കുറഞ്ഞ വില മാത്രമല്ല, S1 X ഇപ്പോള്‍ കൂടുതല്‍ സ്മാര്‍ട്ട്! ഇലക്ട്രിക് സ്‌കൂട്ടറില്‍ വമ്പന്‍ മാറ്റങ്ങളുമായി ഓല

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല പുറത്തിറക്കുന്ന എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് S1X. പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്തകന്‍ എന്ന വിശേഷണത്തോടെ എത്തുന്ന ഈ മോഡലിന്റെ ഡെലിവറി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. സാധാരണ പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതിനാല്‍ തന്നെ S1X ഇലക്ട്രിക് സ്‌കൂട്ടറിന് ഡിമാന്‍ഡും കൂടുതലാണ്. ഇപ്പോള്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടറില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിരിക്കുകയാണ് ഓല ഇലക്ട്രിക്. S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുത്തന്‍ അപ്‌ഡേറ്റിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം ലഭിക്കുമെന്ന് നമുക്ക് നോക്കാം.

സര്‍വീസ് സെന്ററുകളില്‍ പോകാതെ തന്നെ ഉപഭോക്താക്കളെ വാഹനത്തിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകളെ ഓല S1 X ഇപ്പോള്‍ പിന്തുണയ്ക്കുന്നു. ഇവി ഏറെ കാലം ഉപയോഗിക്കാതെ ഇടേണ്ടി വരുന്ന സാഹചര്യം ചില ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരക്കാരെ സഹായിക്കുന്നതിനായി സ്‌കൂട്ടറിലേക്ക് 'വെക്കേഷന്‍' മോഡ് ചേര്‍ത്തിരിക്കുകയാണ് കമ്പനി. വെക്കേഷന്‍ മോഡ് ഓണാക്കിയാല്‍ സ്‌കൂട്ടര്‍ ഡീപ് സ്ലീപ്പ് മോഡില്‍ ആകും.

ola s1 x scooter

മാത്രമല്ല ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇപ്പോള്‍ അഡ്വാന്‍സ്ഡ് റീജന്‍ ഉള്‍പ്പെടുന്നു. ഇത് കോസ്റ്റിംഗ് സമയത്ത് ബാറ്ററി റീചാര്‍ജ് ചെയ്യുന്നു. 'ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍' ആണ് മറ്റൊരു കൂട്ടിച്ചേര്‍ക്കല്‍. അതുപോലെ റൈഡിനെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഊര്‍ജ്ജ ഉപഭോഗവും ഇനി അറിയാന്‍ പറ്റും. നേരത്തെ സൂചിപ്പിച്ച പോലെ മെയ് മാസത്തിലാണ് ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ചത്.

ഈ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 2 kWh 3 kWh 4 kWh ാന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. 2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന് 74,999 രൂപയാണ് വില. 3 kWh വേരിയന്റിന് 84,999 രൂപ മുടക്കണം. അതേ സമയം റേഞ്ച് ടോപ്പിംഗ് 4 kWh ബാറ്ററി പായ്ക്കിന് 99999 രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

ola s1 x scooter delivery commenced

2 kWh ബാറ്ററി പായ്ക്ക് ഉള്ള S1 X ഒറ്റ ചാര്‍ജില്‍ 91 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 7.4 മണിക്കൂര്‍ എടുക്കും. സ്‌കൂട്ടറിന്റെ ഈ പതിപ്പ് 4.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. 6 kW പീക്ക് പവര്‍ ഔട്ട്പുട്ട് നല്‍കുന്ന ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന് തുടിപ്പേകുന്നത്.

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡലുകളും ഈ പതിപ്പില്‍ വരുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. 3 kWh പതിപ്പ് 2 kWh വേരിയന്റിന്റെ അതേ ചാര്‍ജിംഗ് സമയം, റൈഡിംഗ് മോഡുകള്‍, സവിശേഷതകള്‍ എന്നിവ പങ്കിടുന്നു. എന്നിരുന്നാലും, ഇത് ആക്‌സിലറേഷന്‍, ടോപ്പ് സ്പീഡ്, റേഞ്ച് എന്നിവയില്‍ മെച്ചപ്പെടുന്നു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 3 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഓല S1 X ഇലക്ട്രിക് സ്‌കൂട്ടര്‍ 151 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 0-40 kmph വേഗത കൈവരിക്കാര്‍ വെറും 3.3 സെക്കന്‍ഡ് സമയം മതി. അതേസമയം ഇതിന് മണിക്കൂറില്‍ 90 കി.മീ വരെ വേഗതയില്‍ കുതിക്കാന്‍ സാധിക്കും.

കൂടുതല്‍ പവറും റേഞ്ചും വേണ്ടവര്‍ ഓല S1 X-ന്റെ kWh വേരിയന്റ് വാങ്ങുക. 4 kWh പതിപ്പ് മറ്റ് വേരിയന്റുകളുടേതിന് സമാനമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ക്ലെയിംഡ് റേഞ്ച് 190 കിലോമീറ്ററായി ഉയരുന്നു. ഓല S1 X-ന് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം 3.5 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണ് ലഭിക്കുക.

മാത്രമല്ല ഇതിന് ഒരു ഫിസിക്കല്‍ കീയും ലഭിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓല S1 എയര്‍, ഓല S1 പ്രോ എന്നീ മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്ന പല ഫീച്ചറുകളും S1 X-ലേക്ക് എത്തിയപ്പോള്‍ കമ്പനി ഒഴിവാക്കി. കുറഞ്ഞ വിലയുള്ള സ്‌കൂട്ടര്‍ എന്നതിലുപരി പുത്തന്‍ അപ്ഡേറ്റുകള്‍ S1 X റൈഡര്‍മാര്‍ക്ക് കൂടുതല്‍ കരുത്തുറ്റതും ഉപയോക്തൃ-സൗഹൃദവുമായ അനുഭവം പ്രദാനം ചെയ്യും.

More from DriveSpark

Article Published On: Saturday, June 15, 2024, 17:00 [IST]
English summary
Ola s1x electric scooter updated with ota updates vacation mode and advanced regen features
കൂടുതല്‍... #ola electric #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X