ഗറില്ലയോട് മുട്ടാൻ ഹാർലിക്ക് ആകുമോ, 450 സെഗ്മെൻ്റിലെ രണ്ട് വമ്പൻമാരുടെ താരതമ്യം നോക്കാം
റോയൽ എൻഫീൽഡ് ഒടുവിൽ ഗറില്ല 450 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്ന് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന പുതിയ ഗറില്ല 450 യുടെ വില ബേസ് അനലോഗ് വേരിയൻ്റുകൾക്ക് 2.39 ലക്ഷം രൂപയും ഡാഷ് വേരിയൻ്റുകൾക്ക് 2.49 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് ഫ്ലാഷ് വേരിയൻ്റുകൾക്ക് 2.54 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വിവരങ്ങൾ. പ്രധാന എതിരാളികളായി മുന്നിലുളളത് ഹീറോയും ഹാർലിയുമാണ് ഉളളത്. ഹീറോയും ഹാർലി-ഡേവിഡ്‌സണും ഒരേ 440 സിസി പവർ യൂണിറ്റുമായാണ് വരുന്നത്, അത് ടോപ്പ്-എൻഡ് പ്രകടനത്തിന് പകരം ദീർഘദൂര ക്രൂയിസിങ്ങിനായി ട്യൂൺ ചെയ്തിരിക്കുന്നു.
ഗറില്ല 450 -യുടെ അനലോഗ് വേരിയൻ്റ് സ്മോക്ക്, പ്ലേയ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ രണ്ടാമത്തെ കളർ ഓപ്ഷൻ ഡാഷ് വേരിയൻ്റുമായും പങ്കിടുന്നു, കൂടാതെ ഇതിന് ഗോൾഡ് ഡിപ്പ് കളർവേയും ലഭിക്കുന്നു. ഫ്ലാഷ് വേരിയൻ്റിന് ബ്രാവ ബ്ലൂ, യെല്ലോ റിബൺ എന്നിങ്ങനെ രണ്ട് കളർ ചോയ്‌സുകളും ലഭിക്കുന്നു.

പുതിയ റോയൽ എൻഫീൽഡ് ഗറില്ല 450 -ക്ക് കരുത്തേകുന്നത് ഹിമാലയൻ 450 -ൽ ആദ്യമായി നിർമ്മാതാക്കൾ അവതരിപ്പിച്ച സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനായ ഷെർപ 452 യൂണിറ്റാണ്. എഞ്ചിൻ 8,000 rpm -ൽ 39.50 bhp മാക്സ് പവറും 5,500 rpm -ൽ 40 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ആറ് -സ്പീഡ് ഗിയർബോക്സാണ് മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്.
ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഹാര്‍ലി X440 പുറത്തിറങ്ങുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നത് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്.ഡെനിമിന് 2,39,500 രൂപയും വിവിഡിന് 2,59,500 രൂപയുമാണ് വില. അതേസമയം ടോപ്‌സ്‌പെക് S വേരിയന്റ് സ്വന്തമാക്കാന്‍ 2,79,500 രൂപ മുടക്കണം. ഈ വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്.

ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന് എയര്‍-ഓയില്‍ കൂള്‍ഡ് 440 സിസി, ടു-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത് ഈ എഞ്ചിന്‍ 27.6 bhp പവറും 38 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചുമായിട്ടാണ് വരുന്നത്.
പുതിയ റോയൽ എൻഫീൽഡ് ഗറില്ല 450 -യുടെ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് മുൻവശത്ത് 310 mm ഡിസ്‌കും ഡ്യുവൽ-പിസ്റ്റൺ കാലിപ്പറുമാണ്, അതു പോലെ പിന്നിൽ 270 mm ഡിസ്‌കും ഡ്യുവൽ -ചാനൽ ABS സഹായത്തോടെയുള്ള സിംഗിൾ പിസ്റ്റൺ കാലിപ്പറുകളും ആണ്.
ഹാര്‍ലി X440 റോഡ്സ്റ്ററിന്റെ മുന്‍വശത്ത് KYB-യില്‍ നിന്ന് ലഭിക്കുന്ന 43 mm ഡ്യുവല്‍ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍ഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഗ്യാസ് ഫില്ലഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും ലഭിക്കും. ബ്രേക്കിംഗില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഉണ്ടാവുക. സേഫ്റ്റിക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും കൂട്ടായുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








