75000 രൂപ മാത്രം വിലയുള്ള ഓല ഇ-ബൈക്കിന് ഇനി അധികം കാത്തിരിപ്പില്ല! സന്തോഷ വാര്‍ത്തയുമായി കമ്പനി മുതലാളി

ഇന്ത്യയില്‍ കോവിഡ് വരുന്നതിന് മുമ്പേ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കളംനിറഞ്ഞതോടെയാണ് വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് പ്രചാരമേറിയത്. പെട്രോള്‍ വില റോക്കറ്റ് പോലെ ഉയര്‍ന്നത് ഒരു കാരണമാണെങ്കിലും മികച്ച സ്‌റ്റൈലും ഫീച്ചറും റേഞ്ചും സേഫ്റ്റിയുമെല്ലാം സമന്വയിപ്പിച്ചെത്തിയ ന്യൂജെന്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെ ജനങ്ങള്‍ക്ക് നന്നേ ബോധിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപ്ലവത്തിന് ചൂട്ടുകത്തിച്ച് മുമ്പേ നടന്നവരാണ് ഓല ഇലക്ട്രിക്. സമാനമായ സ്വീകാര്യത ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗവും കൊതിക്കുന്നുണ്ട്. ഓഗസ്റ്റില്‍ നടന്ന തങ്ങളുടെ വാര്‍ഷിക ഇവന്റില്‍ വെച്ച് ഓല ഇലക്ട്രിക് കന്നി ഇലക്ട്രിക് ബൈക്കിന്റെ വില പ്രഖ്യാപിച്ചിരുന്നു.

എന്‍ട്രി ലെവല്‍ റോഡ്സ്റ്ററിനെ കൂടാതെ മൂന്ന് ഇലക്ട്രിക് ബൈക്കുകള്‍ കൂടി ഓല ഇലക്ട്രിക് പ്രദര്‍ശിപ്പിച്ചിരുന്നു. താങ്ങാവുന്ന വിലയുള്ള മോഡലുകള്‍ക്ക് ഓഫറുകള്‍ കൂടി നല്‍കി വിപണി പിടിച്ചെടുക്കാനാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ലക്ഷ്യം. ലോഞ്ച് കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോള്‍ ഇന്ത്യക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓല ബൈക്കിനെ കുറിച്ചുള്ള സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍.

ola electrics motorcycle launch to happen soon

ഈ വര്‍ഷം ഓഗസ്റ്റില്‍ പുറത്തിറക്കിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഉടന്‍ തന്നെ പ്രൊഡക്ഷന്‍ ലൈനുകളിലേക്ക് കയറാന്‍ പോകുന്നതായാണ് ഓല ഇലക്ട്രിക് സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കുന്നത്. ഫ്യൂച്ചര്‍ ഫാക്ടറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്പനിയുടെ ജിഗാ ഫാക്ടറിയിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നത്. പുതിയ ജിഗാഫാക്ടറി സന്ദര്‍ശിച്ച ശേഷമാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മാണത്തോട് അടുക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഭവിഷ് അഗര്‍വാള്‍ സൂചന നല്‍കിയത്.

ജിഗാ ഫാക്ടറിയിലെ വനിതകള്‍ മാത്രമുള്ള പ്രൊഡക്ഷന്‍ ലൈന്‍ സന്ദര്‍ശിച്ച് അതിന്റെ ചിത്രങ്ങളും ഭവിഷ് പങ്കുവെച്ചിട്ടുണ്ട്. ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റോഡ്സ്റ്റര്‍ വെറും 75000 രൂപ വിലയിട്ടാണ് 2024 ഓഗസ്റ്റ് 15-ന് പുറത്തിറക്കിയത്. റോഡ്സ്റ്ററിന്റെ ബുക്കിംഗും ഇതേ സമയത്ത് തന്നെ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുമെന്നായിരുന്നു ഓല അറിയിച്ചത്. റോഡ്‌സ്റ്ററിനൊപ്പം പ്രദര്‍ശിപ്പിച്ച മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ച് ടൈംലൈന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റോഡ്സ്റ്റര്‍ X, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓല റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്. അവയുടെ വില യഥാക്രമം 74999, 104999, 199999 എന്നിങ്ങനെയാണ്. എക്‌സ്-ഷോറൂം വിലകള്‍ ആണിത്. 2.5 kWh, 3.5 kWh, 4.5 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.

4.5 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ഓല പറയുന്നത്. വെറും 2.8 സെക്കന്‍ഡില്‍ ഓല റോഡ്‌സ്റ്റര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 124 കിലോമീറ്ററാണ് റോഡ്സ്റ്റര്‍ എക്സിന്റെ ഉയര്‍ന്ന വേഗത.

സ്പോര്‍ട്സ്, നോര്‍മല്‍, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഓല റോഡ്സ്റ്റര്‍ വാഗ്ദാനം ചെയ്യും. മൂവ് ഒഎസ്5, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, അഡ്വാന്‍സ്ഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, DIY മോഡ്, TPMS അലേര്‍ട്ടുകള്‍, OTA അപ്ഡേറ്റുകള്‍ എന്നിവയും അതിലേറെയും നല്‍കുന്ന 4.3 ഇഞ്ച് LCD സെഗ്മെന്റ് ഡിസ്പ്ലേയും ഇത് വാഗ്ദാനം ചെയ്യും. മോട്ടോര്‍സൈക്കിളില്‍ ഡിജിറ്റല്‍ കീ അണ്‍ലോക്കും ഓല ഇലക്ട്രിക് ആപ്പ് കണക്റ്റിവിറ്റിയും ഉണ്ട്.

വില്‍പ്പനാനന്തര സേവനവുമായി ബന്ധപ്പെട്ട് കാര്യമായ പരിശോധന നേരിടുന്ന സമയത്താണ് ഓലയുടെ ഈ സുപ്രധാന പ്രഖ്യാപനം. ജിഗാഫാക്ടറിയെയും ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെയും കുറിച്ചുള്ള അപ്ഡേറ്റ് അറിയാന്‍ കഴിഞ്ഞത് തികച്ചും സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും ഉപയോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് ഓലയ്ക്ക് അതിന്റെ സ്‌കൂട്ടറുകളുടെ സര്‍വീസ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഹൈപ്പര്‍ സര്‍വീസ് ക്യാമ്പയിന്‍ വഴി ഓല നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണട്ടേയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Friday, November 15, 2024, 13:41 [IST]
English summary
Ola roadster electric bike closer to production says ceo bhavish aggarwal
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X