ഓലയുടെ ബൈക്ക് എത്താൻ മണിക്കൂറുകൾ മാത്രം, ഇനി ഇവികളുടെ ഒരേ ഒരു രാജാവ്
ഇവി ലോകത്തേക്ക് മൂന്ന് വർഷം മുൻപ് അരങ്ങേറ്റം നടത്തിയതിന് ശേഷം ഓല ഇലക്ട്രിക് ഇനി കൈവയ്ക്കാൻ പോകുന്നത് ബൈക്കുകളിലേക്കാണ്. ഓല ഇലക്ട്രിക് നാളെ ഓഗസ്റ്റ് 15 ന് ഇ-മോട്ടോർ സൈക്കിളുകൾ പുറത്തിറക്കുകയാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ പുതിയ തലത്തിലേക്ക് നയിക്കുകയാണ് ഓല, രണ്ട് മോട്ടോർസൈക്കിളുകൾ ആയിരിക്കും അവതരിപ്പിക്കുക. മാസ്, പ്രീമിയം സെഗ്‌മെൻ്റുകളിലേയ്ക്കായിരിക്കും ബ്രാൻഡ് ലൈനപ്പ് ചെയ്യുന്നത്. ഓഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യുന്നതിൻ്റെ ബിൽഡപ്പിൽ റിലീസ് ചെയ്ത ടീസറുകൾ, കുറച്ച് മാസങ്ങൾക്ക് മുമ്പ് ചോർന്ന ഡിസൈൻ പേറ്റൻ്റ് ഫയലിംഗിൽ കണ്ടത് ഒലയുടെ പ്രൊഡക്ഷൻ മോട്ടോർസൈക്കിളാണെന്ന് സ്ഥിരീകരണം ലഭിച്ചിരുന്നു.
2023 ൽ കമ്പനി പ്രിവ്യൂ ചെയ്ത റോഡ്‌സ്റ്റർ ആശയത്തെ അടിസ്ഥാനമാക്കി ഓല സ്ട്രീറ്റ് നേക്കഡ് കൂടുതൽ പരമ്പരാഗത ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയോട് സാമ്യമുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് ഡിസൈന്‍ ടീസറില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍ എല്‍ഇഡി സ്ട്രിപ്പ്, വെര്‍ട്ടിക്കല്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പോലുള്ള അദ്വിതീയ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഡിസൈന്‍ ചോയ്സ് ഹെഡ്ലൈറ്റ് യൂണിറ്റിനുള്ളില്‍ സംയോജിത ടേണ്‍ സിഗ്‌നലുകള്‍ അനുവദിച്ചേക്കാം.

ഓല ഇലക്ട്രിക് സഹ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ മുന്‍ ടീസറില്‍ സ്ഥിരീകരിച്ച ബൈക്കിന്റെ ചെയിന്‍ ഡ്രൈവാണ് മറ്റൊരു പ്രധാന സംഗതി. കഴിഞ്ഞ വര്‍ഷം ഓല പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പവര്‍ ട്രാന്‍സ്മിഷനുള്ള പരമ്പരാഗത സമീപനത്തെയാണ് ഈ സവിശേഷത സൂചിപ്പിക്കുന്നത്. ബൈക്കിന്റെ മൊത്തത്തിലുള്ള രൂപം വെളിപ്പെട്ടിട്ടില്ലെങ്കിലും ഓല സമീപകാലത്ത് ട്രേഡ്മാര്‍ക്ക് ചാര്‍ത്തിയ ഡിസൈനുമായാണ് ഇതിന് സാമ്യതകള്‍ ഏറെയെന്നാണ് തോന്നുന്നത്
ഹെഡ്ലൈറ്റിന് സമീപം 'ടാങ്ക്' പാനലുകള്‍ സ്ഥാപിക്കുന്നത് കാര്യക്ഷമവും യോജിച്ചതുമായ ഡിസൈന്‍ സമീപനത്തെ സൂചിപ്പിക്കുന്നു. ഇ-ബൈക്കിന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ ഒരു പരമ്പരാഗത റൈറ്റ് സൈഡ് അപ്പ് ടെലിസ്‌കോപ്പിക് ഫോര്‍ക്ക് ആണെന്ന് തോന്നുന്നു. കൂടാതെ, 'ടാങ്ക്' പാനലുകള്‍ ഹെഡ്ലൈറ്റിന്റെ ഏകദേശം അതേ ലെവലിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഓലയുടെ മുന്‍കാല ഫ്യൂച്ചറിസ്റ്റിക് പ്രോട്ടോടൈപ്പുകളേക്കാള്‍ അടുത്തിടെ ട്രേഡ്മാര്‍ക്ക് ചെയ്ത കണ്‍സെപ്റ്റ് മോഡലുകളുമായി പൊരുത്തപ്പെടുന്നതാണ് ഈ ഒരു ഡിസൈന്‍.

ഓല ഇലക്ട്രിക് ബൈക്കുമായ ബന്ധപ്പെട്ട സുപ്രധാനമായ പല വിവരങ്ങളും ഇന്നും അജ്ഞാതമാണ്. എന്നിരുന്നാലും അടുത്തകാലത്തായി പുറത്ത് വരുന്ന ഈ ടീസറുകള്‍ അതിന്റെ രൂപകല്‍പ്പനയെയും ഫീച്ചറുകളെയും സംബന്ധിച്ചുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. നിലവില്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഫണ്ട് സ്വരൂപിക്കുന്ന ഓല ഇലക്ട്രിക് ഏകദേശം 40% ഓഹരിയുമായി ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മുന്നില്‍ തുടരുകയാണ്.
2023 ജൂലൈയില്‍ വിറ്റ 19,406 യൂണിറ്റില്‍ നിന്ന് 2024 ജൂലൈയില്‍ ഓല വില്‍പ്പന 41,597 യൂണിറ്റാക്കി ഉയര്‍ത്തി. 114% വില്‍പ്പന വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 39 ശതമാനമായി. ഫെയിം സബ്‌സിഡി കുറച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി വീണ്ടും ഉണര്‍വ് വീണ്ടെടുത്തിരിക്കുകയാണ്.
ഫെയിം സബ്‌സിഡി സ്‌കീമിന് പകരം ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം സെപ്റ്റംബര്‍ 30 വരെ നീട്ടിയത് ഒരു കാരണമാണ്. 2024 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ മൊത്തം 1,06,949 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. 2023 ജൂലൈയില്‍ 54,616 ഇലക്ട്രിക് സ്‌കൂട്ടറുകളായിരുന്നു വില്‍പ്പന. 96 ശതമാനമാണ് വളര്‍ച്ച. 79,868 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ 2024 ജൂണിനെ അപേക്ഷിച്ചും വളര്‍ച്ചയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ആദ്യമായാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഒരു ലക്ഷം കടക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








