150 കി.മീ റേഞ്ചുള്ള ഇലക്ട്രിക് ബൈക്കിന് വില കുറച്ചു! പോരാത്തതിന് 15000 രൂപ വരെ കിഴിവും
നമ്മുടെ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അത്രയും ജനപ്രിയമല്ലെങ്കിലും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും (Electric Motorcycle) നിരത്തുകളില്‍ സജീവമായി വരുന്നുണ്ട്. പല ഇവി സ്റ്റാര്‍ട്ടപ്പുകളും പ്രധാനമായും ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മിക്കുന്ന വളരെ കുറച്ച് ബ്രാന്‍ഡുകളാണുള്ളത്.
അതില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് റിവോള്‍ട്ട് മോട്ടോര്‍സ്. 2017-ലാണ് റിവോള്‍ട്ട് മോട്ടോര്‍സ് സ്ഥാപിതമായത്. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ മത്സരം കടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒകായ തങ്ങളുടെ സബ്ബ്രാന്‍ഡിന് കീഴില്‍ ഡിസ്‌റപ്റ്റര്‍ എന്ന പേരില്‍ ഒരു പുത്തന്‍ മോഡല്‍ കൊണ്ടുവന്നിരുന്നു. കിടിലന്‍ സ്‌റ്റൈലിംഗില്‍ കില്ലര്‍ പ്രൈസിലാണ് ഇലക്ട്രിക് ബൈക്ക് അരങ്ങേറിയത്.

ഈ ഒരു സാഹചര്യത്തില്‍ റിവോള്‍ട്ട് മോട്ടോര്‍സ് തങ്ങളുടെ RV400, RV400 BRV മോഡലുകളുടെ വില പുതുക്കിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം 1.38 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലായിരുന്നു റിവോള്‍ട്ട് RV400 BRV എന്ന മോഡല്‍ പുറത്തിറക്കിയത്. അടുത്തിടെ അതിന്റെ വില 10,000 രൂപ വര്‍ധിപ്പിച്ചു. രണ്ട് മോഡലുകളുടെയും വില ഇപ്പോള്‍ 5,000 രൂപ കുറച്ചിരിക്കുകയാണ്.
ഇതോടെ റിവോള്‍ട്ട് RV400 BRZ ഇപ്പോള്‍ 1.43 ലക്ഷം രൂപയ്ക്കും RV400 ഇവി 1.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലും എത്തിനില്‍ക്കുന്നു. പോരാത്തതിന് ഈ ഇലക്ട്രിക് ബൈക്കുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി കിടിലന്‍ ഓഫറുകളും പരിമിതകാലത്തേക്കായി കമ്പനി ഒരുക്കുന്നു. റിവോള്‍ട്ട് മോട്ടോര്‍സ് രണ്ട് മോഡലുകള്‍ക്കും 10,000 രൂപയുടെ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്.

ഇത് RV400 BRZ-ന്റെ വില ഫലത്തില്‍ 1.33 ലക്ഷമായും RV400-ന്‍േറത് 1.40 ലക്ഷമായും മാറ്റുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. മാത്രമല്ല നിങ്ങളുടെ പഴയ ടൂവീലര്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ അഡീഷനല്‍ ഡിസ്‌കൗണ്ടായി 5000 രൂപയും നേടാം. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ റിവോള്‍ട്ട് RV400 BRZ ഇലക്ട്രിക് ബൈക്ക് ഇപ്പോള്‍ 1.28 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം.
രണ്ട് ഇലക്ട്രിക് ബൈക്കുകളില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന പതിപ്പാണ് റിവോള്‍ട്ട് RV400 BRZ. രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ഒരേ ഡിസൈനും മെക്കാനിക്കലും പങ്കിടുന്നു. 3.24 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് രണ്ട് ബൈക്കുകളും പവര്‍ എടുക്കുന്നത്. ഇക്കോ മോഡില്‍ 150 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

നോര്‍മല്‍ മോഡില്‍ 100 കിലോമീറ്ററും സ്പോര്‍ട്ട് മോഡില്‍ 80 കിലോമീറ്ററും ആയി റേഞ്ച് കുറയുന്നു. 3 kW (4 bhp) മിഡ് ഡ്രൈവ് മോട്ടോറില്‍ നിന്നാണ് പവര്‍ വരുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, കോമ്പി ബ്രേക്കിംഗ്, സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഈ ബൈക്കുകളില്‍ സജ്ജീകരിച്ചിരിക്കുന്നു. റിവോള്‍ട്ടിന്റെ ഈ രണ്ട് ബൈക്കുകള്‍ക്കും അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്.
ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. 215 mm ആണ് ബൈക്കുകളുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. സീറ്റ് ഉയരം 814 mm വരും. മാത്രമല്ല ഈ സീറോ എമിഷന്‍ വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വാറണ്ടിയും കമ്പനി ഓഫര്‍ ചെയ്യുന്നു. സെഗ്മെന്റില്‍ ടോര്‍ക്ക് ക്രാറ്റോസ് R, ഒബെന്‍ റോര്‍, സ്വിച്ച് CSR762 എന്നിവയടക്കമുള്ള മോഡലുകളെയാണ് റിവോള്‍ട്ട് RV400 നേരിടുന്നത്.

'ഞങ്ങളുടെ ഇലക്ട്രിക് ബൈക്കുകള്‍ മികച്ച മൂല്യം നല്‍കുന്നതിന് ഈ പുതിയ വിലയും എക്സ്‌ക്ലൂസീവ് ഓഫറുകളും അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്തൃ സംതൃപ്തിക്കാണ് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നത്. കൂടാതെ ഉയര്‍ന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' റിവോള്‍ട്ട് മോട്ടോര്‍സിന്റെ മാതൃസ്ഥാപനമായ റട്ടന്‍ഇന്ത്യ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കോ-ചെയര്‍പേഴ്സണ്‍ അഞ്ജലി രത്തന്‍ വില പരിഷ്‌ക്കരണത്തെക്കുറിച്ച് പറഞ്ഞു.


Click it and Unblock the Notifications








