ഇലക്ട്രിക് സ്‌കൂട്ടറെന്നാല്‍ ഓല! 2023-ല്‍ വിറ്റ ഇവികളുടെ എണ്ണം കേട്ടാല്‍ ആരും അതിശയിക്കും!

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയിലെ 'മാരുതി സുസുക്കി'യാണ് ഓല ഇലക്ട്രിക്കെന്ന് നിലവില്‍ നമുക്ക് പറയാമെന്ന് തോന്നുന്നു. കാരണം ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതിക്ക് 40 ശതമാനത്തിന് മുകളില്‍ വിപണി വിഹിതമുള്ളപ്പോള്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഓലക്കും സമാനമായ കണക്കുകളാണ് പറയാനുള്ളത്. ഓലയുടെ അമ്പരപ്പിക്കുന്ന വില്‍പ്പന കണക്കുകളെ കുറിച്ച് വിശദമായി നമുക്ക് നോക്കാം.

2023 ഡിസംബര്‍ അവസാന വാരം ഓല അസൂയാവഹമായ ഒരു നേട്ടം കൈവരിച്ചിരുന്നു. ഒരു കലണ്ടര്‍ വര്‍ഷം 2.50 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന റെക്കോഡാണ് ഓല സ്ഥാപിച്ചത്. പുതുവര്‍ഷം പിറന്നതോടെ കഴിഞ്ഞ ഡിസംബറിലെയും 2023 കലണ്ടര്‍ വര്‍ഷത്തെയും മൊത്തം വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓല ഇപ്പോള്‍.

ola electric sales

2023 ഡിസംബര്‍ മാസത്തില്‍ മൊത്തം 30,219 വാഹനങ്ങള്‍ വിറ്റതായി ഓല തിങ്കളാഴ്ച അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കാണ് 2023 ഡിസംബറില്‍ രേഖപ്പെടുത്തിയതെന്ന് കമ്പനി പറഞ്ഞു. 2022 ഡിസംബറിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 74 ശതമാനമാണ് വളര്‍ച്ച. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ 40 ശതമാനം വിഹിതമാണ് ഓല കൈയ്യടക്കി വെച്ചിരിക്കുന്നത്.

2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും ഓല വമ്പന്‍ വില്‍പ്പനയാണ് നേടിയത്. 2023 ഓക്‌ടോബര്‍ ഡിസംബര്‍ കാലയളവില്‍ 83,963 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വില്‍പ്പന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 68 ശതമാനം വര്‍ധനവാണിത്. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 48 ശതമാനം വര്‍ധനയുണ്ടായി.

ola s1x plus

ഈ ഡിസംബറില്‍ ഓല മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി താണ്ടിയിരുന്നു. മൊത്തം 4 ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചാണ് ഓല വന്‍ നേട്ടം കുറിച്ചത്. ഓലയുടെ എതിരാളിയായ ഏഥര്‍ എനര്‍ജി 2018-ല്‍ തങ്ങളുടെ ആദ്യ സ്‌കൂട്ടര്‍ പുറത്തിറക്കി 5 വര്‍ഷം കൊണ്ട് 2 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടത് അടുത്തിടെയാണ്.

ഇതിന്റെ ഇരട്ടി ഇവികള്‍ പ്രെഡക്ഷന്‍ യൂണിറ്റില്‍ നിന്നിറക്കാന്‍ ഓലക്ക് വെറും 24 മാസം അതായത് 2 കൊല്ലം മാത്രമാണ് വേണ്ടിവന്നത്. 2023-ല്‍ ഓല മൊത്തം 2.65 ലക്ഷം ഇലക്ട്രിക് ടുവീലറുകളാണ് വിറ്റത്. ഒരു കലണ്ടര്‍ വര്‍ഷം ഇത്രയും കൂടുതല്‍ ഇവി വില്‍ക്കുന്ന ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് മാറി. കഴിഞ്ഞ വര്‍ഷം 1,09,395 യൂണിറ്റായിരുന്നു ഓലയുടെ റീട്ടെയില്‍ വില്‍പ്പന.

ola s1 pro gen2

2023 ജനുവരിയില്‍ 18,353 യൂണിറ്റുകളായിരുന്നു ഓലയുടെ ഇവി വില്‍പ്പന. മാര്‍ച്ചില്‍ ആദ്യമായി പ്രതിമാസ വില്‍പ്പന 20,000 യൂണിറ്റ് കടന്നു. 2023 മാര്‍ച്ചില്‍ 21,434 യൂണിറ്റ് ഇവികളായിരുന്നു വിറ്റഴിച്ചത്. ഉത്സവ സീസണ്‍ ആയതോടെ വില്‍പ്പനയില്‍ വീണ്ടും കുതിച്ചുചാട്ടമുണ്ടായി. രാജ്യത്തെ പ്രമുഖ റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഓല ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് ഇറങ്ങാന്‍ പോകുകയാണെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ വാഹനപ്രേമികള്‍ ആവേശത്തിലായിരുന്നു.

തുടക്കത്തില്‍ ചെറിയ കല്ലുകടികള്‍ ഉണ്ടായെങ്കിലും ഓല രണ്ട് വര്‍ഷം കൊണ്ട് ഹീറോ ഇലക്ട്രിക് അടക്കമുള്ള പ്രമുഖരെ താഴെ ഇറക്കി ഒന്നാമനായി. തുടക്കത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വില്‍പ്പന. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഓല എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിച്ചു. ഇത് വില്‍പ്പനയില്‍ വലിയ കരുത്തായി. എതിരാളികള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ഓഫറുകള്‍ നല്‍കിയാണ് ഓല ഉപഭോക്താക്കളെ പാട്ടിലാക്കുന്നത്.

ola s1 air

നിലവില്‍ 5 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. S1 പ്രോ, S1 എയര്‍ എന്നിവക്കൊപ്പം എന്‍ട്രി ലെവല്‍ S1X മൂന്ന് വേരിയന്റില്‍ വാങ്ങാം. ഇന്ത്യക്കാരെ ഇവികളിലേക്ക് കൂടുതലായി അടുപ്പിച്ച കമ്പനിയാണ് ഓല. ഐസിഇ യുഗത്തിന് അന്ത്യം കുറിക്കുകയെന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം. ഇലക്ട്രിക് സ്‌കൂട്ടറകള്‍ അല്ലാതെ ഇലക്ട്രിക് ബൈക്കുകളും ഇലക്ട്രിക് കാറും ഓല അണിയറയില്‍ ഒരുക്കുന്നുണ്ട്. അവക്കായി കാത്തിരിക്കുകയാണ് വാഹനലോകം.

More from DriveSpark

Article Published On: Tuesday, January 2, 2024, 12:52 [IST]
English summary
Ola electric sold 30219 electric scooters in december 2023 holds 40 percentage market share
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X