അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണനകുന്നതു പോലെ തന്നെ വാഹന ഉടമകുടെ പോക്കറ്റിനെ സ്വാധീനിക്കുന്നതും വലിയ രീതിയിൽ ബാധിക്കുന്നതുമായി ഒരു ഘടകമാണ് ഇന്ധനക്ഷമത/ മൈലേജ് എന്നത്. വാഹന പ്രേമികൾക്കിടയിൽ ഇത് എന്നും ഒരു ഹോട്ട് ചർച്ചാവിഷയമാണ്. പുത്തൻ വാഹനം എടുത്താൽ, ഇതിന് എത്ര കിട്ടും എന്ന ചോദ്യം ചോദിക്കുന്ന ഒരാൾ എങ്കിലും നമ്മുടെ കൂട്ടത്തിൽ കാണും എന്ന് തീർച്ച.
പെട്രോൾ വില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ, ലിറ്ററിന് ഏറ്റവും അധികം മൈലേജ് വാഗ്ദ്ധാനം ചെയ്യുന്ന വാഹനം തിരഞ്ഞെടുക്കുന്നത് പരമപ്രധാനമാണ്. എന്നാൽ മൈലേജിന്റെ കാര്യത്തിൽ പലപ്പോഴും എന്നെ കുഴപ്പിച്ച ഒരു ചോദ്യമുണ്ട്, നിങ്ങളിൽ പലർക്കും ഇതേ സംശയം ഉണ്ടായിരിക്കാം. ഒരേ എഞ്ചിൻ കപ്പാസിറ്റിയുള്ള സ്കൂട്ടറും ബൈക്കും താരതമ്യം ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് ബൈക്ക് കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നത്? ഈ പ്രതിഭാസത്തിന് പിന്നിലെ മെക്കാനിക്സിലേക്ക് നമുക്ക് കൂടുതൽ ആഴത്തിൽ ഒരു പരിശോധന നടത്താം.

ഒരു ലിറ്റർ പെട്രോളിൽ ഒരു വാഹനത്തിന് എത്ര ദൂരം സഞ്ചരിക്കാനാകുമെന്ന് നിർണ്ണയിക്കുന്നതിൽ നിന്നാണല്ലോ വാഹനത്തിന്റെ മൈലേജ് മനസ്സിലാക്കുന്നത്. ഈ കാര്യക്ഷമത ടാങ്കിൽ എത്രത്തോളം ഇന്ധനമുണ്ട് എന്നതിനെ ആശ്രയിച്ചല്ല; വാഹനത്തിൻ്റെ വേഗത, എഞ്ചിൻ കപ്പാസിറ്റി, റെവല്യൂഷൻസ് പെർ മിനിറ്റ് (RPM) എന്നിവയുൾപ്പെടെ ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് ആദ്യം തന്നെ മനസിലാക്കണം.
ഒരു എഞ്ചിൻ്റെ RPM എഫിഷ്യൻസിയെ സംബന്ധിച്ച ഡിസൈൻ ഈ ഡൈനാമിക്സിൽ നിർണായക പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, സ്റ്റെഡിയായി 2000 RPM നിലനിർത്തുന്നത് ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ ഒരു ലിറ്റർ പെട്രോൾ കൺസ്യൂം ചെയ്യുന്നു എന്നാണ് അർഥമാക്കുന്നത്. ഈ ഒരു മണിക്കൂറിൽ സഞ്ചരിക്കുന്ന ദൂരം നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജിൻ്റെ അളവുകോലായി മാറും.

ഒരേ എഞ്ചിൻ ശേഷിയുള്ള ഒരു സ്‌കൂട്ടറും ബൈക്കും പാരലലായി വയ്ക്കുമ്പോൾ, മൈലേജ് ഡിപ്പാർട്ട്‌മെൻ്റിൽ സ്‌കൂട്ടറുകൾ പൊതുവെ പിന്നോക്കമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ പൊരുത്തക്കേടിൻ്റെ അടി സ്ഥാനം അവരുടെ ഗിയറിംഗ് സിസ്റ്റത്തിലാണ്. ബൈക്കുകൾ/ മോട്ടോർസൈക്കിളുകൾ പ്രധാനമായും മാനുവൽ ഗിയറുകളാണ് അവതരിപ്പിക്കുന്നത്, ഗിയർ മാനേജ്മെൻ്റിലൂടെ മൈലേജിനെ നേരിട്ട് സ്വാധീനിക്കാൻ റൈഡറെ ഇത് അനുവദിക്കുന്നു.
നേരെമറിച്ച്, സ്കൂട്ടറുകൾ കണ്ടിന്വസ് വേരിയബിൾ ട്രാൻസ്മിഷൻ (CVT) ഗിയർബോക്സുകൾ ഉപയോഗിക്കുന്നു, ഇത് എഞ്ചിൻ്റെ RPM അനുസരിച്ച് ഗിയറുകളെ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു. ഈ വ്യത്യാസം ഇന്ധനത്തിന്റെ കൺസ്യൂമിംഗിനേയും മൈലേജിനെയും സാരമായി ബാധിക്കുന്നു എന്നതാണ് വാസ്തവം. ബൈക്കുകളിലെ മാനുവൽ ഗിയർബോക്‌സ്, ഉയർന്ന ഗിയറുകളുള്ള ഉയർന്ന ടോർക്ക് നിലനിർത്താൻ റൈഡറെ പ്രാപ്‌തമാക്കുന്നു.

അങ്ങനെ ഗിയറുകളെ വളരെ ഫലപ്രദമായി ഹാൻഡിൽ ചെയ്യുന്നതിൽ റൈഡർ സമർത്ഥനാണ് എങ്കിൽ, കുറഞ്ഞ ഇന്ധന ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കുന്നു. തീർച്ചയായും, പരിചയ സമ്പന്നനായ ഒരു റൈഡർക്ക് സ്പീഡ് നഷ്ടപ്പെടുത്താതെ തന്നെ മികച്ച മൈലേജിനായി ഒപ്റ്റിമൽ RPM നിലനിർത്താൻ കഴിയും.
മറുവശത്ത്, സ്കൂട്ടറുകളിൽ ഉപയോഗിക്കുന്ന CVT ഗിയർബോക്‌സ് ഡ്രൈവറിന്റെ ഇടപെടൽ ഇല്ലാതെ തന്നെ സ്വയം ക്രമീകരിക്കുന്നു, വ്യത്യസ്ത വേഗതയിൽ വളരെ സ്റ്റേബിളായ RPM ലെവലുകൾ നിലനിർത്തുന്നതിനുള്ള ഇവയുടെ രൂപകൽപ്പന കാരണം മൈലേജിന്റെ കാര്യക്ഷമത പലപ്പോഴും കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഒരു വാഹനത്തിന് നേടാനാകുന്ന ആത്യന്തിക/ അൾട്ടിമേറ്റ് മൈലേജ് എന്നത് ഡ്രൈവറുടെ ശീലങ്ങളെയും പ്രവർത്തി പരിചയത്തേയും ആശ്രയിച്ചിരിക്കുന്നു.
കുറഞ്ഞ RPM -ൽ ടോപ്പ് ഗിയറിൽ ദീർഘ നേരം ബൈക്ക് ഓടിക്കുന്നത് മികച്ച മൈലേജിന് ഔട്ട്പുട്ടിന് കാരണമാകും. എന്നിരുന്നാലും, ഓട്ടോമാറ്റിക് ഗിയർ അഡ്ജസ്റ്റ്‌മെൻ്റുകൾ നൽകുന്ന സ്കൂട്ടറുകൾക്ക് ഇത്തരം ഫലങ്ങൾ ലഭിക്കും എന്ന് പ്രവചിക്കാനാവില്ല, അതിനാൽ ഇത് ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെടാൻ ചാൻസുണ്ട്.
എന്നിരുന്നാലും, ഇവ പൊതുവായ പ്രവണതകളാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരു വാഹനത്തിൻ്റെ റിയൽ വേൾഡ് പെർഫോമെൻസ് ഡ്രൈവിംഗ് സ്റ്റൈലിലും മറ്റ് കണ്ടീഷനുകളിലും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വൈദഗ്‌ധ്യമുള്ള ഉപഭോക്താക്കളുടെ കൈകളിലും അനുയോജ്യമായ സാഹചര്യങ്ങളിലും ഒരു സ്‌കൂട്ടറിന് മൈലേജിൻ്റെ കാര്യത്തിൽ ഒരു ബൈക്കിനെ മറികടക്കാൻ കഴിയും എന്ന കാര്യത്തിൽ തർക്കമില്ല.


Click it and Unblock the Notifications







