ചാരിയിരിക്കാം, സുഖമായി യാത്ര ചെയ്യാം! ഒറ്റനോട്ടത്തിൽ ഹോണ്ട ഗോൾഡ് വിംഗിന്റെ കുഞ്ഞാണെന്ന് തോന്നും ഈ ഇവി കണ്ടാൽ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രാജ്യത്ത് പഴയതിനേക്കാൾ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. വളരെ കുറഞ്ഞ ചെലവിൽ മികച്ച യാത്രാ സൗകര്യം ഇവ വാഗ്ദാനം ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഒട്ടനവധി ഇവികൾ ഇതിനോടകം കണ്ടിട്ടുണ്ട്, എങ്കിലും അടുത്തിടെ, ഒരു വ്യത്യസ്തമായ ഇലക്ട്രിക് സ്കൂട്ടറിനെ കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ കാണാൻ ഇടയായി. ഇതിനെക്കുറിച്ച് അന്വേഷിച്ച് പിടിച്ച് ചെന്നപ്പോൾ ഈ പ്രത്യേക സ്കൂട്ടർ പ്രായമായ ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് എന്ന് മനസിലായി, കൂടാതെ നിരവധി സവിശേഷമായ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

കേല സൺസ് ത്രീ വീൽ PEV ഫാൻ്റം ഇലക്ട്രിക് സ്‌കൂട്ടറാണിത്. 88,000 രൂപ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ലഭ്യമാണ്. ഈ സ്‌കൂട്ടറിൻ്റെ ഏറ്റവും സവിശേഷമായ ഫീച്ചർ എന്നത് അതിൻ്റെ ഫ്രണ്ട് സീറ്റാണ്. കാറിൻ്റെ സീറ്റ് പോലെ തന്നെ ഈ സ്‌കൂട്ടർ സീറ്റിലും പൂർണ്ണമായി ചാരി ഇരിക്കാൻ കഴിയുമെന്ന് വീഡിയോ വ്യക്തമാക്കുന്നു.

ഇനി ഡിസൈനിന്റെ കാര്യത്തിലേക്ക് നീങ്ങിയാൽ സ്കൂട്ടറിൻ്റെ മുൻഭാഗത്ത് ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ് സജ്ജീകരണം നമുക്ക് കാണാൻ സാധിക്കും. PEV ഫാൻ്റത്തിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ഹൗസിംഗിൽ രണ്ട് പ്രൊജക്ടർ ലൈറ്റ് പോഡുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്നു. അതോടൊപ്പം ഫ്രണ്ട് കവറിൽ വരുന്ന ടേൺ ഇൻഡിക്കേറ്ററും വ്യക്തമാക്കുന്നു. ഇവ ഹാലജൻ യൂണിറ്റുകളാണ്.

അടുത്തതായി, വീഡിയോയിൽ എടുത്തു കാണിക്കുന്നത് സ്കൂട്ടറിൻ്റെ അലോയി വീലുകളാണ്. മുൻവശത്ത് 190 mm ഡിസ്‌ക് ബ്രേക്കിനൊപ്പം 10 ഇഞ്ച് സിൽവർ അലോയി വീലാണ് വാഗ്ദാനം ചെയ്യുന്നത്. പിന്നിലെ വീലിെക്കുറിച്ച് വീഡിയോയിൽ വ്യക്തമാക്കുന്നില്ല. ഇതിനെത്തുടർന്ന് സ്കൂട്ടറിൻ്റെ ഹാൻഡിൽ ബാറാണ് കാണിക്കുന്നത് . ഇടത്തും വലത്തും നല്ല ക്ലാളിറ്റിയുള്ള സ്വിച്ചുകളാണ് ഇതിൽ നൽകിയിട്ടുള്ളത് എന്ന് അവതാരകൻ വ്യക്തമാക്കുന്നു.

അടുത്തതായി, ഈ സ്കൂട്ടറിൻ്റെ സസ്പെൻഷനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു, മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷൻ സജ്ജീകരണവും പിന്നിൽ കോയിൽ സ്പ്രിംഗുകളുമാണ് ഇതിന് ലഭിക്കുന്നത്. അത്യാവശ്യം മാന്യമായ ഒരു സസ്പെൻഷൻ സജ്ജീകരണമാണിത്. അടുത്തതായി പിൻഭാഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വ്ലോഗർ സ്കൂട്ടറിൻ്റെ പിൻസീറ്റ് എടുത്തു കാണിക്കാൻ തുടങ്ങുന്നു.

PEV ഫാൻ്റമിന് വലിപ്പത്തിൽ വളരെ വലുതായ ഒരു സീറ്റ് തന്നെ ലഭിക്കുന്നുണ്ട് എന്ന് അദ്ദേഹം പരാമർശിക്കുന്നു, അതോടൊപ്പം അഡ്ജസ്റ്റബിൾ ഹാൻഡ് റെസ്റ്റുകളും വാഹനത്തിന് ലഭിക്കുന്നു. അടുത്തതായി, വീഡിയോയിൽ സ്കൂട്ടറിൻ്റെ സ്റ്റോറേജ് ബോക്സുകളാണ് എടുത്തു കാണിക്കുന്നത്. ഇല്ക്ട്രിക് സ്കൂട്ടറിന് രണ്ട് സ്റ്റോറേജുകൾ ലഭിക്കുന്നു.

ഇതിൽ ആദ്യത്തേത് സീറ്റിന് പിന്നിലുള്ള ഒരു സെറ്റപ്പാണ്, അതിൽ നല്ലൊരു അളവ് സാധനങ്ങൾ സംഭരിക്കാൻ കഴിയും എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. അടുത്തതായി, അദ്ദേഹം ലോക്ക് തുറന്ന് സീറ്റിനടിയിൽ മറഞ്ഞിരിക്കുന്ന സ്റ്റോറേജ് വെളിപ്പെടുത്തുന്നു. ഈ PEV ഫാൻ്റം ഇലക്ട്രിക് സ്കൂട്ടറിൽ 60V 32AH ലെഡ് -ആസിഡ് ബാറ്ററി പായ്ക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എക്സ്ട്ര പ്രീമിയം/ അധിക ചിലവുകളോടെ ഒരു ലിഥിയം -അയൺ ബാറ്ററിയിലേക്കുള്ള അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. റൈഡിംഗ് റേഞ്ചിനെ സംബന്ധിച്ചിടത്തോളം, ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 50 മുതൽ 60 കിലോമീറ്ററാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. രണ്ട് റിയർ വീലുകൾക്കും കരുത്തേകുന്ന 1000W ഇലക്ട്രിക് മോട്ടോറാണ് ഇതിൽ വരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന റേഞ്ച് അല്ല എങ്കിലും വളരെ വ്യത്യസ്തവും അതോടൊപ്പം തന്നെ കൗതുകം ഉയർത്തുന്നതുമായ ഒരു മോഡലാണിത്.

More from DriveSpark

Article Published On: Tuesday, July 30, 2024, 20:40 [IST]
English summary
Practical electric scooter for elderly people looks different
കൂടുതല്‍... #electric scooter #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X