ഇത്രയും കുറഞ്ഞ വിലയില്‍ എങ്ങനെ വില്‍ക്കാനാകുന്നു! ദീപാവലിക്ക് വാങ്ങാന്‍ പറ്റിയ ഇലക്ട്രിക് സ്‌കൂട്ടര്‍

വരാനിരിക്കുന്ന ദീപാവലി ഉത്സവകാലത്ത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി വാഹന നിര്‍മാതാക്കള്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ദീപാവലിയോട് അനുബന്ധിച്ച് മികച്ച ഓഫറുകളുണ്ട്. പരമ്പരാഗത കമ്പനികളും സ്റ്റാര്‍ട്ടപ്പ് കമ്പനികളുമെല്ലാം തങ്ങളുടെ ഷോറൂമുകള്‍ കാലിയാക്കാനായി ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കിയാണ് ഉപഭോക്താക്കളെ വശീകരിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ക്വാണ്ടം എനര്‍ജി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ചില ആവേശകരമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് ഈ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്ര വിലക്കുറവില്‍ വാങ്ങാം എന്ന് നമുക്ക് വിശദമായി പരിശോധിക്കാം?.

ഉത്സവ സീസണില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കാനാണ് ക്വാണ്ടം എനര്‍ജി ഈ പ്രത്യേക ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2024 ഒക്ടോബര്‍ 18 മുതലാണ് ഓഫര്‍ ആരംഭിച്ചത്. ഒക്ടോബര്‍ 31 വരെയാണ് ഈ ഉത്സവകാല ഓഫറിന്റെ സാധുത. എല്ലാ ക്വാണ്ടം എനര്‍ജി ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാകും.

quantum energy diwali discounts milan

പുതുതായി തുടങ്ങിയ കമ്പനിയുടെ ആഗ്ര, ലഖ്നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡ് ക്വാണ്ടം എനര്‍ജി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്യാം. ഇന്ത്യയിലുടനീളമുള്ള ഏത് ഷോറൂമും സന്ദര്‍ശിക്കാം. ഓരോ ക്വാണ്ടം എനര്‍ജി ഷോറൂമും സമഗ്രമായ 3S സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് പിന്തുണ വാഗ്ദാനം ചെയ്ത് അസാധാരണമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതായി ക്വാണ്ടം എനര്‍ജി പറഞ്ഞു.

ക്വാണ്ടം എനര്‍ജിയുടെ പ്ലാസ്മ X, പ്ലാസ്മ XR, മിലാന്‍ ഇലക്ട്രിക് എന്നീ മൂന്ന് സ്‌കൂട്ടറുകളാണ് ദീപാവലി ഓഫറുകളുടെ ഭാഗമായി വിലക്കുറവില്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നത്. ദീപാവലി ഓഫര്‍ പ്രകാരം ക്വാണ്ടം എനര്‍ജിയുടെ പ്ലാസ്മ X ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ്‌ഷോറൂം വില 1,29,150 രൂപയില്‍ നിന്ന് 99,999 രൂപയായി കുറച്ചു.

quantum energy diwali discounts plasma x

പ്ലാസ്മ XR ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 1,09,999 രൂപയില്‍ നിന്ന് 89,095 രൂപയായും കുറഞ്ഞിരിക്കുകയാണ്. അതേസമയം 85,999 രൂപ വിലയുണ്ടായിരുന്ന മിലാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ 79,999 രൂപ നല്‍കിയാല്‍ സ്വന്തമാക്കാം. ദീപാവലിക്ക് ഓഫറുള്ള ക്വാണ്ടം എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളെ പറ്റി നോക്കിയാല്‍ ഇവയില്‍ നൂതന സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്നതോടൊപ്പം അസാധാരണമായ പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

പ്ലാസ്മ X ഇലക്ട്രിക് സ്‌കൂട്ടറില്‍ 1500 വാട്ട് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഫുള്‍ ചാര്‍ജില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പ്ലാസ്മ X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 65 കിലോമീറ്ററാണ്. പ്ലാസ്മ XR ഇലക്ട്രിക് സ്‌കൂട്ടറിലും 1500 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് 100 കിലോമീറ്റര്‍ മാത്രമാണ്. സ്‌കൂട്ടറിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 60 കിലോമീറ്ററായും കുറയുന്നു. മിലാന്‍ ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍ ഇതിന് 1000 വാട്ട് മോട്ടോറാണ് കരുത്ത് പകരുന്നത്. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ക്വാണ്ടം മിലാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത.

'ഇത് ദീപാവലി ആഘോഷങ്ങളുടെ സമയമാണ്, ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക കിഴിവുകളോടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാനുള്ള അവസരം നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും പരിസ്ഥിതി സൗഹൃദത്തിനും വേണ്ടിയാണ് ക്വാണ്ടം എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്' ദീപാവലി ഓഫറുകളെക്കുറിച്ച് ക്വാണ്ടം എനര്‍ജി ഡയറക്ടര്‍ ചേതന ചുക്കപ്പള്ളി പറഞ്ഞു.

പലരും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സമയമാണ് ദീപാവലി. പെട്രോള്‍ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ തുനിഞ്ഞ് നില്‍ക്കുന്ന കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത്തരം ഓഫറുകള്‍ ആവശ്യമാണ്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വിപുലീകരിക്കാനും ഈ ഓഫറുകള്‍ക്ക് സാധിക്കും. ഈ ഉത്സവകാല ഓഫറുകള്‍ കൂടുതല്‍ ആളുകളെ ഗ്രീന്‍ മൊബിലിറ്റി സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, October 23, 2024, 10:10 [IST]
English summary
Quantum energy announced special diwali discounts for plasma x plasma xr milan electric scooters
കൂടുതല്‍... #electric bike #diwali #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X