എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് ഓല! കാരണം കാണിക്കൽ നോട്ടീസിന് മറുപടി

ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏത് ബ്രാൻഡാണെന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ഓല എന്ന് തന്നെയാണ്. എന്നാൽ ബ്രാൻഡിനെതിരെ നിരവധി പരാതികളും ഉയർന്ന് വരുന്ന സാഹചര്യമുണ്ട്. എന്നാൽ അതിനെല്ലാം ഉത്തരമായിട്ടാണ് ഇപ്പോൾ ഓല രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ ലഭിച്ച 10,644 ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഓല ഇലക്ട്രിക് അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാവ് തിങ്കളാഴ്ച റെഗുലേറ്റർ ഫയലിംഗിൽ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന് രാജ്യത്തുടനീളമുള്ള സേവന കേന്ദ്രങ്ങളിലെ മോശം അവസ്ഥകൾക്കെതിരെ ഈ മാസം ആദ്യം സിസിപിഎയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.

കൺസ്യൂമർ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് നിയന്ത്രിക്കുന്ന ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ പ്രകാരം, 2023 സെപ്റ്റംബർ 1 മുതൽ 2024 ഓഗസ്റ്റ് 30 വരെ ഓല ഇ-സ്‌കൂട്ടറുകൾക്കെതിരെ 10,644 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇതിൽ 3,389 എണ്ണം സേവന കാലതാമസവുമായി ബന്ധപ്പെട്ടതാണ്, 1,899 എണ്ണം കാലതാമസവുമായി ബന്ധപ്പെട്ടതാണ്. പുതിയ വാഹനങ്ങളുടെ ഡെലിവറിയിലും 1,459 എണ്ണം പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളും ഉൾക്കൊള്ളുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഓല ഉപഭോക്താക്കള്‍ വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നത് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സുമായി ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങളിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ മാരുതിയെ പോലെ ഇന്ത്യക്കാരുടെ പള്‍സ് മനസ്സിലാക്കി കളിക്കുന്ന ഓല ഈ മാസം ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്താണ് ഉപഭോക്താക്കളെ ഷോറൂമില്‍ എത്തിക്കുന്നത്.

ഒക്‌ടോബര്‍ മാസത്തിലെ ആദ്യ 14 ദിവസങ്ങളില്‍ മാത്രം ഓല 15,672 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ നവരാത്രിയിലെ 10 ദിവസങ്ങള്‍ ഈ രണ്ടാഴ്ച കാലത്താണ് കടന്ന് പോയത് എന്നത് വലിയൊരു കാരണമാണ്. പൊതുവേ ഉത്സവകാലത്താണ് പലരും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്. അത് വില്‍പ്പനയില്‍ ഓലക്ക് പുതു ഊര്‍ജ്ജമേകിയെന്ന് പറയാം.

ഒക്‌ടോബറിലെ ആദ്യ 14 ദിവസങ്ങളില്‍ ഇലക്ട്രിക് ടൂവീലര്‍ വാങ്ങിയ മൂന്നില്‍ ഒരാള്‍ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ തെരഞ്ഞെടുത്തു. ഈ 14 ദിവസത്തെ വില്‍പ്പനയില്‍ ഓല ഇലക്ട്രിക്കിന്റെ സംഭാവന 34% ആണ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഒക്‌ടോബറില്‍ ഓലയുടെ വില്‍പ്പന വര്‍ധിക്കാനുള്ള ഒരു കാരണം 'ബോസ്' അഥവാ ബിഗസ്റ്റ് ഓല സീസണ്‍ സെയില്‍ ആണ്.

72 മണിക്കൂര്‍ നീണ്ടുനിന്ന ഈ ആകര്‍ഷകമായ ഓഫറിന്റെ ഭാഗമായി ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ S1X വെറും 49,999 രൂപയ്ക്കാണ് വാഗ്ദാനം ചെയ്തത്. ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 74,999 രൂപയാണ് വില. ബോസ് ഓഫര്‍ വഴി 25,000 രൂപ ലാഭത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വീട്ടിലെത്തിക്കാനുള്ള അവസരമായിരുന്നു കൈവന്നത്.

ബോസ് സെയിലിന്റെ ഭാഗമായി ഓല S1 സീരീസിലെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും 10,000 രൂപ വരെ കിഴിവും 21000 രൂപ മൂല്യമുള്ള അഡീഷനല്‍ ബെനഫിറ്റുകളുടെ പ്രയോജനം നേടാനും അവസരമുണ്ടായിരുന്നു. 5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 6000 രൂപ വിലയുള്ള 140-ലധികം മൂവ്ഒഎസ് ഫീച്ചറുകള്‍, 7000 രൂപ വിലയുള്ള 8 വര്‍ഷത്തെ ബാറ്ററി വാറണ്ടി, 7,000 രൂപയുടെ ഹൈപ്പര്‍ചാര്‍ജിംഗ് ക്രെഡിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ മൊത്തത്തില്‍ 21000 രൂപ വരെ ലാഭിക്കാനാകുമായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 25, 2024, 8:30 [IST]
English summary
Ola replied complaint regarding consumer protection authority show cause notice details inside
കൂടുതല്‍... #ola #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X