എല്ലാവരും വില കൂട്ടുമ്പോള്‍ വെട്ടിക്കുറച്ചത് 40,000 രൂപ വരെ! ഇതൊക്കെ ചൈനക്കാരെ കൊണ്ടേ നടക്കൂ...

പുതുവര്‍ഷം പിറന്നതോടെ പല വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. അതില്‍ കാര്‍ നിര്‍മാതാക്കളെന്നോ ടൂവീലര്‍ നിര്‍മാതാക്കളെന്നോ വേര്‍തിരിവെന്നുമില്ലായിരുന്നു. എന്നാല്‍ വില വര്‍ധനവിനിടെ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വില വെട്ടിക്കുറിച്ച് വേറിട്ട് നില്‍ക്കുകയാണ് ഒരു കമ്പനി. അതാരാണെന്നും എന്തിനാണ് വില കുറച്ചതെന്നുമെല്ലാം നമുക്ക് നോക്കാം.

ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയിലെത്തിച്ച ചൈനീസ് ബ്രാന്‍ഡാണ് QJ മോട്ടോര്‍. കുറഞ്ഞ വില്‍പ്പനയുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വെട്ടിക്കുറക്കുന്നത് പലപ്പോഴും നിര്‍മാതാക്കള്‍ പയറ്റുന്ന ഒരു തന്ത്രമാണ്. ജാപ്പനീസ് ടൂവീലര്‍ ഭീമന്‍മാരായ ഹോണ്ട സമീപകാലത്തായി CB300F, CB300R എന്നീ മോഡലുകളുടെ വില വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ QJ ക്യുജെ മോട്ടോര്‍ തങ്ങളുടെ SRC, SRV ലൈനപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെ വില കുറച്ച് ഇതേ തന്ത്രം പയറ്റുകയാണോ എന്ന് സംശയമുണ്ട്.

qj motors src 250-500 srv300 prices dropped

40000 രൂപ വരെയാണ് ബൈക്കുകള്‍ക്ക് വില കുറയുന്നത്. QJ SRC 500, SRV300 എന്നീ മോഡലുകള്‍ക്കാണ് 40,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. അതേസമയം QJ SRC 250-ക്ക് ഇനി മുതല്‍ 31,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. ഹാര്‍ലി-ഡേവിഡ്സണ്‍ X440, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്നിവയടക്കം കരുത്തരുമായി മാറ്റുരക്കുന്ന QJ മോട്ടോറിന്റെ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളാണ് SRC 500.

25.15 bhp പവറും 36 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 480 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. കളര്‍ ഓപ്ഷന്‍ അനുസരിച്ച് 2.69 ലക്ഷം രൂപ മുതല്‍ 2.79 ലക്ഷം രൂപ വരെയായിരുന്നു QJ SRC 500-ന് വില വന്നിരുന്നത്.

qj motors src 500

എന്നാല്‍ ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിള്‍ 2.39 ലക്ഷം രൂപ മുടക്കിയാല്‍ സ്വന്തമാക്കാം. മുന്‍വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ 30,000 രൂപയും 40,000 കുറയും. നിറങ്ങള്‍ക്കിടയില്‍ വില വ്യത്യാസം ഇനിയുണ്ടാകില്ല. QJ മോട്ടോര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക V-ട്വിന്‍ മോട്ടോര്‍സൈക്കിളാണ് SRV 300. ആദീശ്വര്‍ ഓട്ടോ റൈഡ് തന്നെ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കീവേ ബെന്‍ഡ V302C-യോട് ഈ മോട്ടോര്‍സൈക്കിള്‍ ഏറെ സാമ്യത വെച്ചുപുലര്‍ത്തുന്നു.

കളര്‍ ഓപ്ഷനുകള്‍ക്ക് അനുസരിച്ച് 3.49 ലക്ഷം മുതല്‍ 3.59 ലക്ഷം രൂപ വരെയായിരുന്നു SRV 300 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. കളര്‍ ഓപ്ഷന് അനുസരിച്ചുള്ള വില വ്യത്യാസം ഈ മോഡലിലും ഇനിയുണ്ടാകില്ല. 40,000 രൂപ കുറവില്‍ 3.19 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ ഇനി SRV 300 സ്വന്തമാക്കാനാകും. മുകളില്‍ പറഞ്ഞ കീവേ ബെന്‍ഡ V302C മോട്ടോര്‍സൈക്കിളിന്റെ വില കൂടി കേള്‍ക്കുമ്പോള്‍ ആയിരിക്കും നിങ്ങള്‍ അതിശയിക്കുക.

qj motors srv300

SRV300-ന് ഏകദേശം സമാനമായ കീവേ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 4.3 ലക്ഷം രൂപയാണ്. 29.88 bhp പവറും 26 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 296 സിസി വി-ട്വിന്‍ എഞ്ചിനാണ് SRV 300-ന് കരുത്തേകുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് ഇത് വരുന്നത്. വില കുറച്ചതോടെ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന V-ട്വിന്‍ എഞ്ചിന്‍ ഘടിപ്പിച്ച ബൈക്കായി SRV300 മാറി.

ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ പായ്ക്ക് ചെയ്യുന്ന ഒരു റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളാണ് QJ മോട്ടോര്‍ SRC 250. ഇതുവരെ 2.1 ലക്ഷം രൂപക്ക് വിറ്റിരുന്ന ഈ മോട്ടോര്‍സൈക്കിള്‍ ഇനി മുതല്‍ 1.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാം. ഏകദേശം 31,000 രൂപയാണ് ബൈക്കിന് വെട്ടിക്കുറച്ചിരിക്കുന്നത്. 1.80 ലക്ഷം രൂപക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ മാത്രമുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ന്റെ ബേസ് വേരിയന്റ് പോലും വാങ്ങാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കണം.

qj motors src 250

സില്‍വര്‍, ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളില്‍ ഈ ബൈക്ക് വാങ്ങാം. പുതുക്കിയ വില മൂന്ന് മോട്ടോര്‍സൈക്കിളുകളെയും മുടക്കുന്ന പണത്തിനേക്കാള്‍ മൂല്യമുള്ള ഓപ്ഷനുകളാക്കി മാറ്റുമെന്ന് കമ്പനി കരുതുന്നു. എങ്കിലും വില്‍പ്പന ഉയര്‍ത്തുന്നതിനായി ആദീശ്വര്‍ ഓട്ടോ റൈഡ് QJ മോട്ടോറിന്റെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖല വിപുലീകരിക്കേണ്ടതായുണ്ട്. നിലവില്‍ QJ മോട്ടോറിന് ഇന്ത്യയൊട്ടാകെ 28 ഷോറൂമുകള്‍ മാത്രമാണുള്ളത്.

More from DriveSpark

Article Published On: Monday, January 8, 2024, 17:34 [IST]
English summary
Qj motor slashed prices of selected motorcycles up to rs 40000 reduced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X