റോയൽ എൻഫീൽഡിൻ്റെ ഇരട്ടക്കുട്ടികളെ ഒന്ന് താരതമ്യം ചെയ്താലോ, ക്ലാസിക്ക് 650 VS ഇൻ്റർസെപ്റ്റർ 650
റോയൽ എൻഫീൽഡിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്നു ക്ലാസിക് 650. 650 സിസി എഞ്ചിൻ റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു എഞ്ചിൻ ഓപ്ഷനാണ്. ക്ലാസിക്ക് 650 യുടെ കൂടെ അവതരിപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് 650 മോഡലുകൾ സ്വന്തമാക്കാൻ പറ്റിയ സമയം തന്നെയാണ് ഇത്. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 650 യിൽ ഇൻ്റർസെപ്റ്റർ 650 മോഡലുകളിൽ പരിചിതമായ 647.95-സിസി ഇൻലൈൻ ട്വിൻ സിലിണ്ടർ എഞ്ചിൻ ആണുളളത്, ഇത് 47.4 PS ഉം 52.3 Nm പീക്ക് പവറും ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമായ ഒന്നാണ്.
ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സാണ്. ക്ലാസിക് 650 യുടെ ഭാരം 243 കിലോയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇത് ഇൻ്റർസെപ്റ്റർ 650-ൻ്റെ 218 കിലോഗ്രാം ഭാരത്തേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, ഇൻ്റർസെപ്റ്റർ 650-ലെ 13.6 ലിറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ലാസിക് 650-ൻ്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 14.2 ലിറ്ററായി കമ്പനി ഉയർത്തിയിട്ടുണ്ട്.

ഇൻ്റർസെപ്റ്റർ 650 ന് സ്റ്റീൽ ട്യൂബുലാർ ഡബിൾ ക്രാഡിൽ ഫ്രെയിമാണ് ലഭിക്കുന്നത്. വീൽബേസ് 1,398 MM ആണ്, ഗ്രൗണ്ട് ക്ലിയറൻസ് 174 MM ആണ്. കൂടാതെ, മുൻ ടയറിൽ 320 MM ഡിസ്കും പിൻ ടയറിൽ 240 MM ഡിസ്കും ഉപയോഗിച്ചിട്ടുണ്ട്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ക്രമീകരിക്കാവുന്ന പ്രീലോഡോടുകൂടിയ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുകളുമാണ് സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
മെച്ചപ്പെട്ട ബ്രേക്കിംഗ് അനുഭവം നൽകുന്നതിന്, ഇതിന് ഡ്യുവൽ-ചാനൽ എബിഎസ് നൽകിയിട്ടുണ്ട്. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 650 ബോബർ ശൈലിയിലുള്ള ഒരു റെട്രോ രൂപമാണുളളത്. സിംഗിൾ-സീറ്റ് ലേഔട്ടും ഒരു ടയർ ഹഗ്ഗർ ഉള്ള ഒരു നീണ്ട പിൻഭാഗവും ഇത് പ്രത്യേകിച്ചും എടുത്തുകാണിക്കുന്നു. സൈഡ് പ്രൊഫൈലിനെ ഹൈലൈറ്റ് ചെയ്യുന്ന മറ്റൊരു ഘടകം നീളമുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പും വലിയ സൈഡ് ബോഡി പാനലുകളും എഞ്ചിൻ കേസിംഗുമാണ്.

റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ 650-ലും ആ റെട്രോ തീം ഉണ്ട്, എന്നാൽ വ്യത്യസ്തമായ ലേഔട്ട് ആണ് എന്ന് മാത്രം. സീറ്റിൻ്റെ നീളം ഒരു പില്യൺ ഉൾക്കൊള്ളാൻ പര്യാപ്തമാണെങ്കിലും സിംഗിൾ സീറ്റ് സജ്ജീകരണവും ലഭ്യമാണ്. കൂടാതെ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ടേൺ ഇൻഡിക്കേറ്ററുകൾ കൂടുതൽ ഒതുക്കമുള്ളതാണ്. ഹാൻഡിൽബാർ പോലും താരതമ്യേന ഒതുക്കമുള്ളതാണ്, ഇത് മോട്ടോർബൈക്കിൻ്റെ സ്റ്റാൻസ് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
റോയൽ എൻഫീൽഡിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 1,10,574 മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് മൊത്തത്തിൽ വിറ്റഴിച്ചത്. ഈ കാലയളവിൽ 8,688 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഒക്ടോബറിൽ റോയൽ എൻഫീൽഡ് 31 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. 2023 ഒക്ടോബറിൽ ബ്രാൻഡ് 84,435 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

2024 ജൂലൈയിൽ 2 ശതമാനം ഇടിവ് രേഖപ്പെടുത്തിയ കമ്പനി തുടർന്ന് ഓഗസ്റ്റിൽ 3 ശതമാനം ഇടിവും സെപ്റ്റംബറിൽ ഫ്ലാറ്റ് വിൽപ്പനയും റിപ്പോർട്ട് ചെയ്തു. ഇതിന് ശേഷം ആദ്യമായാണ് 2024-2025 സാമ്പത്തിക വർഷത്തിൽ വളർച്ചയുടെ പാതയിലേക്ക് ബ്രാൻഡ് തിരികെ എത്തുന്നത്. മോഡൽ നിരയിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളും പുത്തൻ മോട്ടോർസൈക്കിളുകളുമാണ് ഇത്രയും വിൽപ്പന പിടിക്കാൻ റോയൽ എൻഫീൽഡിനെ സഹായിച്ചത് എന്നതിൽ സംശയമൊന്നും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








