ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയും ഭാരവും കുത്തനെ കുറയും! എങ്ങനെയെന്ന് പറഞ്ഞുതരാം

അടുത്ത കാലത്തായി നമ്മുടെ രാജ്യത്ത് ഇവികളുടെ വില്‍പ്പന കൂടി വരുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും വളര്‍ച്ചയുള്ളത് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലാണ്. ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി തുങ്ങിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഈ കമ്പനികളുടെ വാഹനങ്ങള്‍ വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്.ഈ സാഹചര്യത്തില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുത്തന്‍ ടെക്‌നോളജി അവതരിപ്പിക്കാന്‍ പോകുകയാണ് ഓല. ലോക പ്രശസ്തമായ സോളിഡ് സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയാണ് ഓല തങ്ങളുടെ വാഹനങ്ങളില്‍ കൊണ്ടുവരാന്‍ പോകുന്നത്. എന്താണ് ഈ സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍?. ഇലക്ട്രിക് വാഹനങ്ങളില്‍ ഇവ വരുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നീ കാര്യങ്ങള്‍ ചുവടെ വിശദീകരിക്കാം.

ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം സ്വന്തമായുള്ളത് ഓലയ്ക്കാണ്. ഓല ഇലക്ട്രിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കമ്പനിയുമായി ബന്ധപ്പെട്ട പുത്തന്‍ മുന്നേറ്റങ്ങള്‍ അദ്ദേഹം യഥാസമയത്ത് പുറംലോകത്തെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ഓല സോളിഡ് സ്‌റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിവരം ഭവിഷ് അഗര്‍വാള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ola s1-x scooter

ഇതുമായി ബന്ധപ്പെട്ട് ഒരു ഗവേഷണ സ്ഥാപനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പഠനം പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മിക്ക ഇലക്ട്രിക് വാഹനങ്ങളും ഇലക്ട്രോലൈറ്റിനെ അടിസ്ഥാനമാക്കിയുള്ള ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് നിരവധി ന്യൂനതകള്‍ ഉണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ഇവികളില്‍ ഈ ബാറ്ററി ഉപയോഗിക്കുന്നതാണ് ഗുണം. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയാല്‍ അതാകും മികച്ചത്.

സോളിഡ് സ്‌റ്റേറ്റ് ബാറ്റികളെ കുറിച്ച് പറയുമ്പോള്‍ ഇത് ബാറ്ററി ടെക്‌നോളികളിലെ ഏറ്റവും നൂതനവും ശക്തവുമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്താല്‍ ഓടുന്ന ദൂരത്തെയാണ് നമ്മള്‍ റേഞ്ച് എന്ന് പറയുന്നത്. ഈ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് കൂടുന്നു. മാത്രമല്ല ഇത്തരം ബാറ്ററികള്‍ കൂടുതല്‍ സുരക്ഷിതവുമാണ്. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ ഭാരം കുറവാണ്.

ola electric s1

ഇത് മൊത്തത്തിലുള്ള വാഹനത്തിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ഇതുമൂലം വാഹനത്തിന്റെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ക്ക് മികച്ച തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റവും ഉണ്ട്. ഇത് റൈഡര്‍ക്ക് മികച്ച റൈഡിംഗ് അനുഭവവും നല്‍കുന്നു. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ക്ക് വേറെയും മെച്ചങ്ങളുണ്ട്. ഇവ ലിഥിയം അയോണ്‍ ബാറ്ററികളേക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

ഇതുകൂടാതെ ഈ ബാറ്ററികള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതായത് സോളിഡ് സ്‌റ്റേറ്റ് ബാറ്ററി ഘടിപ്പിച്ചാല്‍ പിന്നെ പെട്ടെന്ന് അവ മാറ്റിസ്ഥാപിക്കേണ്ടി വരില്ല. ഓല ഇലക്ട്രിക്കിലേക്ക് വന്നാല്‍ കമ്പനി നിലവില്‍ ബാറ്ററി സ്വന്തമായി നിര്‍മിക്കുന്നില്ല. ഓല സ്‌കൂട്ടറുകള്‍ക്ക് പവര്‍ നല്‍കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ ദക്ഷിണ കൊറിയയിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികളാണ് നിര്‍മിച്ച് നല്‍കുന്നത്.

ola s1 air

ഇവി രംഗത്ത് വമ്പന്‍ പ്ലാനുകളുമായി എത്തിയ ഓല സ്വന്തമായി ബാറ്ററികള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്. സ്വന്തം നിലയില്‍ ബാറ്ററി നിര്‍മിക്കാന്‍ തുടങ്ങിയാല്‍ അത് ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കാനും സാധിക്കും. നിലവില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ മാത്രം നിര്‍മ്മിക്കാനാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്.വാഹനങ്ങളില്‍ സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ എങ്ങനെ സ്ഥാപിക്കാമെന്നും അവയുടെ വില എങ്ങനെ കുറയ്ക്കാമെന്നും ഇതിന്റെ കൂടെ ഓല ഗവേഷണം നടത്തി വരുന്നു.

ആഗോള തലത്തില്‍ ഇതിനകം തന്നെ മികച്ച അഭിപ്രായം നേടിയ സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തും വിപ്ലവം സൃഷ്ടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓലയെ പോലൊരു കമ്പനി ഈ നീക്കങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ പ്രത്യേകിച്ചും. വില കുറയുമെന്ന് മാത്രമല്ല കൂടുതല്‍ റേഞ്ചും സുരക്ഷയുമുണ്ടാകും എന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ഇവികള്‍ ധൈര്യമായി എടുക്കാന്‍ പ്രചോദനമാകും.

More from DriveSpark

Article Published On: Monday, July 1, 2024, 10:45 [IST]
English summary
Ola electric working on solid state battery technology will bring down weight price improves range
കൂടുതല്‍... #ola electric #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X