ഇന്ത്യയിലെ ആദ്യത്തെ ഇവി കമ്മ്യൂട്ടർ ബൈക്കുമായി റിവോൾട്ട്, വില ആരംഭിക്കുന്നത് 84000 രൂപയിൽ

ഇരുചക്ര വാഹനങ്ങൾക്കിടയിൽ ഉയർന്ന് വരുന്ന ഒരു പേരാണ് റിവോൾട്ട് എന്നത്. റിവോൾട്ട് മോട്ടോഴ്‌സ് തങ്ങളുടെ പുതിയ ബൈക്ക് ആർവി1 പുറത്തിറക്കിയിരിക്കുകയാണ്. RV300, RV400 എന്നിവയ്ക്ക് ശേഷം ബ്രാൻഡിൽ നിന്നുള്ള മൂന്നാമത്തെ ബൈക്കാണിത്. സിറ്റി ഉപയോഗത്തിനായി ഡിസൈൻ ചെയ്തിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കമ്മ്യൂട്ടർ ബൈക്കാണ് ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പനി 2019 -ലാണ് ആദ്യത്തെ ബൈക്ക് നിർമ്മിക്കുന്നത്, അതിനുശേഷം രാജ്യത്തെ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളാി ബ്രാൻഡിന് മാറാൻ സാധിച്ചു. RV1, RV1+ എന്നീ രണ്ട് വേരിയൻ്റുകളിലായാണ് പുതിയ ബൈക്ക് വരുന്നത്.

RV1-ൽ 2.2 KW ബാറ്ററിയും RV1+-ൽ 3.24 KW ബാറ്ററിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 250 കിലോഗ്രാം പേലോഡ് വഹിക്കാനുള്ള ശക്തമായ ഫ്രെയിം, വീതിയേറിയ ടയറുകൾ, ഡ്യുവൽ ഡിസ്‌ക് ബ്രേക്ക്, പോർട്ടബിൾ വാട്ടർ പ്രൂഫ് ബാറ്ററികൾ, ഒന്നര മണിക്കൂറിനുള്ളിൽ 100 ​​ശതമാനം ചാർജ്ജ്, എൽസിഡി ഡിസ്‌പ്ലേ, റിവേഴ്സ് മോഡ് എന്നിവയുണ്ട്. , സിറ്റി റൈഡിങ്ങിന് നീളമുള്ള സീറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയൊക്കെയാണ് പുതിയ മോഡലിൻ്റ സവിശേഷതകൾ.

റിവോൾട്ട് ബ്രാൻഡിൻ്റെകൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനായി പുതിയ ഫോർ ചൗക്കെ (4 Chauke) ഫിനാൻസിംഗ് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് രത്തൻഇന്ത്യ എൻ്റർപ്രൈസസിൻ്റെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗമായ റിവോൾട്ട് മോട്ടോർസ്. ഈ ഓഫറിന് കീഴിൽ കമ്പനിയുടെ സാമ്പത്തിക പങ്കാളികൾ മുഖേന സീറോ ഡൗൺ പേയ്മെന്റോടെ ഇവി സ്വന്തമാക്കാം. കൂടാതെ പ്രതിമാസം 4,444 രൂപയുടെ ഇഎംഐ മാത്രമാണ് മുടക്കേണ്ടിയും വരിക.

ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാവ് അതിൻ്റെ സാമ്പത്തിക പങ്കാളികൾ മുഖേന പ്രതിമാസം 4,444 രൂപ അടയ്‌ക്കുമ്പോൾ സീറോ ഡൗൺ പേയ്‌മെൻ്റ് വാഗ്ദാനം ചെയ്യുന്നു. ധനസഹായ പദ്ധതി തടസ്സരഹിതവും പേപ്പർ രഹിതവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെ ലഭ്യമാകുമെന്നും റിവോൾട്ട് മോട്ടോർസ് പ്രസ്താവനയിലൂടെ പറഞ്ഞു. സാധാരണ പെട്രോളിൽ പ്രവർത്തിക്കുന്ന ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സാമ്പത്തിക പദ്ധതികൾ RV400 ഇവിയെ "ഏതാണ്ട് സൗജന്യം" ആക്കുന്നു എന്ന് കമ്പനി പറയുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിളിൻ്റെ ഏറ്റവും വലിയ പ്രതിമാസ ചെലവ് ഇഎംഐ ആയതിനാൽ പെട്രോൾ അടിച്ചു കളയുന്ന പൈസ മൊത്തത്തിൽ പോക്കറ്റിൽ കിടിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും റിവോൾട്ട് മോട്ടോർസ് പറയുന്നു. ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഇലക്ട്രിക് ബൈക്കായ RV400 രാജ്യത്തെ 125-150 സിസി സെഗ്‌മെൻ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുമായി പടവെട്ടിയാണ് വിജയം കൈവരിച്ചിരിക്കുന്നത്.

RV400, RV400 BRZ എന്നിവയ്‌ക്കായി മെയ് മാസത്തിൽ പുറത്തിറക്കിയ വില പരിഷ്‌കരണത്തിന് ഇടയിലാണ് പുതിയ സാമ്പത്തിക പദ്ധതി എത്തുന്നത്. റിവോൾട്ട് RV400 BRZ പതിപ്പിന് ഇപ്പോൾ 1.43 ലക്ഷം രൂപയും RV400 മോഡലിന് 1.50 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് മോഡലുകൾക്കും 5,000 രൂപയുടെ വിലക്കുറവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

റിവോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ഇലക്ട്രിക് ബൈക്കിന്റെ രണ്ട് പതിപ്പുകൾക്കും 15,000 രൂപയുടെ അധിക ഡിസ്‌കൗണ്ടുകളും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റിവോൾട്ട് RV400 BRZ, RV400 എന്നിവ ഒരേ ഡിസൈനും ബാറ്ററി പായ്ക്കുമാണ് പങ്കിടുന്നത്. ഇതിൽ കൂടുതൽ താങ്ങാനാവുന്ന വേരിയന്റാണ് BRZ. ഇ-ബൈക്കുകൾക്ക് 3.24 kWh ബാറ്ററി പായ്ക്കാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 17, 2024, 20:34 [IST]
English summary
Revolt motors launched new bike rv1 electric commuter bike details inside
കൂടുതല്‍... #electric bike #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X