ഇപ്പൊ വാങ്ങിയാൽ കൂടുതൽ ലാഭം; ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ലിമിറ്റഡ് ഓഫറുമായി ഓല

അനുദിനം ഇന്ത്യൻ ഇവി മാർക്കറ്റ് കുതിച്ചുയരുകയാണ്, ഒട്ടനവധി വാഹന നിർമ്മാതാക്കൾ ഈ സെഗ്മെന്റിന്റെ വിജയം കണ്ട് രംഗത്ത് വരുന്നുമുണ്ട്. അതിനാൽ തന്നെ വളരെ തിരക്കേറിയ ഒരു ഇടമായി മാറിയിരിക്കുകയാണ് ഇലക്ട്രിക് ടു വീലർ സെഗ്മെന്റ്. ഇവിടെ ഒരു സ്ഥാനം പിടിക്കാനും മാർക്കറ്റ് വിഹിതം മെച്ചപ്പെടുത്താനുമുള്ള പരിശ്രമത്തിലാണ് മിക്ക കമ്പനികളും. അവയിൽ പ്രമുഖരായ ഓലയും ഉൾപ്പെടുന്നു. പലവിധ തന്ത്രങ്ങളും പയറ്റിയാണ് നിർമ്മാതാക്കൾ തങ്ങളുടെ സ്ഥാനം സേഫാക്കുന്നത്. ഇപ്പോൾ ഓല ഇലക്ട്രിക് 15,000 രൂപ വരെ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൂൺ 20 -നും 26 -നും ഇടയിൽ ഒരു പരിമിത കാലയളവിലേക്ക് മാത്രമേ ഈ ഓഫറിന് സാധുതയുള്ളൂ. ബ്രാൻഡിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ S1 ശ്രേണിയിൽ ഉടനീളം ഈ ആനുകൂല്യങ്ങൾ ബാധകമാണ് എന്ന് കമ്പനി വ്യക്തമാക്കുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ അടുത്ത കാലത്തായി ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ വളരെ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.

കമ്പനി വാഗ്ദാനം ചെയ്യുന്ന കിഴിവുകളുടെ നീണ്ട പട്ടിക ഇതിന് ഭാഗികമായ ഒരു കാരണവുമാകാം. ഏറ്റവും പുതിയ ഓല ഇലക്ട്രിക് റഷിൻ്റെ ഭാഗമായി, S1 X+ ഒരു ഫ്ലാറ്റ് 5,000 രൂപ കിഴിവിൽ വാങ്ങാനാവും. അതോടൊപ്പം 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും ഇതിന് ലഭിക്കുന്നു.

കൂടാതെ 5,000 രൂപ വരെയുള്ള അധിക സാമ്പത്തിക ആനുകൂല്യങ്ങളും കമ്പനി ഇതോടൊപ്പം നൽകുന്നുണ്ട്. ഇവയ്ക്കൊപ്പം 2,999 രൂപയോളം വരുന്ന സൗജന്യ ഓല കെയർ + പായ്ക്കും ജനപ്രിയ S1 എയറിനും മുൻനിര S1 പ്രോ ഇലക്ട്രിക് മോഡലുകൾക്കും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ 2024 മെയ് മാസത്തിൽ ഓല 49 ശതമാനം വിപണി വിഹിതം നേടുകയും, ഇലക്ട്രിക് ടു വീലർ വിൽപ്പന ചാർട്ടുകളിൽ തങ്ങളുടെ സ്ഥാനം വ്യക്തമായി ഉറപ്പിക്കുകയും ചെയ്തു. സർക്കാരിൻ്റെ വാഹൻ പോർട്ടലിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ അനുസരിച്ച്, ഈ മാസത്തിൽ ബ്രാൻഡ് ആഭ്യന്തരമായി 37,191 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ബ്രാൻഡിന്റെ S1 സ്കൂട്ടർ ശ്രേണിയുടെ വിജയമാണ് ഈ നേട്ടങ്ങൾക്ക് എല്ലാം അടിസ്ഥാനം.

അടുത്തിടെ കമ്പനി തങ്ങളുടെ മോഡൽ നിരയിലേക്ക് ചേർത്ത ഓല S1 X -ൻ്റെ ഡെലിവറി കഴിഞ്ഞ മാസം മുതൽ ആരംഭിച്ചു. 2.0 kWh, 3.0 kWh, 4.0 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിലാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്. ലോ സ്പെക്ക് 2.0 kWh വേരിയൻ്റിന്റെ എക്സ്-ഷോറൂം വില 74,999 രൂപയിൽ ആരംഭിച്ച് ടോപ്പ് -സ്പെക്ക് മോഡലിന് 99,999 രൂപ വരെ ഉയരുന്നു.

കൂടാതെ, S1 പ്രോയുടെ വിലയും കമ്പനി അടുത്തിടെ പരിഷ്കരിച്ചു. പുത്തൻ തലമുറ ഓല് S1 പ്രോയുടെ എക്സ്-ഷോറൂം വില 1,29,999 രൂപയാണ്. S1 എയർ മോഡലിന് 1,04,999 രൂപയും, S1 X+ മോഡലിന് 89,999 രൂപയുമാണ് ചെലവ് വരുന്നത്. ഓല ഇലക്ട്രിക് തങ്ങളുടെ മുഴുവൻ മോഡൽ നിരയിലുടനീളമുള്ള ബാറ്ററികൾക്ക് അധിക ചിലവുകൾ ഇല്ലാതെ എട്ട് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറൻ്റി വാഗ്ദാനം ചെയ്യുന്നു.

വാഹനങ്ങളുടെ ദീർഘായുസ്സ് വർധിപ്പിച്ച് ഇവികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ജനങ്ങൾക്കുള്ള പൊതുവായ ആശങ്ക പരിഹരിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓല S1 ശ്രേണിയിലെ ഉപഭോക്താക്കൾക്ക് വാറൻ്റി ഒരു ലക്ഷം കിലോമീറ്റർ വരെ എക്സ്റ്റെൻഡ് ചെയ്യാനുള്ള ഓപ്ഷനും തിരഞ്ഞെടുക്കാം. 4,999, രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്റർ വരെയും 12,999 രൂപയ്ക്ക് അതിനു മുകളിലും ലഭിക്കും. കൂടാതെ, ഓല ഇലക്ട്രിക് 3.0 kW ഫാസ്റ്റ് ചാർജറും 29,999 രൂപയ്ക്ക് ഒരു ആസറിയായി വിൽക്കുന്നു.

More from DriveSpark

Article Published On: Saturday, June 22, 2024, 8:30 [IST]
English summary
Ola offers limited period discounts on its portfolio
കൂടുതല്‍... #ola electric #electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X