പെട്രോൾ മോഡലിനേക്കാൾ മെച്ചം, പോക്കറ്റിന് ലാഭം; 150 കീ.മീ റേഞ്ചുമായി RV400 BRZ അവതരിപ്പിച്ച് റിവോൾട്ട്
ഇന്ത്യൻ ഇലക്ട്രിക് ടു വീലർ വിപണിയിൽ ഇ-സ്കൂട്ടറുകളാണ് ആധിപത്യം പുലർത്തുന്നത് എങ്കിലും മികവുറ്റ ഇ-ബൈക്ക് മോഡലുകളെ അവതരിപ്പിച്ച് വ്യത്യസ്തമായ ഒരു ഫാൻ ബേസ് സൃഷ്ടിച്ച ബ്രാൻഡാണ് റിവോൾട്ട്. ഇപ്പോൾ റിവോൾട്ട് മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ സീരീസിൽ പുതിയ മോഡൽ പുറത്തിറക്കിയിരിക്കുകയാണ്.
റിവോൾട്ട് RV400 BRZ എന്ന് വിളിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ 1.38 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. ലൂണാർ ഗ്രീൻ, പസഫിക് ബ്ലൂ, ഡാർക്ക് സിൽവർ, റിബൽ റെഡ്, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് വൈബ്രന്റ് നിറങ്ങളിൽ ഇ-ബൈക്ക് ലഭ്യമാണ്.

മെച്ചപ്പെട്ട ബിൽഡ് ക്വാളിറ്റിയും സൗന്ദര്യശാസ്ത്രവുമാണ് പുതിയ RV400 BRZ വരുന്നത് എന്ന് റിവോൾട്ട് മോട്ടോർസ് അവകാശപ്പെടുന്നു. പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇലക്‌ട്രിക് ബൈക്കിംഗിന്റെ പോക്കറ്റ് ഫ്രണ്ട്‌ലിയും അതോടൊപ്പം ആഹ്ലാദകരമായ എക്സ്പീരിയൻസ് ഉറപ്പാക്കുന്ന തടസ്സങ്ങളില്ലാത്തതും സങ്കീർണ്ണമല്ലാത്തതുമായ റൈഡിംഗിന് മുൻഗണന നൽകുന്നതിനെ പരിഗണിക്കുന്നതിനാണ്.
പുതിയ റിവോൾട്ട് RV400 BRZ -ൽ 72V, 3.24 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡിൽ 150 കിലോമീറ്ററും നോർമൽ മോഡിൽ 100 കിലോമീറ്ററും സ്‌പോർട് മോഡിൽ 80 കിലോമീറ്റർ റേഞ്ചും ഇത് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 75 ശതമാനം വരെ ചാർജ് ചെയ്യാനും 4.5 മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം പൂർണ്ണ ചാർജ് നേടാനും ഇതിന് കഴിയും. മോട്ടോർസൈക്കിൾ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തെ സപ്പോർട്ട് ചെയ്യുന്നു, ഇത് എനർജി എഫിഷ്യൻസി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സ്പീഡ്, ബാറ്ററി ലെവൽ, റൈഡിംഗ് മോഡ്, ടെമ്പറേച്ചർ എന്നിവയെക്കുറിച്ചുള്ള ലൈവ് വിവരങ്ങൾ നൽകുന്ന ഇൻസ്ട്രുമെന്റേഷനായി ഒരു ഡിജിറ്റൽ ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. ഇഗ്നീഷനായി സൈഡ് സ്റ്റാൻഡ് ഉയർത്തേണ്ടുന്ന ഫംഗ്ഷനും കോമ്പിനേഷൻ ബ്രേക്കിംഗ് സിസ്റ്റവും (CBS) ബൈക്കിന്റെ സവിശേഷതയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് റിവോൾട്ട് മോട്ടോർസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ ഒരു അംഗീകൃത ഡീലർഷിപ്പ് വഴിയോ RV400 BRZ ഇ-ബൈക്ക് ബുക്ക് ചെയ്യാം.

RV400 BRZ -നൊപ്പം, എലഗൻസും അനായാസവും സമന്വയിപ്പിക്കുന്ന ഒരു റൈഡ് തങ്ങൾ വാഗ്ദാനം ചെയ്യുന്നു, മികവുറ്റതും എന്നാൽ താങ്ങാനാവുന്നതുമായ മോട്ടോറിംഗ് എക്സ്പീരിയൻസ് ഇത് വാഗ്ദാനം ചെയ്യുന്നു എന്ന് തന്റെ ആവേശം പങ്കുവെച്ച രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബിസിനസ് ചെയർപേഴ്സൺ ശ്രീമതി അഞ്ജലി രത്തൻ പങ്കുവെച്ച്.
ആധുനിക റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന BRZ, മോട്ടോർ സൈക്ലിംഗ് പ്രേമികളായ റൈഡർമാരുടെ ആവശ്യങ്ങളെയും മുൻഗണനകളെയും കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള പഠനത്തിന്റെ ഫലമാണ് എന്ന് അഞ്ജലി വ്യക്തമാക്കി. സാങ്കേതികവിദ്യയ്ക്ക് റൈഡിംഗ് എക്സ്പീരിയൻസ് വർധിപ്പിക്കാൻ കഴിയുമെങ്കിലും, ഓരോ റൈഡറിനും വിപുലമായ ഫീച്ചറുകൾ ആവശ്യമില്ലെന്ന് തങ്ങൾ തിരിച്ചറിയുന്നു എന്നും അവർ വ്യക്തമാക്കി.

നിലവിൽ ഇന്ത്യൻ വിപണിയിൽ ഓല S1 പ്രോ, ഏതർ 450X, ബജാജ് ചേതക്, വിഡ V1 പ്രോ, ടിവിഎസ് ഐക്യൂബ് എന്നിവയാണ് റിവോൾട്ട് RV400 BRZ ഇവിയുടെ പ്രധാന എതിരാളികൾ. പുത്തൻ മോഡലിന്റെ അവതരണം വിപണിയിൽ കൂടുതൽ വിഹിതം കൈവശപ്പെടുത്താൻ നിർമ്മാതാക്കളെ അനുവദിക്കും എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








