ഓഫറല്ല, ഏറ്റവും കുറഞ്ഞ വിലയുള്ള ഇ-സ്‌കൂട്ടറിന് 10,000 രൂപ വെട്ടിക്കുറച്ച് ഓല! വെറും 69,999-ന് വാങ്ങാം

ഇലക്ട്രിക് വാഹന രംഗത്തെയാകെ വിസ്മയിപ്പിക്കുകയാണ് ഓല ഇലക്ട്രിക്. ഒരുമാസം അരലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് വിസ്മയമാകുന്ന ഓല ഫെയിം II സബ്‌സിഡി അവസാനിച്ചിട്ടും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തയാറായിരുന്നില്ല. ഏപ്രില്‍ 15-ന് ഓല പ്രത്യേക ഇവന്റ് നടത്തുമെന്ന് പറഞ്ഞപ്പോള്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇവിയായ S1X-ന്റെ വില പുനര്‍നിര്‍ണയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

വില പുനര്‍നിര്‍ണയിക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് മറ്റ് ബ്രാന്‍ഡുകളെ പോലെ ഓലയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഉയര്‍ത്തുമെന്നായിരുന്നു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഓല S1X-ന്റെ പുത്തന്‍ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ഓലയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറായ S1X കഴിഞ്ഞ ഓഗസ്റ്റിലാണ് വിപണിയില്‍ എത്തിയത്. 79,999 രൂപ പ്രാരംഭ വിലയിലായിരുന്നു ലോഞ്ച്.

ola s1x range

3 kWh മോഡലിന് ആദ്യ ആഴ്ച 89,999 രൂപയും അതിനുശേഷം 99,999 രൂപയുമായിരുന്നു വില. എന്നാല്‍ ഓല പിന്നീട് മോഡലുകളുടെ വില കുറച്ചു. ഇതുവരെ S1X 2 kWh, 3kWh മോഡലുകള്‍ക്ക് യഥാക്രമം 79,999 രൂപയും 89,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വലിയ ബാറ്ററി പായ്ക്കുമായി വരുന്ന S1X 4 kWh വേരിയന്റിന് 1,09,999 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. സര്‍ക്കാര്‍ സബ്സിഡികള്‍ കുറച്ച സാഹചര്യത്തിലും വില കൂട്ടാന്‍ ഓല തയാറായിരുന്നില്ല.

ഇപ്പോള്‍ എതിരാളികളെയടക്കം ഞെട്ടിച്ച് കൊണ്ട് ഓല തങ്ങളുടെ കുറഞ്ഞ വിലയുള്ള സ്‌കൂട്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്. 79,999 രൂപ വിലയുണ്ടായിരുന്ന ഓല S1X 2 kWh വേരിയന്റിന്റെ വില 69999 രൂപയായി പുനര്‍നിശ്ചയിച്ചു. ഓല S1X റേഞ്ചിന്റെ വിലയില്‍ 5000 രൂപ മുതല്‍ 10000 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. 3 kWh ബാറ്ററി പായ്ക്കുള്ള S1X വേണ്ടവര്‍ക്ക് 89999 രൂപയ്ക്ക് പകരം ഇനി 84999 രൂപ മുടക്കിയാല്‍ മതി.

ola s1x front profile

4 kWh ബാറ്ററി പായ്ക്കുമായി വരുന്ന S1X-ന്റെ വില 1,09,999 രൂപയില്‍ നിന്ന് 99,999 രൂപയാക്കി കുറച്ചിട്ടുണ്ട്. S1X ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഓല ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഇതിന്റെ ഡെലിവറി ടൈംലൈനും ഇന്ന് നടന്ന ഇവന്റില്‍ ഓല വെളിപ്പെടുത്തി. ഓലയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും.

ഓല S1X 2kWh വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത. കൂടാതെ 6 kW മോട്ടോറും 3 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും നല്‍കുന്നു. അതേസമയം ഓല S1X 3kWh വേരിയന്റിന്‍ ഫുള്‍ ചാര്‍ജിംഗില്‍ 151 കിലോമീറ്റര്‍ റേഞ്ച് ആണ് പറയുന്നത്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ടോപ് സ്പീഡ്.

ola s1x front profile

ഈ വേരിയന്റിനും 6 kW മോട്ടോറും 3 വര്‍ഷം/40,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 4 kWh ബാറ്ററി പായ്ക്കുമായി എത്തുന്ന ഓല S1X ഒറ്റ ചാര്‍ജിംഗില്‍ 190 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. 6 kW മോട്ടോറാണ് ഇതിന്റെ ശക്തി. ഈ വേരിയന്റില്‍ ഇരട്ട ഡിസ്‌ക് ബ്രേക്കുകളും ട്യൂബ്ലെസ് ടയറുകളും വരുന്നു.

4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മൂന്ന് റൈഡിംഗ് മോഡുകള്‍, മുന്‍വശത്ത് ഇരട്ട ടെലിസ്‌കോപിക് സസ്പെന്‍ഷന്‍, പിന്നില്‍ ഡ്യുവല്‍ ഷോക്ക് സസ്പെന്‍ഷന്‍, എന്നിവയാണ് S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍. S1 പ്രോ, S1 എയര്‍, S1X+ എന്നിവയാണ് ഓല പുറത്തിറക്കുന്ന മറ്റ് മോഡലുകള്‍. ഇവയുടെ വിലയില്‍ മാറ്റമില്ല.

S1 X+ ന് ഇപ്പോള്‍ 89,999 രൂപയാണ് വില. S1 എയറിന് 1.05 ലക്ഷം രൂപയും ടോപ് സ്‌പെക്ക് S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഇവയെല്ലാം 8 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുമായാണ് വരുന്നത്. എന്‍ട്രി ലെവല്‍ സ്‌കൂട്ടറിന്റെ വില വെട്ടിക്കുറച്ചത് കൂടുതല്‍ ഉപഭോക്താക്കളെ പെട്രോള്‍ സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുമെന്നാണ് ഓല കരുതുന്നത്.

More from DriveSpark

Article Published On: Monday, April 15, 2024, 15:45 [IST]
English summary
Ola s1x gets price cut now available at rs 69999 delivery commence from next week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X