എന്‍ഫീല്‍ഡിന്റെ 'ഗറില്ല' തന്ത്രം ഏറ്റു! വമ്പന്‍ ഡിമാന്‍ഡുള്ള ബൈക്ക് വേഗം കിട്ടാന്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

ജൂലൈ 17-ന് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന ഇവന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ രണ്ടാമത്തെ 450 സിസി മോട്ടോര്‍സൈക്കിളായ ഗറില്ല 450 (Royal Enfield Guerilla 450) പുറത്തിറക്കി. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ബൈക്കിനായി ഇപ്പോള്‍ തന്നെ തിക്കുംതിരക്കുമാണ്. മോഡേണ്‍, റെട്രോ ലുക്കില്‍ എത്തുന്ന ബൈക്ക് മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ അനലോഗ് പതിപ്പിന് 2.39 ലക്ഷം രൂപയാണ് വില. ഡാഷ് വേരിയന്റിന് 2.49 ലക്ഷം രൂപയും ടോപ്പ്-സ്‌പെക്ക് ഫ്ലാഷ് മോഡല്‍ 2.54 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 10000 രൂപ ടോക്കണ്‍ തുക നല്‍കി ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബൈക്കിനായുള്ള കാത്തിരിപ്പ് കാലയളവ് കണക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതായത് നിങ്ങള്‍ ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ എത്ര ദിവസം കൊണ്ട് കൈയ്യില്‍ കിട്ടുമെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓരോ നഗരങ്ങളിലും ഇത് വ്യത്യാസപ്പെടുന്നു. ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ കാത്തിരിപ്പ് സമയം ഏകദേശം 45 ദിവസമാണ്.

royal enfield guerrilla 450

എന്നിരുന്നാലും ഇത് ഡിമാന്‍ഡ് അടിസ്ഥാനത്തില്‍ നീണ്ടേക്കാം. ഡല്‍ഹിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 മോട്ടോര്‍സൈക്കിളിന് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുള്ളത്. ഡല്‍ഹിയില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറി ലഭിക്കാന്‍ ഏകദേശം 50 ദിവസം വരെ കാത്തിരിക്കണം. മഹാരാഷ്ട്രയിലെ പൂനെയിലായിരിക്കും ബൈക്കിന്റെ ഡെലിവറി ആദ്യം ആരംഭിക്കുകയെന്നാണ് വിവരം. ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍, ഗോള്‍ഡ് ഡിപ്പ്, പ്ലേയ ബ്ലാക്ക്, സ്‌മോക്ക് എന്നിങ്ങനെ അഞ്ച് കളര്‍ സ്‌കീമുകളിലാണ് നിയോ-റെട്രോ റോഡ്സ്റ്റര്‍ വരുന്നത്.

ഫ്ലാഷ് വേരിയന്റില്‍ ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍ എന്നിവയുണ്ട്. ഡാഷ് വേരിയന്റ് ഗോള്‍ഡ് ഡിപ്പിലും പ്ലേയ ബ്ലാക്ക് നിറത്തിലും വരുന്നു. അനലോഗ് വേരിയന്റ് സ്മോക്ക്, പ്ലേയ ബ്ലാക്ക് ഷെയ്ഡുകളില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ട്രിപ്പര്‍ നാവിഗേഷന്‍ പോഡുള്ള ഒരു സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മാത്രമാണ് ഇത് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നത്.

royal enfield guerrilla 450 handle bar

ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂററില്‍ സേവനമനുഷ്ഠിക്കുന്ന 450 ഷെര്‍പ്പ എഞ്ചിനാണ് ഗറില്ലക്കും തുടിപ്പേകുന്നത്. 452 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് DOHC Fi എഞ്ചിന്‍ പരമാവധി 40 PS പവറും 40 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 6 സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഒരു സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

വലിപ്പം നോക്കുമ്പോള്‍ മോട്ടോര്‍സൈക്കിളിന് 2,090 mm നീളവും 833 mm വീതിയും 1,125 mm ഉയരവും 1,440 mm വീല്‍ബേസുമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 169 mm ആണ്. 11 ലിറ്റര്‍ ഫ്യൂവല്‍ ടാങ്കാണ് ബൈക്കില്‍ വരുന്നത്. പൂര്‍ണമായും ഇന്ധനം നിറയ്ക്കുമ്പോള്‍ 185 കിലോഗ്രാം ഭാരവും ബൈക്കിനുണ്ട്. 780 mm ആണ് സീറ്റ് ഉയരം.

royal enfield guerrilla 450 rear

ഗറില്ലയ്ക്ക് ഹിമാലയനേക്കാള്‍ ഭാരം കുറവാണ്. പക്ഷേ അതിന്റെ പ്രാഥമിക എതിരാളിയായ ട്രയംഫ് സ്പീഡ് 400-നെ അപേക്ഷിച്ച് 9 കിലോഗ്രാം ഭാരം കൂടുതലാണ്. ഈ ഭാര വ്യത്യാസം ഉണ്ടായിരുന്നിട്ടും കുറഞ്ഞ വീല്‍ബേസ് കാരണം അത് ചടുലത നിലനിര്‍ത്തുന്നു. വൃത്താകൃതിയിലുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഷാര്‍പ്പ് എല്‍ഇഡി ടേണ്‍ സിഗ്‌നലുകള്‍, ഇക്കോ, പെര്‍ഫോമന്‍സ് റൈഡ് മോഡുകള്‍, മിനിമലിസ്റ്റിക് ബോഡി വര്‍ക്ക് എന്നിവയാണ് ബൈക്കിന്റെ പ്രധാന ഫീച്ചറുകള്‍.

ട്യൂബ് ലെസ് ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് ഇത് സഞ്ചരിക്കുക. 20/70 ഫ്രണ്ട് 160/60 റിയര്‍ സിയറ്റ് ടയറുകളാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഏറ്റവും വീതിയുള്ള ടയറാണിത്. മുന്‍വശത്ത് 43 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള ഓഫ്സെറ്റ് മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.

310 mm ഫ്രണ്ട്, 70 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഈ സജ്ജീകരണം ഫലപ്രദമായ സ്റ്റോപ്പിംഗ് പവര്‍ ഉറപ്പാക്കുന്നു. ക്ലാസിക് സൗന്ദര്യശാസ്ത്രവും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ ബൈക്ക് സ്‌റ്റൈലിനൊപ്പം മികച്ച പെര്‍ഫോമന്‍സും ആഗ്രഹിക്കുന്ന വാഹനപ്രേമികളെ ആകര്‍ഷിക്കും.

More from DriveSpark

Article Published On: Wednesday, July 24, 2024, 13:10 [IST]
English summary
Royal enfield guerilla 450 bookings open for rs 10000 waiting period reaching up to 50 days
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X