നാട്ടിലൂടെ കറങ്ങാന്‍ പറ്റിയ ഇലക്ട്രിക് ബൈക്ക് 20,000 രൂപ ലാഭത്തില്‍! ഫുള്‍ചാര്‍ജില്‍ 171 കി.മീ റേഞ്ച്
ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗമെടുത്താല്‍ അവിടെ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ്. എന്നാല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അത്ര പ്രചാരമില്ല. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ആവശ്യക്കാരില്ലാത്തതിനാലല്ല ഇവയുടെ വില്‍പ്പന കുറയുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അത്രയും ഓപ്ഷനുകള്‍ ഇലക്ട്രിക് ബൈക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്ക് കാണാന്‍ സാധിക്കില്ല എന്നതിനാലാണ്. നിങ്ങള്‍ പെട്രോള്‍ ബൈക്കുകളില്‍ നിന്ന് മാറി ഒരു പുതിയ ഇലക്ട്രിക് ബൈക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് സമയം. ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മ്മിക്കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് പ്യുവര്‍ ഇവി. ദീപാവലിക്ക് മുന്നോടിയായി പ്യുവര്‍ ഇവിയും ഇ-ബൈക്കുകള്‍ക്ക് കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പുതിയ വാഹനം വാങ്ങാന്‍ തെരഞ്ഞെടുക്കുന്നത് ഉത്സവ സീസണില്‍ ആണെല്ലോ. ഈ ആഘോഷ വേളയില്‍ ഇലക്ട്രിക് ബൈക്കുകള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ വാഗ്ദാനം ചെയ്ത് കൂടുതല്‍ പേരെ സുസ്ഥിര മൊബിലിറ്റിയിലേക്ക് സ്വാഗതം ചെയ്യുകയാണ് പ്യുവര്‍ ഇവി. ദീപാവലി ഓഫറുകളുടെ ഭാഗമായി നിങ്ങള്‍ക്ക് പ്യുവര്‍ ഇവിയില്‍ നിന്നുള്ള ഇലക്ട്രിക് ബൈക്കുകള്‍ എത്ര ലാഭത്തില്‍ വാങ്ങാമെന്നതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

പ്യുവര്‍ ഇവിയുടെ ഇക്കോ ഡ്രിഫ്റ്റ് 350, ഇട്രിസ്റ്റ് X ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ഇലക്ട്രിക് ബൈക്കുകളും ഇപ്പോള്‍ 20,000 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ഇതോടെ ഈ ബൈക്കുകളുടെ പ്രാരംഭ വില 99,999 രൂപയായി കുറഞ്ഞു. എക്സ്‌ഷോറൂം വിലയാണിതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. നവംബര്‍ 10 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.
ഈ ഹ്രസ്വകാല ഓഫറിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ എത്രയും വേഗം അടുത്തുള്ള പ്യുവര്‍ ഇവി ഷോറൂം സന്ദര്‍ശിക്കുക. ഈ ഇലക്ട്രിക് ബൈക്കുകളെക്കുറിച്ച് പറയുമ്പോള്‍ ഇവ രണ്ടും പ്യുവര്‍ ഇവിയുടെ പ്രെഡിക്റ്റീവ്-എഐ എക്‌സ്-പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി നൂതന സവിശേഷതകള്‍ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കുണ്ട്.
ക്ലൗഡ് അലേര്‍ട്ടുകള്‍, സ്മാര്‍ട്ട് ബാറ്ററി മാനേജ്‌മെന്റ്, കാസ്റ്റിംഗ് റീജനറേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്‌സ് മോഡ്, പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് അവയില്‍ ചിലത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തേടുന്ന ഉപഭോക്തക്കള്‍ക്ക് പറ്റിയ മോഡലാണ് പ്യുവര്‍ ഇവിയുടെ ഇക്കോ ഡ്രിഫ്റ്റ്. നാല് നിറങ്ങളിലും രണ്ട് വേരിയന്റുകളിലും ഇത് വാങ്ങാം. കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ഇതിന് സാധിക്കും.
ഫുള്‍ചാര്‍ജില്‍ 131 മുതല്‍ 171 കിലോമീറ്റര്‍ വരെയാണ ഈ ഇലക്ട്രിക് ബൈക്കിന്റെ റേഞ്ച് പറയുന്നത്. 4 മുതല്‍ 6 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 110 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന്റെ മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മറുവശത്ത് പ്യുവര്‍ ഇട്രിസ്റ്റ X ഇലക്ട്രിക് ബൈക്ക് ഇക്കോഡ്രിഫ്റ്റിനേക്കാള്‍ ശക്തമായ ഇലക്ട്രിക് ബൈക്കാണ്. കൂടുതല്‍ വേഗതയും പവറും പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ ഇലക്ട്രിക് ബൈക്ക് വാങ്ങാം. മാത്രമല്ല ഈ മോഡലിന് റേഞ്ചും കൂടുതല്‍ കിട്ടും. ഫുള്‍ചാര്‍ജില്‍ 171 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ഈ ഇലക്ട്രിക് ബൈക്കുകള്‍ക്ക് പുറമേ ഐട്രാന്‍സ് നിയോ, ഐപ്ലൂട്ടോ 7G ഇലക്ട്രിക് ബൈക്കുകളും പ്യുവര്‍ ഇവി പുറത്തിറക്കിയിട്ടുണ്ട്.
ഈ ഉത്സവ സീസണില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് 20,000 രൂപ വരെ ഡിസ്‌കൗണ്ട് കിട്ടുകയെന്നത് ലാഭമാണ്. പെട്രോള്‍ സ്‌കൂട്ടറിന്റെ വില പോലും ഈ ഇലക്ട്രിക് ബൈക്കുകള്‍ക്ക് വരുന്നില്ല. 100 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ഉള്ളതിനാല്‍ ദൈനംദിന യാത്രകള്‍ക്ക് ഏറെ അനുയോജ്യമായവയാണ് പ്യുവര്‍ ഇവിയുടെ ഓഫര്‍ ലിസ്റ്റിലുള്ളത്. ഇന്ധന വില 100 രൂപയില്‍ നിന്ന് താഴെ ഇറങ്ങാത്ത സാഹചര്യത്തില്‍ പുതിയ വണ്ടി വാങ്ങാന്‍ ഒരുങ്ങുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ഈ ഇലക്ട്രിക് ബൈക്ക് പരിഗണിക്കാം.


Click it and Unblock the Notifications








