ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജിംഗ് ഇനി കൂടുതല്‍ എളുപ്പമാകും! ഓല പയറ്റുന്ന തന്ത്രം കണ്ടോ...

സമീപവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനകീയമാകുന്ന കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. അതിന് ചുക്കാന്‍ പിടിക്കുന്ന കമ്പനിയാണ് ഓല ഇലക്ട്രിക്. ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന ആശങ്കകളിലൊന്നാണ് ചാര്‍ജിംഗ്. ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണക്കുറവും ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയവുമെല്ലാമാണ് വെല്ലുവിളികള്‍.

ചാര്‍ജിംഗ് സമയം കുറയ്ക്കാന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സ്വാപ്പബിള്‍ അല്ലെങ്കില്‍ നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഇതിന് പരിഹാരമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ മറ്റേതൊരു ബോഡി സ്‌റ്റൈലിനേക്കാളും ഇലക്ടിക് സ്‌കൂട്ടറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും സ്‌കൂട്ടറുകള്‍ വിറ്റുപോകും പോലെ ഇതിന് ആവശ്യക്കാരില്ല. അതുകൊണ്ട് തന്നെ നിര്‍മാതാക്കള്‍ പുതിയ സാങ്കേതികവിദ്യ കൊണ്ട് വരുമ്പോള്‍ നല്ല കച്ചവടമുള്ള വാഹനങ്ങളിലാണ് ഇത് ആദ്യം പരീക്ഷിക്കുക.

ola s1 x range

അടുത്തിടെ ഓല ഇലക്ട്രിക് സ്വാപ്പബിള്‍ ബാറ്ററി സാങ്കേതികവിദ്യക്ക് പേറ്റന്റ് നേടിയിരുന്നു. നിലവില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓലയുടെ പോര്‍ട്‌ഫോളിയോയില്‍ ഇ-സ്‌കൂട്ടറുകള്‍ മാത്രമാണുള്ളത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഇലക്ട്രിക് ത്രീവീലറും ഇലക്ട്രിക് കാറുമെല്ലാം വികസിപ്പിച്ച് കൊണ്ടിരിക്കുന്ന തിരക്കിലാണ് ബ്രാന്‍ഡ്. ഓല സ്‌കൂട്ടറുകള്‍ ഇതിനോടകം സെഗ്‌മെന്റില്‍ മേധാവിത്തം സ്ഥാപിച്ചതിനാല്‍ സ്വാപ്പബിള്‍ ബാറ്ററി ടെക് അവയിലായിരിക്കും ആദ്യം സജ്ജീകരിക്കുക.

ഓലയുടെ പേറ്റന്റ് ഡിസൈനിന് കമ്പനി ബ്രാന്‍ഡിംഗിനൊപ്പം ബാറ്ററി വഹിക്കാനുള്ള ഹാന്‍ഡിലുമുണ്ട്. ഓലയുടെ പുതിയ സ്വാപ്പബിള്‍ ബാറ്ററി പായ്ക്കിന്റെ ശേഷിയോ ബാറ്ററി കെമിസ്ട്രിയോ അറിവായിട്ടില്ല. ഈ പായ്ക്കില്‍ ഓല അവരുടെ തദ്ദേശീയ ബാറ്ററി സെല്ലുകള്‍ ഉപയോഗിക്കുമോ എന്ന കാര്യവും അജ്ഞാതമാണ്. ഏതായാലും ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഈ സംവിധാനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഓല വരുംദിവസങ്ങളില്‍ പുറത്തു വിട്ടേക്കും.

ola swappable battery patent

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികള്‍ക്ക് അതിന്‍േറതായ ആനുകൂല്യങ്ങളുണ്ട്. മിക്ക ഇവി ഉടമകളും തങ്ങളുടെ വാഹനങ്ങള്‍ രാത്രിയിലാണ് ചാര്‍ജ് ചെയ്യുന്നത്. മാറ്റാവുന്നതോ നീക്കം ചെയ്യാവുന്നതോ ആയ ബാറ്ററി ഉപയോഗിച്ച് അപ്പാര്‍ട്ട്‌മെന്റുകളിലും മറ്റും വസിക്കുന്നവര്‍ക്ക് ചാര്‍ജ് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാകും. ഇത് ഇവി ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് കൂടുതല്‍ എളുപ്പമാക്കുന്നു. നിലവില്‍ സ്വാപ്പബിള്‍ ബാറ്ററി സാങ്കേതികവിദ്യ ഓഫര്‍ ചെയ്യുന്ന ഏക മുഖ്യധാരാ ഇവി ബ്രാന്‍ഡാണ് ഹീറോ വിഡ.

സിമ്പിള്‍ എനര്‍ജി ഒരു ഫിക്‌സഡ് ബാറ്ററിയും ഒരു സ്വാപ്പബിള്‍ ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു. ഉടന്‍ തന്നെ വിപണിയില്‍ എത്താന്‍ പോകുന്ന ഹോണ്ടയുടെ കന്നി ഇലക്ട്രിക് സ്‌കൂട്ടറും നീക്കം ചെയ്യാവുന്ന ബാറ്ററിയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓലയടക്കമുള്ള ബ്രാന്‍ഡുകള്‍ നീക്കം ചെയ്യാവുന്ന ബാറ്ററി സംവിധാനത്തിലേക്ക് മാറിയാല്‍ ബാറ്ററി സ്വാപ്പിംഗ് കേന്ദ്രങ്ങളും സ്ഥാപിതമാകും. അങ്ങനെ വരുമ്പോള്‍ അത് ഇവി ഉടമകള്‍ക്ക് ചാര്‍ജിംഗ് ഒരു തലവേദനയേ അല്ലാതാക്കി മാറ്റും.

ola s1 x range

ഓലയെ കുറിച്ച് പറയുമ്പോള്‍ രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയുടെ 52 ശതമാനത്തിലധികം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവറത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. സര്‍ക്കാറിന്റെ വാഹന്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് ഓല പോയ മാസം 34,000 രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 54 ശതമാനം വളര്‍ച്ചയാണ്.

മാര്‍ച്ചിനെ അപേക്ഷിച്ച് മാര്‍ച്ചിനെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ഏപ്രിലില്‍ ഏക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ ഏപ്രിലില്‍ വില്‍പ്പനയാണ് ഓല രേഖപ്പെടുത്തിയത്. അടുത്തിടെ ഓല തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറായ S1X-ന്റെ വിതരണം ആരംഭിച്ചിരുന്നു. 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓല S1X വിപണിയില്‍ എത്തുന്നത്.

ola s1 x delivery

അടിസ്ഥാന വേരിയന്റിന് 69,999 രൂപയാണ് ആമുഖ വില. അതേസമയം 3 kWh പതിപ്പിന് 84,999 രൂപയും ടോപ്പ്-സ്‌പെക്ക് 4 kWh മോഡലിന് 99,999 രൂപയും മുടക്കിയാല്‍ മതി. S1 പ്രോ, S1 എയര്‍, S1X+ എന്നിവയാണ് ഓല പുറത്തിറക്കുന്ന മറ്റ് മോഡലുകള്‍. S1 X+ ന് 89,999 രൂപയും S1 എയറിന് 1.05 ലക്ഷം രൂപയുമാണ് മുടക്കേണ്ടത്. ടോപ് സ്‌പെക്ക് S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Thursday, May 23, 2024, 17:43 [IST]
English summary
Ola electric swappable battery tech patented check all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X