650 CC സെഗ്മെൻ്റിലെ രണ്ട് കൊമ്പൻമാരെ താരതമ്യം ചെയ്താലോ, വിശദമായി അറിയാൻ വായിക്കുക

ബിഎസ്എയ്ക്കും റോയൽ എൻഫീൽഡിനും 100 വർഷത്തിലേറെ പഴക്കമുള്ള ചരിത്രവും അത് പോലെ തന്നെ തമ്മിൽ പോരാട്ടവുമുണ്ട്. ഇപ്പോൾ, ക്ലാസിക് ലെജൻഡ്‌സ് ബിഎസ്എ ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുകയും പ്രശസ്തമായ ഗോൾഡ് സ്റ്റാർ നാമം തിരികെ കൊണ്ടുവരികയും ചെയ്തതോടെ, ഇത് രണ്ട് മുൻ ബ്രിട്ടീഷ് ബ്രാൻഡുകൾ തമ്മിലുള്ള മത്സരത്തിനാണ് തിരികൊളുത്തുന്നത്. ബിഎസ്എ ഗോൾഡ് സ്റ്റാറും റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററും തമ്മിലൊരു താരതമ്യം നടത്തുകയാണ്.ആദ്യം ഡിസൈനിൻ്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ, രണ്ട് മോട്ടോർസൈക്കിളുകൾക്കും ഒരു ക്ലാസിക് റെട്രോ ഡിസൈൻ ആണ് ലഭിക്കുന്നത്. അതിൽ ഓൾ-മെറ്റൽ ബോഡി ഉൾപ്പെടുന്നുണ്ട്.

ബിഎസ്എ ഗോൾഡ് സ്റ്റാറിന് ക്ലാസിക് റൗണ്ട് ഹെഡ്‌ലൈറ്റ്, ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, ടെലിസ്‌കോപ്പിക് ഫോർക്കുകൾ, സ്‌പോക്ക് വീലുകൾ, ക്ലാസിക് ഫോർക്ക് ഗാർഡുകൾ, ഫുൾ ഫെൻഡറുകൾ, ഫ്ലാറ്റ്, സിംഗിൾ പീസ് സീറ്റ്, ഡ്യുവൽ ചാനൽ എബിഎസ്, യുഎസ്ബി എന്നിവയോട് കൂടിയ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയെല്ലാം ലഭിക്കുന്നു.

650 CC

റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററിലേക്ക് വരുമ്പോൾ, മോട്ടോർസൈക്കിളിന് സമാനമായ ഒരു ഡിസൈൻ ഭാഷയുണ്ട്, എന്നാൽ നീളം കുറഞ്ഞ ഫെൻഡറുകളോട് കൂടിയതാണ് ഇൻ്റർസെപ്റ്റർ, ഇത് ഒരു മിനുസമാർന്ന രൂപമാണ് വാഹനത്തിന് നൽകുന്നത്. ഗോൾഡ് സ്റ്റാറിന് ലഭിക്കുന്ന സ്‌പോക്ക് വീലുകൾക്ക് പകരം ഇൻ്റർസെപ്റ്ററിലെ അലോയ് വീലുകൾക്ക് പുറമെ മറ്റ് ഘടകങ്ങളും സമാനമാണ്. അതിനാൽ ഡിസൈനിലും ഫീച്ചറുകളിലും രണ്ടും സമാനമാണ് എന്ന് വേണം പറയാൻ.

എഞ്ചിൻ വശത്തേക്ക് നോക്കിയാൽ, രണ്ട് ബൈക്കുകൾക്കും വലിയ വ്യത്യാസമുണ്ട്. ബിഎസ്എ ഗോൾഡ് സ്റ്റാറിന് കരുത്തേകുന്നത് ലോംഗ്-സ്ട്രോക്ക് 652 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ്, അത് 45 BHP കരുത്ത് ഉത്പാദിപ്പിക്കുന്നു, റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററിൽ 47 BHP 52 NM ടോർക്കും നൽകുന്ന 648 സിസി, എയർ, ഓയിൽ കൂൾഡ് ട്വിൻ സിലിണ്ടർ എഞ്ചിനാണ് ലഭിക്കുന്നത്.

650 CC

ഇതിനകം യുകെയില്‍ ലോഞ്ച് ചെയ്ത ബൈക്ക് ഇന്ത്യയില്‍ പരീക്ഷണം നടത്തി വരികയായിരുന്നു. ഓഗസ്റ്റ് 15-നാണ് BSA ഗോള്‍ഡ്‌ സ്റ്റാര്‍ 650 ഇന്ത്യയില്‍ അരങ്ങേറാന്‍ പോകുന്നത്. ഇത് BSA ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ലോഞ്ച് അടയാളപ്പെടുത്തും. നേരത്തെ ലോഞ്ചിന് സൂചന നൽകി BSA ഗോള്‍ഡ് സ്റ്റാര്‍ 650-ടെ ടെസ്റ്റ് മ്യൂളുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ മറയില്ലാതെ കാണപ്പെട്ടിരുന്നു.

സെന്‍ട്രലി മൗണ്ടഡ് ഫുട്പെഗുകളും എര്‍ഗണോമിക് ആയി ഘടിപ്പിച്ച ഹാന്‍ഡില്‍ബാറും സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യും. 1,425 mm വീല്‍ബേസും 780 mm സീറ്റ് ഉയരവുമാണ് ബൈക്കിനുള്ളത്. BSA ഗോള്‍ഡ് സ്റ്റാര്‍ 650-യുടെ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററും ചേര്‍ന്ന് എല്‍സിഡി ഡിസ്‌പ്ലേ ഉള്‍പ്പെടുന്നു. ഓഫ്സെറ്റ് ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പും ഫ്യുവല്‍ ടാങ്കിലെ കോണ്‍ട്രാസ്റ്റിംഗ് പിന്‍സ്ട്രൈപ്പും അതിന്റെ ടോപ്പ് ലുക്ക് വര്‍ധിപ്പിക്കുന്നു.

ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആണ്. എന്‍ഫീല്‍ഡ് 650 ട്വിന്‍സിനോടാണ് നേരിട്ട് മത്സരിക്കുന്നത് എന്നതിനാല്‍ തന്നെ ഈ മോഡലിന് BSA ആക്രമണാത്മക വില നിശ്ചയിക്കേണ്ടി വരും. 6,500 പൗണ്ട് (ഏകദേശം 6.23 ലക്ഷം രൂപ) മുതലാണ് യുകെയില്‍ BSA ഗോള്‍ഡ് സ്റ്റാര്‍ 650-യുടെ വില ആരംഭിക്കുന്നത്. അതേസമയം റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-ക്ക് യുകെയില്‍ 6,200 പൗണ്ട് (ഏകദേശം 5.94 ലക്ഷം രൂപ) ആണ് വില.

ഇന്ത്യയില്‍ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 3 ലക്ഷം രൂപ മുതല്‍ ആരംഭിക്കാനാണ് സാധ്യത. ട്രെന്‍ഡി ഫീച്ചറുകളും മത്സരാധിഷ്ഠിത വിലനിര്‍ണയവും കൊണ്ട് സെഗ്മെന്റിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ആധിപത്യത്തിന് തടയിടാനാകുമെന്നാണ് BSA-യുടെ വിശ്വാസം. നിങ്ങൾക്ക് എന്താണ് തോന്നുന്നത് എൻഫീൽഡിനെ ഫീൽഡിൽ നിന്ന് പുറത്തിറക്കാൻ ബിഎസ്എയ്ക്ക് ആകുമോ, നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Saturday, June 29, 2024, 18:51 [IST]
English summary
Quick comparison of bsa gold star and royal enfield interceptor details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X