ആക്ടിവ ഇവിയ്ക്കു മുന്നേ സ്വാപ്പബിൾ ബാറ്റിയുമായി കളം പിടിക്കാൻ ഓല; പക്ഷേ ഒരു ട്വിസ്റ്റുണ്ട്

ഇന്ത്യൻ ഇലക്ട്രിക് ടു-വീലർ വിപണി ഇന്ന് അനുദിനം വളർച്ചയുടെ പാതയിലാണ്, ഇതിൽ തന്നെ ഇവി മോട്ടോർസൈക്കിളുകളേക്കാൾ ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് ഡിമാൻഡ് ഏറി വരുന്നത്. അതിനാൽ തന്നെ മിക്ക ബ്രാൻഡുകളും ഇതിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. കൂടാതെ നമ്മുടെ രാജ്യത്തെ ലാസ്റ്റ് മൈൽ മൊബിലിറ്റി സർവ്വീസുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാവരും തന്നെ ഇന്ന് ഇ-സ്കൂട്ടറുകളുടെ ഒരു വലിയ തോതിലുള്ള കൺസ്യൂമറാണ്. അതിനാൽ തന്നെ ഈ ഡിമൻഡ് മുൻനിറുത്തി തങ്ങളുടെ അവസരം നോക്കി, ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടു-വീലർ വാഹന നിർമ്മാതാക്കളായ ഓല ഇലക്ട്രിക് കരുക്കൾ നീക്കുകയാണ്, കമ്പനിയുടെ ആദ്യ കൊമേർഷ്യൽ വെഹിക്കിൽ (CV) അണിയറയിൽ ഒരുക്കത്തിലാണ്.

ഈ വർഷം ആദ്യം, ഓലയുടെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി മൊഡ്യൂൾ ഡിസൈൻ പേറ്റൻ്റിൻ്റെ രേഖകൾ ഇൻ്റററ്റിൽ ചോർന്നിരുന്നു, ഇത് വളരെ ഈസിയായി സ്വാപ്പ് ചെയ്തു മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററി സാങ്കേതികവിദ്യ കമ്പനി വികസിപ്പിക്കുന്നതായി സൂചിപ്പിച്ചു. പിന്നീട്, ഓലയുടെ ആദ്യ കൊമേർഷ്യൽ ടു-വീലർ ഇവിയുടെ ഡിസൈൻ പേറ്റൻ്റുകളും ഇപ്പോൾ ലീക്കായിരിക്കുകയാണ്.

ഇതോടെ പുത്തൻ സ്വാപ്പ്ബിൾ ബാറ്ററി പായ്ക്ക് ഏത് മോഡലിൽ അരങ്ങേറും എന്ന ചോദ്യത്തിന് ഒരു ഉത്തരമായി. അതിനു ശേഷം ഓല ഇപ്പോൾ തങ്ങളുടെ CV -യുടെ ആദ്യ ടീസർ ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണ്, ഉടൻ തന്നെ വാഹനത്തെ ലോഞ്ച് ചെയ്യാനും നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.

ഇലക്ട്രിക് ടു-വീലർ പാസഞ്ചർ വാഹന (PV) സെഗ്‌മെൻ്റ് കീഴടക്കി കാര്യമായ ഒരു വിഹിതം കൈയ്ക്കലാക്കിയതിന് ശേഷം, ഇലക്ട്രിക് ടു-വീലർ CV വിഭാഗത്തിലേക്കും ഓല ഇലക്ട്രിക് വൻ മുന്നേറ്റം നടത്തി വരികയാണ്. പേറ്റൻ്റ് ഡിസൈനുകൾ പുറത്തു വന്നതിന് ശേഷം, കമ്പനി അവരുടെ ആദ്യത്തെ കൊമേർഷ്യൽ വാഹനത്തിന്റെ ടീസർ, മുകളിൽ സൂചിപ്പിച്ചതു പോലെ ടീസർ വെളിപ്പെടുത്തിയിരിക്കുകയാണ്.

ലാസ്റ്റ് മൈൽ മൊബിലിറ്റി സെഗ്‌മെൻ്റാണ് ഓല വളരെ കാര്യമായി ലക്ഷ്യമിടുന്നത് എന്നാണ് ഈ ടീസറുകളിൽ നമുക്ക് കാണാനും മനസിലാക്കാനും കഴിയുന്നത്. പണ്ട് ലീക്കായ പേറ്റന്റിന് സമാനമായി വരാനിരിക്കുന്ന ഈ സ്‌കൂട്ടറിൻ്റെ ഡിസൈൻ സെറ്റ് ചെയ്തിരിക്കുന്നു എന്ന് ടീസറുകൾ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള രൂപശൈലി അല്പംപ്പം പ്രീമിയം കൊമേർഷ്യൽ വാഹനത്തിന് സമാനമാണ്.

പ്രത്യേകിച്ചും ഈ സെഗ്‌മെൻ്റിൽ ഇതിനകം ലഭ്യമായവയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സ്റ്റെപ്പ് മേലെ എന്നാണ് ഓല അവകാശപ്പെടുന്നത്. പാനലുകളും മറ്റ് എക്ട്ര പാർട്സുകളുമായി അധികം ഒന്നും തന്നെയില്ല ഇവിയുടെ രൂപകൽപന വളരെ പ്രാക്ടിക്കലായ ഒരു സമീപനം സ്വീകരിക്കുന്നു. ടീസറിൽ ഒരു റെഡ് ഷേഡിൽ പൂർത്തിയാക്കിയ ഒരു മസ്കുലാർ ഫ്രെയിം പോലെ ഒരു ഘടകം നമുക്ക് കാണാൻ കഴിയും.

ഈ ഫ്രെയിമിൽ നിന്ന് പ്രൊട്ടക്റ്റീവ് സൈഡ് ഗാർഡുകൾ വരുന്നുണ്ട്. അതോടൊപ്പം പേലോഡ്/ സാധനങ്ങൾ കൊണ്ടുപോകാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫ്ലാറ്റ് ഫ്ലോർബോർഡാണ് വരുന്നത് എന്ന് തോന്നുന്നു. ഇരുവശത്തും വളരെ വിസിബിളും ലളിതമായ യൂണിറ്റുകളാണ് റൈഡർ ഫുട്‌പെഗുകൾ. ഈ സ്‌കൂട്ടർ മിക്കവാറും ഒരു സിംഗിൾ സീറ്റർ ശൈലിയിൽ എത്തുന്നതിനാൽ പില്ല്യൺ ഫുട്‌പെഗുകൾ ഇല്ല എന്ന് തോന്നുന്നു.

ഒരു പില്യൺ സീറ്റ് വരേണ്ട സ്ഥാനത്ത്, ലോഡ് വഹിക്കാനുള്ള ശേഷി/ കപ്പാസിറ്റി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ലഗേജ് ഏരിയയാണ് വരുന്നത്. പ്രൊഡക്ഷൻ ചെലവ് കുറയ്ക്കാൻ ഈ സ്കൂട്ടറിന് ബോഡി വർക്ക് കുറവായിരിക്കും. എന്നിരുന്നാലും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നു.

ഈ ടീസറുകളിൽ നിന്നും നമുക്ക് മനസിലാവുന്ന പ്രധാന കാര്യം, വരാനിരിക്കുന്ന ഈ ഇലക്ട്രിക് മോഡലിൽ കമ്പനിയുടെ ആദ്യത്തെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും എന്ന് ഓല ഇലക്ട്രിക് സ്ഥിരീകരിച്ചു എന്നതാണ്. ഇതിന്റെ കപ്പാസിറ്റിയും മറ്റു കാര്യങ്ങളും ഒന്നും തന്നെ കൃത്യമായി നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. സ്വാപ്പബിൾ ബാറ്ററി പായ്ക്ക് ഒരു സബ്സ്ക്രിപ്ഷൻ ഓപ്ഷനിലും വന്നേക്കാൻ ഇടയുണ്ട്.

More from DriveSpark

Article Published On: Monday, November 25, 2024, 20:49 [IST]
English summary
Ola teases first comercial ev with swappable battery pack
കൂടുതല്‍... #ola electric #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X