ഐക്കണിക് 'കരവിരുതിന്' ഇനി കുറച്ച് മുടക്കിയാൽ മതി! ബുള്ളറ്റ് 350-യിലെ പുതിയ മാറ്റം അറിഞ്ഞോ?

റോയല്‍ എന്‍ഫീല്‍ഡ് എന്ന ഐതിഹാസിക ബ്രാന്‍ഡ് നിരവധി മോഡലുകള്‍ പുറത്തിറക്കുന്നുണ്ടങ്കിലും അവരുടെ ഐക്കണായി പതിറ്റാണ്ടുകളോളം നിലകൊള്ളുന്നത് ബുള്ളറ്റാണ്. ഇതിഹാസത്തിന്റെ കുടുകുടു ശബ്ദത്തില്‍ മയങ്ങാത്ത തലമുറകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇപ്പോള്‍ ബുള്ളറ്റ് 350 എന്ന മോഡലില്‍ ഒരു അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അത് എന്താണെന്ന് നമുക്ക് നോക്കാം.

2023 ഓഗസ്റ്റില്‍ നിരത്തിലിറങ്ങിയ പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 അതിവേഗം അതിന്റെ സെഗ്മെന്റില്‍ ഒരു മുന്‍നിരക്കാരനായി മാറിയിരുന്നു. ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ വഴി മോഡലിന്റെ ഐക്കണിക് സ്റ്റാറ്റസ് ഒരുപടി കൂടി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മോട്ടോര്‍സൈക്കിള്‍ പ്രേമികളെ തങ്ങളുടെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ബുള്ളറ്റ് 350-ക്ക് പുതിയ രണ്ട് കളര്‍ ഓപ്ഷനുകള്‍ സമ്മാനിച്ചു.

royal enfield bullet 350 military silver black

മിലിട്ടറി സില്‍വര്‍ ബ്ലാക്ക്, മിലിട്ടറി സില്‍വര്‍ റെഡ് എന്നിവയാണ് പുതിയ നിറങ്ങള്‍. 1.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ വേരിയന്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ വേരിയന്റുകള്‍ മിലിട്ടറി, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്കിടയിലാണ് സ്ഥാനം പിടിക്കുന്നത്. മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ്, സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക്, സ്റ്റാന്‍ഡേര്‍ഡ് മെറൂണ്‍, ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് വിത്ത് ഗോള്‍ഡ് എന്നിവയാണ് ഇതിനകം ലഭ്യമായ മറ്റ് കളര്‍ സ്‌കീമുകള്‍.

റെട്രോ റോഡ്സ്റ്റര്‍ ഇപ്പോള്‍ അതിന്റെ വിഷ്വല്‍ ആകര്‍ഷണീയത വര്‍ധിപ്പിച്ചുകൊണ്ട്് മിലിട്ടറി സില്‍വര്‍ ബ്ലാക്ക്, മിലിട്ടറി സില്‍വര്‍ റെഡ് വേരിയന്റുകളോടൊപ്പം സില്‍വര്‍ കളറിലുള്ള കൈകൊണ്ട് വരച്ച പിന്‍സ്‌ട്രൈപ്പുകളുമായാണ് വിപണിയിലെത്തുന്നത്. കൈകള്‍ കൊണ്ട് വരയ്ക്കുന്ന പിന്‍സ്ട്രിപ്പുകളാണ് ബുള്ളറ്റ് 350-യുടെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതുവരെ കൈകൊണ്ട് പെയിന്റ് ചെയ്ത പിന്‍സ്ട്രിപ്പുകള്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രമായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്തിരുന്നത്.

royal enfield bullet 350 military silver red

പുതിയ വേരിയന്റുകളോടെ വരവോടെ വിഖ്യാതമായ കൈകൊണ്ട് വരച്ച പിന്‍സ്ട്രിപ്പുകളുള്ള മോഡലുകള്‍ക്ക് കുറഞ്ഞ വില മുടക്കിയാല്‍ മതിയാകും. കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ഈ സവിശേഷത ലഭ്യമാകുന്ന ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതുകൂടാതെ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. മിലിട്ടറി, സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബ്ലാക്ക് ബുള്ളറ്റ് 350 ലഭ്യമാണ്.

1.74 ലക്ഷം രൂപ മുതല്‍ 2.16 ലക്ഷം രൂപ വരെയാണ് ഈ ക്ലാസിക് മോഡലിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. മറ്റൊരു ജനപ്രിയ മോഡലായ ക്ലാസ്സിക് 350 പണിതിറക്കിയ J-പ്ലാറ്റ്‌ഫോമാണ് ബുള്ളറ്റ് 350-ക്കും അടിവരയിടുന്നത്. ക്ലാസിക് ഡിസൈനിന് ആധുനികതയുടെ സ്പര്‍ശം നല്‍കിക്കൊണ്ട് 'ടൈഗര്‍ ഐസ്' പൈലറ്റ് ലൈറ്റുകളുള്ള പുതിയ ഹെഡ്ലാമ്പ് ഇതിന് ലഭിക്കുന്നു. ഒരു ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിംഗ് പോയിന്റും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്.

royal enfield bullet 350 military silver black side

ഇതുവഴി റൈഡര്‍മാര്‍ക്ക് യാത്രകളില്‍ കണക്ടഡായിരിക്കാം. സിംഗിള്‍ പീസ് സീറ്റുകളും അപ്‌റൈറ്റ് സിറ്റിംഗ് പോസ്ചറുമാണ് ബുള്ളറ്റ് 350 വരുന്നത്. മെറ്റാലിക് ഫെന്‍ഡറുകളും ടിയര്‍ ഡ്രോപ്പ് ഫ്യൂവല്‍ ടാങ്കും ലഭിക്കുന്ന ബൈക്കില്‍ സൈഡ് ടൂള്‍ ബോക്‌സ് കവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്‍ഫീല്‍ഡിന്റെ് ക്ലാസിക് 350, ഹണ്ടര്‍ 350, മീറ്റിയോര്‍ 350 എന്നിവയില്‍ വരുന്ന 349 സിസി, എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബുള്ളറ്റ് 350-ക്കും തുടിപ്പേകുന്നത്.

20 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റ് മോട്ടോര്‍സൈക്കിളിന്റെ വൈബ്രേഷന്‍ കുറയ്ക്കുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ നെഗറ്റീവായി ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമായിരുന്നു. അതുകൊണ്ട് തന്നെ റൈഡര്‍മാര്‍ക്ക് നല്ല ഉന്‍മേഷത്തോടെ എത്രദൂരം വേണമെങ്കിലും സവാരി ചെയ്യാം.

royal enfield bullet 350 military silver red side

മനോഹരമായ എക്സ്ഹോസ്റ്റ് നോട്ടാണ് ഈ ബൈക്കിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഹാര്‍ഡ്‌വെയര്‍ വശം പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം അല്ലെങ്കില്‍ ഡിസ്‌ക് ബ്രേക്കും സ്‌റ്റോപ്പിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച്, ഡ്യുവല്‍, സിംഗിള്‍-ചാനല്‍ എബിഎസ് ഓഫറില്‍ ഉണ്ട്.

പുതിയ മിലിട്ടറി സില്‍വര്‍ബ്ലാക്ക്, മിലിട്ടറി സില്‍വര്‍റെഡ് വേരിയന്ററുകള്‍ ഇപ്പോള്‍ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളിലും ലഭ്യമാണ്. സ്‌റ്റൈല്‍, പവര്‍, പൈതൃകം എന്നിവയുടെ മികച്ച സമന്വയം അനുഭവിച്ചറിയാനാണ് ഈ മോഡല്‍ റൈഡര്‍മാരെ ക്ഷണിക്കുന്നത്. ശ്രദ്ധേയമായ ഈ കളര്‍ ഓപ്ഷനുകളുടെ വരവോടെ ബുള്ളറ്റ് 350 റോഡുകളില്‍ കാലാതീതമായ ചാരുതയുടെ പ്രതീകമായി തുടരുന്നു.

More from DriveSpark

Article Published On: Wednesday, January 24, 2024, 18:00 [IST]
English summary
Royal enfield bullet 350 launched with two new colours comes with hand painted pinstripes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X