എന്‍ഫീല്‍ഡിന്റെ 'അത്ഭുത' ബൈക്ക് ഗറില്ല 450 എത്തി! വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
2024-ല്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഏറ്റവുമധികം കാത്തിരുന്ന മോഡലുകളില്‍ ഒന്നായ ഗറില്ല 450 റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിമാലയന്‍ 450-യുടെ ഉജ്വല വിജയത്തിന് ശേഷമാണ് ഇതേ പ്ലാറ്റ്‌ഫോമില്‍ റോഡ്‌സ്റ്റര്‍ മോഡല്‍ ഐക്കണിക് ബ്രാന്‍ഡ് കൊണ്ടുവന്നിരിക്കുന്നത്. ഈ ബൈക്കിന്റെ ബുക്കിംഗും ടെസ്റ്റ് റൈഡും ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിങ്ങള്‍ ഒരു പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ നോക്കാം.
വേരിയന്റുകളും വിലയും: പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 അനലോഗ്, ഡാഷ്, ഫ്‌ലാഷ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ബേസ് വേരിയന്റായ 'അനലോഗ്' 2.39 ലക്ഷം രൂപ വിലയിലാണ് വിപണിയില്‍ എത്തിയത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450-യുടെ മിഡ്-സ്‌പെക്ക് 'ഡാഷ്' വേരിയന്റിന് 2.49 ലക്ഷം രൂപയാണ് വില. അതേസമയം ടോപ്പ്-സ്‌പെക്ക് 'ഫ്‌ലാഷ്' വേരിയന്റിന് 2.54 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. 6 നിറങ്ങളില്‍ ഈ ബൈക്ക് തെരഞ്ഞെടുക്കാം.

പവര്‍ട്രെയിന്‍: ഹിമാലയന്‍ 450-ന് കരുത്ത് പകരുന്ന അതേ ഷെര്‍പ്പ 450 എഞ്ചിനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 റോഡ്‌സ്റ്ററിനും കരുത്തേകുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450-യിലെ ഈ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 39.5 bhp പവറും 5,500 ആര്‍പിഎമ്മില്‍ 40 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചോടു കൂടിയ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് മോഡലും വരുന്നത്.
സസ്‌പെന്‍ഷന്‍: റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ട്വിന്‍-ഡൗണ്‍ട്യൂബ് ട്യൂബുലാര്‍ ഫ്രെയിമിലാണ് വരുന്നത്. മുന്‍വശത്ത് 140 mm വീല്‍ ട്രാവല്‍ ഉള്ള പരമ്പരാഗത 43 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ 150 mm വീല്‍ ട്രാവല്‍ ഉള്ള പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.

ബ്രേക്കിംഗ്: പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450-യുടെ മുന്‍വശത്ത് 2 പിസ്റ്റണ്‍ കാലിപ്പറുള്ള വലിയ 310 mm ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. അതേസമയം പിന്നില്‍ സിംഗിള്‍-പിസ്റ്റണ്‍ കാലിപ്പറോടുകൂടിയ ചെറിയ 270 mm ഡിസ്‌ക് വരുന്നു. ഗറില്ല 450-ല്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്.
കെര്‍ബ് ഭാരവും ടയറുകളും: റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 റോഡ്‌സ്റ്ററിന് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂററിനേക്കാള്‍ 11 കിലോഗ്രാം ഭാരം കുറവാണ്. 185 കിലോയാണ് ഇതിന്റെ ഭാരം. മുന്‍വശത്ത് 120/70 R17 ടയറുകളും പിന്നില്‍ 160/60 R17 ടയറുകളും ഈ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നു. 11 ലിറ്റര്‍ ഫ്യുവല്‍ ടാങ്കും 17 ഇഞ്ച് അലോയ് വീലുകളും കാരണമാണ് ഭാരം കുറഞ്ഞത്.

40 bhp പവറുള്ള മോട്ടോര്‍സൈക്കിള്‍ തേടുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഈ മോഡല്‍ ജനപ്രിയമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ട്രയംഫ് സ്പീഡ് 400 (2.34 ലക്ഷം രൂപ), ഹോണ്ട CB300R (2.40 ലക്ഷം രൂപ), ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 (2.92 ലക്ഷം രൂപ) എന്നിവയുടെ വെല്ലുവിളിയാണ് റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല മറികടക്കേണ്ടത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








