ഓലയുടെ ഒറ്റക്കുള്ള ഭരണം അവസാനിക്കുന്നു! വിടവ് നികത്തി അടിച്ച്കയറി ബജാജും ടിവിഎസും

ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ 'മാരുതി സുസുക്കി' എന്നപേര് സമ്പാദിച്ചവരാണ് ഓല ഇലക്ട്രിക്. ഒരു മാസം അര ലക്ഷക്കതിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് ഓല ഇലക്ട്രിക് സെഗ്‌മെന്റില്‍ 50 ശതമാനത്തിനടുത്ത് വിപണി വിഹിതം സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2024 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഓല ഇലക്ട്രിക്കിന്് കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഓല ഇലക്ട്രിക്കിന്റെ വില്‍പ്പന കുറയുന്നതിനൊപ്പം എതിരാളികളായ ബജാജ് ചേതക്കും ടിവിഎസ് മോട്ടോറും വില്‍പ്പന സംഖ്യയിലുള്ള വിടവ് കുറച്ച് കൊണ്ടുവരികയാണ്. പോയ മാസം ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ കണ്ട ട്രെന്‍ഡുകള്‍ വിശദമായി ചുവടെ വായിക്കാം.

2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസത്തില്‍ പ്രതിമാസം ശരാശരി 37,695 യൂണിറ്റുകള്‍ വിറ്റഴിച്ച് ഓല ഇലക്ട്രിക്കിന്റെ മൃഗീയാധിപത്യമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസമായതോടെ വില്‍പ്പന 26,928 യൂണിറ്റായി മാറി. ഇപ്പോള്‍ ഓല സ്‌കൂട്ടറുകളുടെ ഡിമാന്‍ഡ് വീണ്ടും ഇടിഞ്ഞതായാണ് സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോയ മാസം 23,965 യൂണിറ്റായിരുന്നു ഓലയുടെ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 29 ശതമാനമാണ് ഇടിവ് നേരിട്ടത്.

ola showroom

2023 ഒക്‌ടോബറിന് ശേഷം കഴിഞ്ഞ 11 മാസത്തിനിടെ കമ്പനി രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിമാസ വില്‍പ്പനയാണ് സെപ്റ്റംബറിലേത്. സെപ്റ്റംബറില്‍ ഓല ഇലക്ട്രിക്കിന്റെ വിപണി വിഹിതത്തില്‍ വമ്പന്‍ ഇടിവുണ്ടായി. ഏകദേശം 26 ശതമാനമാണ് നിലവില്‍ ഓലയുടെ മാര്‍ക്കറ്റ് ഷെയര്‍. 2024 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 38 ശതമാനം വിപണി വിഹിതമായിരുന്നു ഓല കൈയ്യടക്കി വെച്ചിരുന്നത്.

ജനുവരിയില്‍ 31785 യൂണിറ്റ് വില്‍പ്പനയുമായി കലണ്ടര്‍ വര്‍ഷത്തിന് ഗംഭീര തുടക്കമിട്ട ഓല മാര്‍ച്ചില്‍ വിറ്റത് 52136 യൂണിറ്റ് ഇവികളായിരുന്നു. കഴിഞ്ഞ ഒമ്പത് മാസം കൊണ്ട് 3,14,761 യൂണിറ്റ് ഇലകട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് മൊത്തം വിപണി വിഹിതം ഓല 39 ശതമാനമാക്കി. ഒരു വര്‍ഷം മുമ്പ് ഇത് 30 ശതമാനമായിരുന്നു. ഓല വില്‍പ്പനയില്‍ കിതയ്ക്കുന്നത് ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ വര്‍ദ്ധിച്ചുവരുന്ന മത്സരത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകളുടെയും വ്യക്തമായ സൂചനയാണ്.

bajaj chetak side design

പോയമാസം ടിവിഎസ് ഐക്യൂബിനെ മറികടന്ന് ബജാജ് ചേതക്ക് രണ്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മാസം ബജാജ് ചേതക് 17,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. ടിവിഎസ് 16,000 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് കമ്പനികളും ഇപ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലെ മൊത്തം വിപണി വിഹിതത്തിന്റെ അഞ്ചിലൊന്ന് അവകാശപ്പെടുന്നു. പുതിയതും കൂടുതല്‍ താങ്ങാനാവുന്നതുമായ മോഡലുകള്‍ അവതരിപ്പിച്ചതാണ് ഈ കമ്പനികളുടെ വിജയത്തിന് കാരണമായത്.

ഇന്ത്യയിലെ മറ്റൊരു പ്രമുഖ കമ്പനിയായി ഏഥര്‍ എനര്‍ജി സെപ്റ്റംബറില്‍ വില്‍പ്പന ഇരട്ടിയാക്കി. സെപ്റ്റംബറില്‍ 11,000 യൂണിറ്റ് വില്‍പ്പനയുമായി 14 ശതമാനത്തിനടുത്താണ് ഏഥര്‍ എനര്‍ജിയുടെ വിപണി വിഹിതം. ഓല ഇലക്ട്രിക് തങ്ങളുടെ നേട്ടങ്ങള്‍ കണ്ട് വിശ്രമിക്കാതെ അതിന്റെ ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കാനും വില്‍പ്പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും തകൃതിയായി നടത്തുന്നുണ്ട്.

tvs iqube

ഓഗസ്റ്റില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി വന്‍ ഓളം സൃഷ്ടിച്ച ഓല കഴിഞ്ഞ ദിവസം കമ്പനിയുടെ സര്‍വീസ് സെന്ററുകളുടെ എണ്ണം ഡിസംബറോടെ ആയിരമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓലയുടെ S1 സ്‌കൂട്ടര്‍ ശ്രേണിയുടെ വിശ്വാസ്യതയെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനും വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഹൈപ്പര്‍ സര്‍വീസ് എന്ന പുത്തന്‍ സംരംഭം ഓല പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ഓല ഇലക്ട്രിക്കിന് ഇന്ത്യയിലുടനീളം 500 സര്‍വീസ് സെന്ററുകളാണ് ഉള്ളത്. ഡിസംബര്‍ അവസാനത്തോടെ ഇത് 1000 ആയി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. സര്‍വീസ് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ട്നര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ഇരുചക്ര വാഹന വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്ന സ്വതന്ത്ര മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കാനും ഓല തീരുമാനിച്ചു. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം ഒരു ലക്ഷം മെക്കാനിക്കുകളെ തിരഞ്ഞെടുക്കാനാണ് ലക്ഷ്യമിടുന്നത്.

ഓല സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്ത് കിട്ടാന്‍ വൈകുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഉപഭോക്താവിന്റെ സ്‌കൂട്ടര്‍ ശരിയാക്കുന്നത് വരെ താല്‍ക്കാലികമായി ഒരു ഓല S1 സ്‌കൂട്ടര്‍ നല്‍കുന്ന ക്വിക്ക് സര്‍വീസ് ഗ്യാരണ്ടിയും കമ്പനി ലോഞ്ച് ചെയ്യും. ഇതോടൊപ്പം ഓല കെയര്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ക്യാബ് സര്‍വീസ് കൂപ്പണുകളും ലഭിക്കും. ഇതുവഴി ഓല ക്യാബുകള്‍ പണച്ചെലവില്ലാതെ ബുക്ക് ചെയ്യാന്‍ ഇത് ഉപഭോക്താക്കള്‍ക്ക് സാധിക്കും.

More from DriveSpark

Article Published On: Wednesday, October 2, 2024, 13:00 [IST]
English summary
Ola electric sales volume dropped in september 2024 bajaj chetak tvs motor reduces gap
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X