എന്‍ഫീല്‍ഡില്‍ 'കുടുംബകലഹം'! ഇളയവനായ ഗറില്ലയോട് തോറ്റ് സാക്ഷാല്‍ ഹിമാലയന്‍

120 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഐതിഹാസിക മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇംഗ്ലണ്ടില്‍ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ആഗോള ബ്രാന്‍ഡായി റോയല്‍ എന്‍ഫീല്‍ഡ് വളര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) 30 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ നിരവധി മോഡലുകള്‍ സ്ഥിരമായി ഉയര്‍ന്ന വില്‍പ്പന നിലനിര്‍ത്താന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നുണ്ട്. കമ്പനി ഏറ്റവും പുതുതായി വിപണിയിലെത്തിച്ച മോഡലാണ് ഗറില്ല 450. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 മോട്ടോര്‍സൈക്കിളിന് ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്.

പരമ്പരാഗതമായ റോയല്‍ എന്‍ഫീല്‍ഡ് റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഷെര്‍പ്പ പ്ലാറ്റ്‌ഫോമില്‍ വന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിള്‍ ആയിരുന്നു ഗറില്ല 450. ഈ പ്ലാറ്റ്‌ഫോമില്‍ വന്ന ആദ്യത്തെ മോഡല്‍ പുതിയ ഹിമാലയന്‍ 450 ആയിരുന്നു. കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് ഗറില്ല ഹിമാലയനെ വില്‍പ്പനയുടെ കാര്യത്തില്‍ പിന്നിലാക്കി. ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകളില്‍ വന്ന മാറ്റം ഇത് എടുത്ത് കാണിക്കുന്നു.

royoal enfield guerrilla 450 vs himalayan 450

2024 ജൂലൈയില്‍ 60,755 റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. ഇതില്‍ ഹിമാലയന്റെ 2,769 യൂണിറ്റും ഗറില്ലയുടെ 1469 യൂണിറ്റും ഉള്‍പ്പെടുന്നു. ഗറില്ലയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ ഹിമാലയന്‍ 1,300 യൂണിറ്റിന്റെ അധിക വില്‍പ്പന നേടിയെന്നത് സത്യമാണ്. എന്നിരുന്നാലും 2023 ജൂലൈയുമായി തട്ടിച്ച് നോക്കുമ്പോള്‍ 12.68% വാര്‍ഷിക ഇടിവിന് സാക്ഷ്യം വഹിച്ചു.

ഇക്കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റ് മാസത്തില്‍ എത്തിയപ്പോള്‍ ഗറില്ല ഹിമാലയനെ മറികടക്കുകയും ചെയ്തു. ഓഗസ്റ്റില്‍ ഹിമാലയന്റെ 2,009 യൂണിറ്റുകളാണ് വിറ്റുപോയത്. അതേസമയം ഗറില്ല വാങ്ങാനായി 2,205 പേര്‍ ഷോറൂമിലെത്തി. 2023 ഓഗസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായി ഹിമാലയന് 3856 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു. 12 മാസത്തിനിപ്പുറം പകുതിയോടടുത്ത് അതായത് 47.90 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്.

royoal enfield himalayan 450

ഹിമാലയന്‍ 450-യേക്കാള്‍ ഗറില്ലയെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. അതില്‍ ആദ്യത്തേത് വിലയാണ്. ഗറില്ല 450-ക്ക് ഹിമാലയന്‍ 450-യേക്കാള്‍ 46,000 രൂപ കുറവായതിനാല്‍ ഇത് കൂടുതല്‍ താങ്ങാനാവുന്ന ഓപ്ഷനായി മാറുന്നു. അതിന്റെ സ്‌റ്റൈലിംഗും പൊസിഷനിംഗുമാണ് മറ്റൊരു നിര്‍ണായക സംഗതി. ടൂറിങ്ങിനും ഓഫ്-റോഡിംഗിനും കൂടുതല്‍ അനുയോജ്യമാണെന്ന് കരുതപ്പെടുന്ന ഹിമാലയന്‍ 450-യേക്കാള്‍ ദൈനംദിന ഉപയോഗത്തിന് കൂടുതല്‍ അനുയോജ്യമായത് റോഡ്‌സ്റ്റര്‍ മോഡലായ ഗറില്ലയാണെന്ന് കണക്കാക്കപ്പെടുന്നു.

അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഗറില്ലയിലേക്ക് മാറുന്നു. കൂടാതെ, വിവിധ പ്രായോഗിക നേട്ടങ്ങള്‍ സമ്മാനിക്കുന്ന തരത്തിലാണ് ഗറില്ലയുടെ രൂപകല്‍പ്പനയും സവിശേഷതകളും. ഗറില്ലക്ക്് ഹിമാലയനേക്കാള്‍ 11 കിലോ ഭാരം കുറവാണ്. ഇത് ഒരു കാര്യമായ വ്യത്യാസമായി കണക്കാക്കാന്‍ സാധിക്കില്ലെങ്കിലും ഹാന്‍ഡ്‌ലിംഗിനെയും ദീര്‍ഘകാല ഉപയോഗത്തെയും ബാധിക്കുന്നു.

royoal enfield guerrilla 450

ഹിമാലയന്റെ 845 മില്ലീമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗറില്ലയുടെ സീറ്റ് ഉയരം 780 മില്ലീമീറ്റര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പ്രത്യേകിച്ചും ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്ക് ഈ ബൈക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും ഉപയോക്തൃ-സൗഹൃദമാക്കുന്നു. ഒതുക്കമുള്ള വലുപ്പവും വലിയ ടയറുകളും ലഭിക്കുന്നത് ഗറില്ലയുടെ ഡൈനാമിക്‌സ് മെച്ചപ്പെടുത്തുവെന്നതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരു റോഡ്‌സ്റ്റര്‍ ബൈക്കായി ഗറില്ല സ്വയം അടയാളപ്പെടുത്തുന്നു.

കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രിയമായി മാറിയ ഗറില്ല 450 മോഡല്‍ ബ്രാന്‍ഡിന്റെ ഐക്കണിക് ചാം നിലനിര്‍ത്തുക മാത്രമല്ല, ആധുനിക സവിശേഷതകളും സാങ്കേതികവിദ്യകളും ഉള്‍ക്കൊള്ളുന്ന മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ വിജയകരമായ മുന്നേറ്റത്തിന്റെ തെളിവാണ്. താങ്ങാനാവുന്ന വിലയില്‍ ദൈനംദിന ഉപയോഗത്തിന് പറ്റിയ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഒരു മോട്ടോര്‍സൈക്കില്‍ എന്ന നിലയില്‍ ഗറില്ല 450 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. വരുംമാസങ്ങളില്‍ ഗറില്ല ബ്രാന്‍ഡിന് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, September 19, 2024, 10:35 [IST]
English summary
Royal enfield guerrilla 450 surpassed himalayan 450 in sales here is the reasons
കൂടുതല്‍... #royal enfield #royal enfield himalayan #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X