ബെയർ വേണോ സ്ക്രാംബ്ലർ വേണോ എന്ന ആശയക്കുഴപ്പമുണ്ടോ, ഒന്ന് താരതമ്യം ചെയ്താൽ തീരുന്ന പ്രശ്നമേ ഉളളു
സ്ക്രാംബ്ലർ മോഡലുകൾക്ക് യുവാക്കൾക്കിടയിൽ പ്രത്യേക ഫാൻസുണ്ട്. നിലവിൽ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ബിഎസ്എ തങ്ങളുടെ സ്‌ക്രാംബ്ലർ മോഡൽ അവതരിപ്പിച്ചിരിക്കുകാണ് അവതരിപ്പിച്ചു. ബി6 സ്ക്രാംബ്ലർ എന്നാണ് മോഡലിൻ്റെ പേര്. റോയൽ എൻഫീൽഡ് അവരുടെ ബിയർ 650 എന്ന മോഡൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എ അവർക്കൊരു എതിരാളിയെ പുറത്തിറക്കുന്നത്. മോഡലിൻ്റെ കൂടുതൽ വിശദാശങ്ങളിലേക്ക് നോക്കിയാൽ ഗോൾഡ്‌സ്റ്റാർ 650-ന് ശേഷം ബിഎസ്എയിൽ നിന്നുള്ള രണ്ടാമത്തെ മോട്ടോർസൈക്കിളാണ പുറത്തിറക്കിയിരിക്കുന്നത്. പല ഘടകങ്ങളും ഗോൾ്സ്റ്റാറിൽ നിന്ന് കടമെടുത്തിട്ടുണ്ട്. അത് മാത്രമല്ല അവരുടെ ലൈനപ്പിലെ ഏറ്റവും വില കൂടിയ മോഡൽ കൂടിയാണിത്.
ഗോൾഡ്‌സ്റ്റാറിൽ നിന്ന് സ്‌ക്രാംബ്ലറിലേക്ക് വരുമ്പോൾ നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബി 65 ന് വലിയ ഫ്രണ്ട് വീൽ ആണ് ലഭിക്കുന്നത്. ബി 65 ന് മികച്ച പിറെല്ലി സ്കോർപിയോൺ റാലി എസ്ടിആർ ഡ്യുവൽ പർപ്പസ് റബ്ബർ ലഭിക്കുന്നതിനൊപ്പം തന്നെ മുൻവശത്തെ ടയറിൻ്റെ വീതിയും കൂടിയിട്ടുണ്ട്. സസ്പെൻഷനിലേക്ക് വന്നാൽ മുൻവശത്ത് 41 mm ടെലിസ്‌കോപിക് ഫോർക്കുകളും പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള ഇരട്ട പിൻ ഷോക്കുകളും മോട്ടോർസൈക്കിളിൽ ഉപയോഗിക്കുന്നുണ്ട്.

B65-ന് ബ്രെംബോ ട്വിൻ-പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുകളുള്ള 320 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 255 mm സിംഗിൾ ഡിസ്‌ക്കും ലഭിക്കുന്നുണ്ട്. ഡ്യുവൽ-ചാനൽ എബിഎസും കമ്പനി ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെ മൊത്തത്തിലുള്ള ഭാരം ഇപ്പോൾ 218 കിലോഗ്രാം ആയി വർദ്ധിച്ചിട്ടുണ്ട്. 820 mm സീറ്റ് ഉയരമാണ് മോട്ടോർസൈക്കിളിനുള്ളത്. ഗോൾഡ് സ്റ്റാറിനേക്കാൾ 40 mm ആണ് പുതിയ മോഡലിൽ കൂടുതലായിട്ടുളളത്.
റോയൽ എൻഫീൽഡ് ബെയറിലേക്ക് വന്നാൽ 7,150 ആർപിഎമ്മിൽ 47 bhp കരുത്തും 5,150 ആർപിഎമ്മിൽ 57 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പരിചിതമായ 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് റോയൽ എൻഫീൽഡിന്റെ ബെയർ 650 മോട്ടോർസൈക്കിളിനും തുടിപ്പേകാൻ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഗോൾഡ്‌സ്റ്റാറിൽ ഇപയോഗിച്ചിരിക്കുന്ന അതേ 652 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ പവർട്രെയിൻ 45hp-യും 55Nm-ഉം (4,000 rpm-ൽ) പുറപ്പെടുവിക്കുന്നു. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബെയർ 650 സ്ക്രാംബ്ലറിന് മൊത്തത്തിൽ 216 കിലോഗ്രാം ഭാരമാണുള്ളത്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ പരിഷ്ക്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്തമായ ശബ്ദവും ഭാരം കുറഞ്ഞതുമായതിനാൽ കൂടുതൽ പെർഫോമൻസും പ്രതീക്ഷിക്കാം.
സസ്പെൻഷനായി റോയൽ എൻഫീൽഡ് ബെയർ 650 സ്ക്രാംബ്ലറിന് 130 mm ട്രാവൽ ഉള്ള ഷോവയിൽ നിന്നുള്ള അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ 115 mm ട്രാവൽ ഉള്ള പുതിയ ട്വിൻ ഷോക്ക് അബ്സോർബറുകളും ലഭിക്കും. 184 മില്ലീമീറ്ററാണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. അതേസമയം സീറ്റ് ഹൈറ്റ് 830 മില്ലീമീറ്ററായും നിശ്ചയിച്ചിരിക്കുകയാണ്. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക്കും ഡ്യുവൽ ചാനൽ എബിഎസും ലഭിക്കും.
ബ്രോഡ്‌വാക്ക് വൈറ്റ്, പെട്രോൾ ഗ്രീൻ, വൈറ്റ് ഹണി, ഗോൾഡൻ ഷാഡോ, ടു ഫോർ ഒമ്പത് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളാണ് റോയൽ എൻഫീൽഡ് ബെയർ 650 വാഗ്ദാനം ചെയ്യുന്നത്. ബൈക്കിന് സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ്, ഇൻ-ബിൽറ്റ് നാവിഗേഷനോടുകൂടിയ ഫുൾ-കളർ ടിഎഫ്ടി സ്‌ക്രീൻ എന്നിവ പോലുള്ള ഫീച്ചറുകളുടെ അകമ്പടിയുമുണ്ട്. ഇന്റഗ്രേറ്റഡ് ഗൂഗിൾ മാപ്‌സ്, മ്യൂസിക് ഫംഗ്‌ഷനുകൾ എന്നിവയെല്ലാം ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളിലൂടെ ആക്‌സസ് ചെയ്യാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








