4 സ്‌കൂട്ടറുകള്‍ക്ക് ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യ കമ്പനിയായി ഓല! ഇനി ഓഫറുകള്‍ വാരിക്കോരി?

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂ-വീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ഓരോ ദിവസവും പുതിയ നാഴികക്കല്ലുകള്‍ താണ്ടുകയാണ്. ഓലയുടെ S1 X 3 kWh, S1 X 4 kWh എന്നീ സ്‌കൂട്ടറുകള്‍ക്ക് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് അനുസൃതമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്താലയം നിശ്ചയിച്ചിട്ടുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ഓല ഇലക്ട്രിക് പാലിക്കുന്നു എന്നതിന്റെ തെളിവാണ് പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍. നാല് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഇന്ത്യയിലെ ഏക ഇവി നിര്‍മ്മാതാക്കളായി ഓല മാറി.

S1 എയര്‍, S1 പ്രോ എന്നീ മോഡലുകൾക്ക് നേരത്തെ പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഓലയുടെ ഈ നാല് ഉല്‍പ്പന്നങ്ങളും 50% എന്ന ഏറ്റവും കുറഞ്ഞ പ്രാദേശികവല്‍ക്കരണ മാനദണ്ഡം പാലിച്ചിരിക്കുന്നു എന്നതാണ് പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ആഭ്യന്തര ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് നേട്ടം അടിവരയിടുന്നത്.
പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് പിഎല്‍ഐ സ്‌കീം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ola s1 x range

ഇതുവഴി പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും അതുവഴി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യാം. ഇന്‍സന്റീവുകള്‍ ലഭ്യമാകാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ ഓല S1 X പാലിക്കുന്നുവെന്നാണ് സര്‍ട്ടിഫിക്കേഷന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ മോഡലുകള്‍ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്നുവെന്ന കാര്യം ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.

പിഎല്‍ഐ സ്‌കീം വഴി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഉല്‍പ്പന്നങ്ങളുടെ നിര്‍ണയിച്ച വില്‍പ്പന മൂല്യത്തിന്റെ (DSV) 13% മുതല്‍ 18% വരെ സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2024 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ച് വര്‍ഷ കാലയളവില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇത് ഓല ഇലക്ട്രിക്കിന് സാമ്പത്തികമായി വലിയ മെച്ചം വരുത്തുന്നു.

ola s1 x front

കമ്പനിയുടെ ലാഭം കൂടുന്നതിനൊപ്പം ഉല്‍പ്പന്നങ്ങളുടെ നവീകരണത്തിലും വിപുലീകരണത്തിലും കൂടുതല്‍ നിക്ഷേപം സാധ്യമാക്കുകയും ചെയ്യുന്നു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) ആണ് സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ നടത്തിയത്. ഘടകങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിന്റെ ആഴത്തിലുള്ള വിലയിരുത്തലും കര്‍ശനമായ പരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു. ഓലയുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിലും പ്രാദേശിക ഘടകങ്ങളുടെ കാര്യത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നാണ് ARAI വിലയിരുത്തിയിരിക്കുന്നത്.

അടുത്തിടെയാണ് ഓല ഇലക്ട്രിക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. രണ്ട് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി പിഎല്‍ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഓലയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. ബിഎസ്ഇയില്‍ ഓലയുടെ ഓഹരി വില 4.41 ശതമാനം ഉയര്‍ന്ന് 143.80 രൂപയിലെത്തി. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഓല ഇലക്ട്രിക്കിന്റെ ഓഹരികള്‍ അവരുടെ ഐപിഒ ഇഷ്യൂ വിലയായ 76 രൂപയ്ക്ക് മുകളിലാണ്. ഓലയിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ola s1 x front

പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള ഇന്‍സെന്റീവുകള്‍ അതിന്റെ താഴേതട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഇത് ഉത്തേജനമേകും. കേന്ദ്രത്തില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ഇന്‍സെന്റീവുകളുടെ മെച്ചം ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പുതിയ ബജറ്റില്‍ ഫെയിം III സ്‌കീം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പിഎല്‍ഐ സ്‌കീം മാത്രമാണ് പിടിവള്ളി. ഇന്‍സെന്റീവ് ലഭിക്കുന്നതിനാല്‍ ഓഫറുകള്‍ ഇട്ടില്ലെങ്കിലും വില ഉയര്‍ത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് S1 X. മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ഇത് വാങ്ങാന്‍ സാധിക്കും. 2 kWh ബാറ്ററി പായ്ക്ക് ഉള്ള S1 X ഒറ്റ ചാര്‍ജില്‍ 91 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 7.4 മണിക്കൂര്‍ എടുക്കും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡലുകളും ഈ പതിപ്പില്‍ വരുന്നു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 3 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഓല S1 X ഇലക്ട്രിക് സ്‌കൂട്ടര്‍ 151 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 0-40 kmph വേഗത കൈവരിക്കാര്‍ വെറും 3.3 സെക്കന്‍ഡ് സമയം മതി. അതേസമയം ഇതിന് മണിക്കൂറില്‍ 90 കി.മീ വരെ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. കൂടുതല്‍ പവറും റേഞ്ചും വേണ്ടവര്‍ ഓല S1 X-ന്റെ kWh വേരിയന്റ് വാങ്ങുക.

4 kWh പതിപ്പ് മറ്റ് വേരിയന്റുകളുടേതിന് സമാനമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ റേഞ്ച് 190 കിലോമീറ്ററായി ഉയരുന്നു. ഇതിൽ ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം 3.5" എല്‍സിഡി സ്‌ക്രീനാണ് ലഭിക്കുക.74999 രൂപ മുതലാണ് ഓല S1X-ന്റെ വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് 4 kWh വേരിയന്റിന്റെ വില 99,999 രൂപയാണ്. ഓല പലപ്പോഴും ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഈ സ്‌കൂട്ടറുകള്‍ ലഭ്യമാകാറുണ്ട്.

More from DriveSpark

Article Published On: Wednesday, August 21, 2024, 18:30 [IST]
English summary
Ola s1 x 3 kwh and 4 kwh electric scooters received pli eligibility certification
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X