എന്‍ഫീല്‍ഡിന്റെ കുറഞ്ഞ വിലയുള്ള 650 സിസി ബൈക്ക് വരുന്നു! പേരും സെറ്റായി...

മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ രാജാക്കന്‍മാരാണെങ്കിലും സമീപകാലത്തായി റോയല്‍ എന്‍ഫീല്‍ഡിനുള്ള (Royal Enfield) വെല്ലുവിളി കൂടിയിരിക്കുകയാണ്. സ്വദേശി, വിദേശി ബ്രാന്‍ഡുകള്‍ പുത്തന്‍ മോഡലുകളുമായി എന്‍ഫീല്‍ഡിന്റെ ആധിപത്യം അവസാനിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കമ്പനി സമീപഭാവിയില്‍ തന്നെ ഒരുകൂട്ടം മോട്ടോര്‍സൈക്കിളുകള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും അവസാനം പുറത്തിറങ്ങിയ മോഡല്‍ ഷോട്ട്ഗണ്‍ 650 ആയിരുന്നു. എന്‍ഫീല്‍ഡിന്റെ 650 സിസി ലൈനപ്പില്‍ ചേര്‍ന്ന നാലാമത്തെ മോട്ടോര്‍സൈക്കിളാണ് ഷോട്്ഗണ്‍ 650. ഉടന്‍ തന്നെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് രണ്ട് 650 സിസി മോട്ടോര്‍സൈക്കിള്‍ കൂടി പുറത്തിറക്കാന്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിന് പദ്ധതിയുണ്ട്. അവയിലൊന്ന് ക്ലാസിക് 650 ആയിരിക്കും. ബ്രാന്‍ഡിന്റെ 650 സിസി ലൈനപ്പിലെ ഏറ്റവും താങ്ങാനാകുന്ന വിലയുള്ള മോട്ടോര്‍സൈക്കിള്‍ ആയിരിക്കും ഇത്.

royal enfield classic 350

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു വിജയകരമായ മോഡലാകാന്‍ സാധ്യതയുള്ള ഒരു മോട്ടോര്‍സൈക്കിളാണ്. ഇത് ക്ലാസ്സിക് 350-ന്റെ കാലാതീതമായ നിര്‍മ്മിതിയെ 648 സിസി ട്വിന്‍-സിലിണ്ടര്‍ മോട്ടോറിന്റെ ശേഷിയുമായി കൂട്ടിച്ചേര്‍ക്കുന്നു. വരാന്‍ പോകുന്ന മോട്ടോര്‍സൈക്കിളിന്റെ പേര് 'ക്ലാസിക് 650 ട്വിന്‍' എന്നായിരിക്കും. കാരണം കമ്പനി ഇപ്പോള്‍ ഈ പേര് ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചിട്ടുണ്ട്.

ഇതിനോടകം ബെസ്റ്റ് സെല്ലറായ ക്ലാസ്സിക് 350 മോട്ടോര്‍സൈക്കിളും ക്ലാസ്സിക് 650-യും ഒരുപോലെ കാണപ്പെടുമെന്നതിനാല്‍ വലിയ മോഡലിന്റെ പേരിനൊപ്പം 'ട്വിന്‍' എന്ന് ചേര്‍ത്ത് അവയെ വ്യത്യസ്തമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ആഗ്രഹിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഒന്നിലേറെ തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

royal enfield classic 650 trademark

വരാന്‍ പോകുന്ന മോഡലിന് നിലവിലെ ക്ലാസിക് 350-ക്ക് സമാനമായ സ്‌റ്റൈലിംഗ് ആയിരിക്കുമെന്ന് മുമ്പ് പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ ഷോട്ട്ഗണ്‍ 650-ന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഇതിന് വലിപ്പം അല്‍പ്പം കൂടും. മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റാന്‍ വേണ്ടിയുള്ള ചില നടപടികള്‍ കമ്പനി സ്വീകരിക്കും.

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും നല്‍കുന്നത് പോലുള്ള പരിപാടികളാണ് അതില്‍ ചിലത്. ഹെഡ്‌ലാമ്പുകള്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ കാണപ്പെടുന്ന അതേ രീതിയില്‍ എല്‍ഇഡി യൂണിറ്റായിരിക്കും. 350 സിസി മോട്ടോര്‍സൈക്കിളുകളിള്‍ കാണപ്പെടുന്ന രീതിയില്‍ ഹെഡ്‌ലാമ്പിന് മുകളില്‍ ചെറിയൊരു കൗളും ഹാലൊജന്‍ പൈലറ്റ് ലാമ്പുകളും ഇതിലും കാണാം. ഓറഞ്ച് ലെന്‍സുകളുള്ള സ്റ്റാന്‍ഡേര്‍ഡ് ഹാലൊജന്‍ യൂണിറ്റുകളായിരിക്കും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍.

ഷോട്ട്ഗണ്‍ 650-യില്‍ കാണപ്പെടുന്നതിന് സമാനമായിട്ടാണ് ക്ലാസിക് 650-യുടെ എക്‌സ്‌ഹോസ്റ്റ്. പക്ഷേ ബ്ലാക്ക് ഔട്ട് ചെയ്യുന്നതിന് പകരം അത് ക്രോമില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന മാറ്റമുണ്ട്. എഞ്ചിന്റെ കാര്യത്തിലും ഇതേ പാത തന്നെയാണ് എനഫീല്‍ഡ് പിന്തുടര്‍ന്നിരിക്കുന്നത്. ബ്ലാക്ക് കളറിലുള്ള കേസിംഗിന് പകരം എഞ്ചിനില്‍ ക്രോം ഇടംപിടിച്ചിരിക്കുകയാണ്. ഫെന്‍ഡറുകള്‍ സൂപ്പര്‍ മീറ്റിയോര്‍ 650-യില്‍ നിന്ന് കടംകൊണ്ടതായി തോന്നുന്നു.

ക്ലാസിക് 650-ക്ക് വ്യത്യസ്തമായ റിയര്‍ നമ്പര്‍ പ്ലേറ്റ് ഹൗസിംഗും ടെയില്‍ ലാമ്പും ലഭിച്ചേക്കും. ട്യൂബ്-ടൈപ്പ് ടയറുകളുള്ള സ്പോക്ക് വീലുകളിലായിരിക്കും മോട്ടോര്‍സൈക്കിള്‍ ഓടുക. എന്നിരുന്നാലും, ഉയര്‍ന്ന വേരിയന്റുകളിലോ ഔദ്യോഗിക ആക്‌സസറിയായോ അലോയ് വീലുകള്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് 650 സിസി മോട്ടോര്‍സൈക്കിളുകളെ പോലെ തന്നെ 47 bhp പവറും 52 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 648 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും പുത്തന്‍ ബൈക്കിന് തുടിപ്പേകുക.

ഈ സാമ്പത്തിക വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കാന്‍ പോകുന്ന അഞ്ച് മോഡലുകളില്‍ ഒന്നായിരിക്കും ക്ലാസ്സിക് 650 ട്വിന്‍. പുതിയ ക്ലാസ്സിക് 650 ട്വിന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡല്‍ നിരയില്‍ ഇന്റര്‍സെപ്റ്ററിനും സൂപ്പര്‍ മീറ്റിയോറിനും ഇടയില്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 3.30 ലക്ഷം മുതല്‍ 3.70 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ വരും മാസങ്ങളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, May 15, 2024, 11:00 [IST]
English summary
Royal enfield classic 650 twin name trademarked expected to be most affordable 650 cc motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X