റേഞ്ചും കൂടി, ഒപ്പം ഇക്കോ മോഡില്‍ 58 kmph വേഗതയും! പ്യുവര്‍ ഇവി ഇപ്ലൂട്ടോ 7G ലിമിറ്റഡ് എഡിഷന്‍ എത്തി

ഐഐടി ഹൈദരാബാദില്‍ നിന്ന് രൂപംകൊണ്ട ഒരു ഇലക്ട്രിക് വാഹന കമ്പനിയാണ് പ്യുവര്‍ ഇവി (PURE EV). സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പവര്‍ യൂസിംഗ് റിന്യൂവബിള്‍ എനര്‍ജി എന്നതിന്റെ ചുരുക്കമായാണ് പ്യുവര്‍ എന്ന പേര് കൈക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശക്തമായ സാന്നിധ്യമാകാന്‍ പ്യുവര്‍ ഇവിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ഇപ്ലൂട്ടോ 7G, പ്രോ, മാക്‌സ് മോഡലുകള്‍ക്കായി എക്സ് പ്ലാറ്റ്‌ഫോം 2.0 ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ് പ്യുവര്‍ ഇവി. മെച്ചപ്പെട്ട വേഗത, മെച്ചപ്പെട്ട റേഞ്ച്, സമാനതകളില്ലാത്ത ഉപയോക്തൃ അനുഭവം എന്നിവ നല്‍കുന്നതിനാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.

pureev x platform 2.0 limited edition

2.0 ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ എഐ അധിഷ്ഠിതമായ എക്സ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണ്. ഈ ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ പരിമിത കാലയളവിലേക്ക് ലഭ്യമാകും. ഫെബ്രുവരി 1 മുതല്‍ പ്യുവര്‍ ഇവി ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ഈ അതുല്യമായ അവസരം പ്രയോജനപ്പെടുത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ പോന്ന 12 മികച്ച സവിശേഷതകള്‍ ഈ ഉല്‍പ്പന്നത്തില്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. മെച്ചപ്പെട്ട വേഗതയാണ് അതില്‍ പ്രധാനപെട്ടത്. ഇക്കോ മോഡില്‍ റൈഡര്‍മാര്‍ക്ക് ഇപ്പോള്‍ മൂന്ന് വേരിയന്റുകളിലും (7G, PRO, MAX) മണിക്കൂറില്‍ 58 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

pureev epluto7g

ഇത് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡുകളെ മറികടക്കുന്നുവെന്നും ഇനി നഗര യാത്രയ്ക്കിടെ ഇടയ്ക്കിടെ മോഡ് മാറേണ്ട ആവശ്യം വരുന്നില്ലെന്നും കമ്പനി പറയുന്നു. ലിമിറ്റഡ്-എഡിഷന്‍ വേരിയന്റുകളിലെ നവീകരിച്ച സ്പോര്‍ട്സ് മോഡിന്റെ വരവോടെ വേഗത 72 കിലോമീറ്റര്‍ വരെ വര്‍ധിച്ചു. ആകര്‍ഷകമായ മൈലേജ് ലഭിക്കാനായി ഓരോ മോഡിലും പെര്‍ഫോമന്‍സ് ഒപ്റ്റിമൈസേഷന് ഊന്നല്‍ കൊട്ുത്തതായും കമ്പനി അവകാശപ്പെടുന്നു.

'ഇപ്ലൂട്ടോ സീരീസിനായി എക്‌സ് പ്ലാറ്റ്ഫോം 2.0 ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ മോഡലുകള്‍ ഇലക്ട്രിക് മൊബിലിറ്റിയിലെ ഒരു പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നു. പവര്‍-പാക്ക്ഡ് ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നു' പ്യുവര്‍ ഇവി സിഇഒ രോഹിത് വധേര പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അതിരുകള്‍ ഭേദിക്കുന്നതിനുള്ള കഠിനമായ ഗവേഷണത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായുണ്ടായ നേട്ടം അദ്ദേഹം എടുത്തുപറഞ്ഞു.

pureev epluto7g

ഇക്കോ മോഡ് മെച്ചപ്പെടുത്തലുകള്‍ നഗര യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട്, ആകര്‍ഷകമായ മൈലേജ് നിലനിര്‍ത്തിക്കൊണ്ട് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. എക്‌സ് പ്ലാറ്റ്ഫോം 2.0 ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ നവീകരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കും വേണ്ടിയുള്ള പ്യുവര്‍ ഇവിയുടെ സമര്‍പ്പണത്തിന്റെ തെളിവാണ്. വേഗത, കാര്യക്ഷമത, മൊത്തത്തിലുള്ള പ്രകടനം എന്നിവയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഇവി വിപ്ലവം സൃഷ്ടിക്കാന്‍ ഈ മോഡലുകള്‍ സജ്ജമാണെന്ന് പ്യുവര്‍ ഇവിക്ക് ഉറപ്പുണ്ട്.

എക്സ് പ്ലാറ്റ്ഫോം 2.0 ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകളിലേക്കുള്ള മാറ്റം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സജ്ജീകരിക്കുന്നതിനൊപ്പം പ്യുവര്‍ ഇവിയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഉപയോക്തൃ ആവശ്യങ്ങള്‍ക്ക് അനുസൃതമായി സ്പീഡ് മെച്ചപ്പെടുത്തുക വഴി ഇലക്ട്രിക് മൊബിലിറ്റിയുടെ പരിണാമത്തിന് ഗണ്യമായ സംഭാവന നല്‍കാന്‍ കമ്പനി ലക്ഷ്യമിടുന്നു.

എക്സ് പ്ലാറ്റ്ഫോം ഡ്രൈവിംഗ് അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്ത് സുസ്ഥിരമായ ഭാവിക്ക് കളമൊരുക്കുകയും അത്യാധുനിക പരിഹാരങ്ങള്‍ നല്‍കാനുള്ള പ്യുവര്‍ ഇവിയുടെ ശാശ്വതമായ പ്രതിബദ്ധതയെ അടയാളപ്പെടുത്തുകയും ചെയ്യും. ഏതായാലും പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ കമ്പനിയുടെ വില്‍പ്പന ഉയര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, February 7, 2024, 16:00 [IST]
English summary
Pure ev epluto 7g pro max models x platform 2 0 limited edition variants launched details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X