20000 രൂപ ക്യാഷ്ബാക്ക് മാത്രമല്ല, ഇ-സ്‌കൂട്ടര്‍ വാങ്ങിയാല്‍ സ്മാര്‍ട്‌ഫോണും സമ്മാനം! മുതലാളി പൊളിയാണ്
മോഡല്‍ ഇയര്‍ മാറ്റത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു വശത്ത് ഉണ്ടെങ്കിലും ഇന്ന് ഒട്ടേറെ പേര്‍ വര്‍ഷാവസാനത്തില്‍ വാഹനങ്ങള്‍ വാങ്ങുന്നുണ്ട്. ഡിസംബര്‍ മാസത്തില്‍ സ്‌റ്റോക്കുകള്‍ തീര്‍ക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കുന്നത്. ചില കമ്പനികള്‍ അവരുടെ വാഹനങ്ങളുടെ വില കുറയ്ക്കുന്നതിന് വരെ നമ്മള്‍ സാക്ഷ്യം വഹിക്കുന്നു. മറ്റൊരു കാര്യം എന്തെന്നാല്‍ പുതുവര്‍ഷം പിറക്കുന്നതോടെ ഒട്ടുമിക്ക കമ്പനികളും വില വര്‍ധിപ്പിക്കുന്നു. ഡിസംബറില്‍ വാഹനം വാങ്ങിയാല്‍ വില വര്‍ധനവില്‍ നിന്ന് രക്ഷനേടാമെന്ന് മാത്രമല്ല നല്ലൊരു സംഖ്യ ഓഫര്‍ ഇനത്തില്‍ പോക്കറ്റിലാക്കാനുമാകും.
ഇപ്പോള്‍ ക്വാണ്ടം എനര്‍ജി അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനക്കെത്തിക്കുന്ന പ്രധാന കമ്പനികളില്‍ ഒന്നാണ് ക്വാണ്ടം എനര്‍ജി. പ്ലാസ്മ, മിലാന്‍, ബിസിനസ് സീരീസ് എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ക്വാണ്ടം എനര്‍ജി പ്രധാനമായും വില്‍ക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍, പൊങ്കല്‍ തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തെത്തിയ സാഹചര്യത്തിലാണ് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചത്.

പൊതുവേ ക്രിസ്മസ്, ന്യു ഇയര്‍ ഓഫറുകള്‍ ഡിസംബര്‍ അവസാനം വരെ മാത്രമേ ഉണ്ടാകാറുള്ളൂ.എന്നാല്‍ ക്വാണ്ടം എനര്‍ജിയുടെ ഓഫറിന് 2025 ജനുവരി 18 സാധുതയുണ്ടെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 18 വരെ ഇവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ക്വാണ്ടം എനര്‍ജിയില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് സ്മാര്‍ട്‌ഫോണ്‍ കോംപ്ലിമെന്ററിയായി ലഭിക്കുക.
ഈ ഓഫര്‍ ഡിസംബര്‍ 18 മുതല്‍ ഇന്ത്യയിലെ എല്ലാ ക്വാണ്ടം ഡീലര്‍ഷിപ്പ് ഷോറൂമുകളിലും ലഭ്യമാണ്. ക്വാണ്ടം എനര്‍ജിയുടെ പ്ലാസ്മ ഇലക്ട്രിക് സ്‌കൂട്ടര്‍ X, XR എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാങ്ങാം. ഇവ രണ്ടിലും 1500 വാട്ട് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു. എന്നാല്‍ എക്സ് വേരിയന്റ് അധിക വേഗതയും സിംഗിള്‍ ചാര്‍ജില്‍ കൂടുതല്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

പ്ലാസ്മ XR വേരിയന്റിന് 100 കിലോമീറ്ററും X വേരിയന്റിന് 120 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. XR-ന്റെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്റും X വേരിയന്റിന്‍േറത് മണിക്കൂറില്‍ 65 കിലോമീറ്ററുമാണ്. 89095 രൂപയാണ് പ്ലാസ്മ X R വേരിയന്റിന്റെ വില. അതേസമയം പ്ലാസ്മ X വേരിയന്റിന് 1,09,150 രൂപ മുടക്കണം
ക്വാണ്ടം എനര്‍ജിയുടെ മിലാന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ 1000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടര്‍ ഫുള്‍ചാര്‍ജില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ സാധിക്കും. 79999 രൂപയാണ് ക്വാണ്ടം മിലാനിന്റെ എക്‌സ്‌ഷോറൂം വില.

ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടറിനെ പറ്റി പറയുമ്പോള്‍ ഇത് X, XP എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വില്‍ക്കുന്നു. ഒരേ 1200 വാട്ട് ഇലക്ട്രിക് മോട്ടോറാണ് രണ്ടിന്റെയും ശക്തി. എന്നിരുന്നാലും ബാറ്ററി ശേഷി വ്യത്യസ്തമാണ്. ക്വാണ്ടം ബിസിനസ് X വേരിയന്റിന് 110 കിലോമീറ്ററും XP വേരിയന്റിന് 135 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്.
മണിക്കൂറില്‍ 60 കിലോമീറ്ററാണ് X വേരിയന്റിന്റെ പരമാവധി വേഗത. അതേസമയം XP വേരിയന്റിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 45 കിലോമീറ്ററാണ്. 96499 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെയാണ് ക്വാണ്ടം ബിസിനസിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഇതുവരെ 10,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചിട്ടുള്ള ക്വാണ്ടം എനര്‍ജി ഇന്ത്യയിലെ മികച്ച 10 ഇവി 2-വീലര്‍ കമ്പനികളില്‍ ഒന്നാണ്.
ഓഫറുകള്‍ കൊണ്ട് ആറാടാറുള്ള ഓല പോലുള്ള കമ്പനികളോട് മത്സരിക്കാന്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ക്യാഷ്ബാക്കിനൊപ്പം മൊബൈല്‍ ഫോണ്‍ കൂടി ഓഫര്‍ ചെയ്യുന്നത് ഒത്തിരി പേരെ ആകര്‍ഷിക്കും. 14499 രൂപ വില വരുന്ന സാംസങ് AO3 s മൊബൈലാണ് ലഭിക്കുകയെന്നാണ് സൂചന.


Click it and Unblock the Notifications








