയ്ക്ക് കാരണം. S1X മുതല്‍ S1 എയര്‍, S1 പ്രോ വരെ വിപുലമായ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നതാണ് കമ്പനിയുടെ ഒരു പ്രത്യേകത. വ്യത്യസ്ത ട്രിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ വ്യത്യസ്ത വിലകളിലുള്ള ഉല്‍പ്പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.

S1 X 4 kWh വേരിയന്റിന്റെ വരവോട് കൂടി കമ്പനിയുടെ പോര്‍ട്‌ഫോളിയോ ആറ് ഓഫറുകളായി ഉയര്‍ന്നിരുന്നു. ഫെബ്രുവരി മാസം വാലന്‍ൈറന്‍സ് ദിനം പ്രാമാണിച്ച ഓല വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതും വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാകാന്‍ കാരണമായി. ഫെബ്രുവരി 16-ാം തീയതിയാണ് വാലന്‍ൈറന്‍സ് ദിന സമ്മാനമെന്ന നിലയില്‍ ഓല S1X+, S1 എയര്‍, S1പ്രോ ഇവികളുടെ വില കുറച്ചത്.

ola s1 pro gen 2

25,000 രൂപ വരെയായിരുന്നു ജനപ്രിയ സ്‌കൂട്ടറുകള്‍ക്കുള്ള കിഴിവ്. വിലക്കുറവ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഓല 10,000 സ്‌കൂട്ടറുകള്‍ വിറ്റതായും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വില പുതുക്കിയത് വില്‍പ്പന മൂന്നിരട്ടി കൂട്ടാനാണ് സഹായിച്ചത്. ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 17,500 രൂപ ഡിസ്‌കൗണ്ടിലായിരുന്നു വിറ്റിരുന്നത്. S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 15,000 രൂപയും S1 X+ മോഡലിന് 25,000 രൂപയുടെ കിഴിവും ലഭിച്ചു.

79,999 രൂപ മുതലാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ വില ആരംഭിക്കുന്നത്. ഓല അടുത്തിടെ തങ്ങളുടെ ബാറ്ററികള്‍ക്ക് എട്ട് വര്‍ഷം/80,000 കിലോമീറ്റര്‍ വാറണ്ടിയും വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഒപ്പം ആഡ്-ഓണ്‍ വാറണ്ടി ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാക്കി. ഒരു ഇവി സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ഇത് ഉപകരിച്ചു.

ola s1 air

ഇതോടൊപ്പം ഓല ഇലക്ട്രിക് തങ്ങളുടെ സര്‍വീസ് ശൃംഖല വികസിപ്പിക്കാനുള്ള പരിപാടിയിലാണ് ഇവി സ്റ്റാര്‍ട്ടപ്പ്. ഓലക്ക് നിലവില്‍ 414 സര്‍വീസ് സെന്ററുകളാണുള്ളത്. ഈ വര്‍ഷം ഏപ്രിലോടെ സര്‍വീസ് സെന്ററുകളുടെ എണ്ണം ഏകദേശം 600 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വില്‍പന ത്വരിതപ്പെടുത്തുന്നതിന് പോര്‍ട്ട്‌ഫോളിയോയില്‍ കൂടുതല്‍ താങ്ങാനാവുന്ന മോഡലുകള്‍ ഉള്‍പ്പെടുത്താനും ഓലക്ക് പദ്ധതികളുണ്ട്.

അടുത്ത പാദത്തോടെ അതിവേഗ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് 10,000 പോയിന്റായി വികസിപ്പിക്കാനാണ് ഓല ഇലക്ട്രിക് പദ്ധതിയിടുന്നത്. കൂടാതെ, 29,999 രൂപ വിലയുള്ള ഒരു പോര്‍ട്ടബിള്‍ ഫാസ്റ്റ് ചാര്‍ജര്‍ ആക്സസറി അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് എവിടെയായിരുന്നായാലും തങ്ങളുടെ ഇവികള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാകും.

More from DriveSpark

Article Published On: Friday, March 1, 2024, 18:41 [IST]
English summary
Ola electric recorded highest ever monthly sales in february 2024 clocked 35000 registrations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X