എതിരാളികളുടെ 1 മാസത്തെ വില്‍പ്പന 3 ദിവസം കൊണ്ട് നേടി ഓല! 25,000 രൂപ ഡിസ്‌കൗണ്ടിട്ടതോടെ ഷോറൂം നിറഞ്ഞു

ഇന്ത്യലെ ഉപഭോക്താക്കള്‍ക്ക് ഓഫറുകളോടും വിലക്കിഴിവുകളോടുമുള്ള താല്‍പര്യം വളരെ പ്രസിദ്ധമാണ്. വളരെ പ്രൈസ് സെന്‍സിറ്റീവായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ വളരുന്ന കാഴ്ച മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഓല ഇലക്ട്രിക് (Ola Electric).

തുടക്കത്തില്‍ S1 പ്രോ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ സാമാന്യം പ്രീമിയം വിലയിലായിരുന്നു ഓല പുറത്തിറക്കിയത്. എന്നാല്‍ വില കൂടുതലാണെന്ന് പറഞ്ഞ് ആരും തിരിഞ്ഞുനോക്കാതെ വന്നു. ഇതോടെ വില വെട്ടിക്കുറച്ചും ഓരോ ആഘോഷവേളകളിലും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ നല്‍കിയും ഓല ഇന്ന് ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ നമ്പര്‍ വണ്‍ ആയി മാറി.

ola electric scooters

കഴിഞ്ഞ ആഴ്ച ഫെബ്രുവരി 16-ാം തീയതിയായിരുന്നു വാലന്‍ൈറന്‍സ് ദിന സമ്മാനമെന്ന നിലയില്‍ ഓല S1X+, S1 എയര്‍, S1പ്രോ ഇവികളുടെ വില കുറച്ചത്. 25000 രൂപ വരെയായിരുന്നു ജനപ്രിയ സ്‌കൂട്ടറുകള്‍ക്കുള്ള കിഴിവ്. വിലക്കുറവ് പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഓല 10,000 സ്‌കൂട്ടറുകള്‍ വിറ്റതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്ന് സ്‌കൂട്ടറുകളും ഒരുമിച്ച് പ്രതിദിനം 3,000 സ്‌കൂട്ടറുകള്‍ വിറ്റു. വില പുതുക്കിയത് വില്‍പ്പന മൂന്നിരട്ടി കൂടിയതായും കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 10,000 യൂണിറ്റ് വില്‍പ്പന വാരിക്കൂട്ടിയതായും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ ഫെബ്രുവരിയിലെ ഇവി ഇരുചക്രവാഹന വില്‍പ്പനയെക്കുറിച്ചുള്ള സര്‍ക്കാര്‍ വാഹന്‍ ഡാറ്റ മാര്‍ച്ച് ആദ്യ വാരത്തില്‍ മാത്രമേ ലഭ്യമാകൂ.

ola s1x

ഫെബ്രുവരി അവസാനം വരെ ഓലയുടെ ഈ ഓഫറിന് സാധുതയുണ്ടായിരിക്കും.
അടുത്തിടെ ഒല ഇലക്ട്രിക് ഗവണ്‍മെന്റിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്റെ ഭാഗമായി മാറിയിരുന്നു. കമ്പനിയുടെ S1 എയര്‍, S1 പ്രോ എന്നിവയ്ക്ക് പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. പിഎല്‍ഐ സ്‌കീമിന് കീഴില്‍ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്ന ഒരേയൊരു ഇരുചക്ര വാഹന നിര്‍മ്മാതാവ് ഓല ഇലക്ട്രിക് ആണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

പിഎല്‍ഐ സ്‌കീമിന് കീഴില്‍ ഓലയ്ക്ക് ഓരോ സ്‌കൂട്ടറിനും 15,000 മുതല്‍ 20,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ഓലയുടെ മുന്‍നിര മോഡലായ S1 പ്രോ ഇപ്പോള്‍ 1,30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വരുന്നത്. അതായത് ഇവിക്ക് ഈ മാസം 17,500 രൂപ കുറച്ച് മുടക്കിയാല്‍ മതി. ഇലക്ട്രിക് സ്‌കൂട്ടറിന് മുമ്പ് 1,47,500 ലക്ഷം രൂപയായിരുന്നു എക്സ്‌ഷോറൂം വില. S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 15,000 രൂപയാണ് ഇപ്പോള്‍ കിഴിവ്.

ola s1 air

1.20 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ വിറ്റിരുന്ന S1 എയര്‍ ഇപ്പോള്‍ 1.05 ലക്ഷം രൂപ മുടക്കിയാല്‍ വീട്ടിലെത്തിക്കാം. കമ്പനിയുടെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഓല S1 X+. ഈ മോഡലിനാണ് ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുള്ളത്. വിലയില്‍ 25,000 രൂപ വമ്പന്‍ കിഴിവ് ലഭിക്കുന്നതോടെ 85000 രൂപക്ക് ഇവി ഇപ്പോള്‍ സ്വന്തമാക്കാം.
ഓല S1X+ ന്റെ മുമ്പത്തെ എക്‌സ്‌ഷോറൂം വില 1.10 ലക്ഷം രൂപയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഇവികള്‍ വാങ്ങാമെന്ന് സാരം. ഇതോടൊപ്പം ഓല ഇലക്ട്രിക്കിന്റെ മുഴുവന്‍ ഉല്‍പ്പന്ന ലൈനപ്പിനും അധിക ചാര്‍ജുകളൊന്നുമില്ലാതെ 8-വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വിപുലീകൃത ബാറ്ററി വാറണ്ടിയും അവതരിപ്പിച്ചു. ഇതോടൊപ്പം ഓല ഇലക്ട്രിക് തങ്ങളുടെ സര്‍വീസ് ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തി. ബ്രാന്‍ഡിന് നിലവില്‍ 414 സര്‍വീസ് സെന്ററുകളാണുള്ളത്. ഈ വര്‍ഷം ഏപ്രിലോടെ സര്‍വീസ് സെന്ററുകളുടെ എണ്ണം ഏകദേശം 600 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ola service centre

വില്‍പന ത്വരിതപ്പെടുത്തുന്നതിന് ഓല ഇലക്ട്രിക് അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ താങ്ങാനാവുന്ന മോഡലുകള്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണെന്നും കമ്പനി സഹസ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഓലയുടെ പ്ലാന്റിന് പ്രതിവര്‍ഷം 1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. അതിന്റെ ശേഷി ഇരട്ടിയാക്കാനും പ്ലാനുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

More from DriveSpark

Article Published On: Wednesday, February 21, 2024, 13:00 [IST]
English summary
Ola electric sold 10000 e scooters in three days post price cut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X