ഇനി ഖഡ് ഖഡ് ശബ്ദമില്ല കേട്ടോ...ഫ്ലയിംഗ് ഫ്ളീ C6 എന്ന ഇവി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഫ്ലയിംഗ് ഫ്ളീ C6 എന്ന മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിൽ EICMA 2024 നാണ് റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ളീ C6 ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പേരിൻ്റെ പിന്നിലെ അതിശയം എന്താണെന്ന വച്ചാൽ രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളോട് പോരാടുന്ന ബ്രിട്ടീഷ് ആർമി പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന 125 സിസി, സിംഗിൾ സിലിണ്ടർ ഫ്ലയിംഗ് ഫ്ളീ മോട്ടോർസൈക്കിളിൽ നിന്നാണ് റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ളീക്ക് ഈ പേര് ലഭിച്ചിരിക്കുന്നത്.

റേഡിയോ ആശയവിനിമയം സാധ്യമല്ലാത്തപ്പോൾ പാരാട്രൂപ്പർമാർക്കും മറ്റ് സൈനികർക്കും ഇടയിൽ സന്ദേശങ്ങൾ കൈമാറാൻ സഹായിക്കാൻ വേണ്ടിയാണ് ഈ ബൈക്ക് ഉപയോഗിച്ചിരുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ടെയിൽലൈറ്റുകളുമുള്ള തികച്ചും സവിശേഷമായ ഡിസൈനാണ് ഫ്ലൈയിംഗ് ഫ്ലീ C6 -ൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻവശത്തെ സസ്പെൻഷൻ സജ്ജീകരണം ഒരു അലുമിനിയം ഫ്രെയിമോടുകൂടിയ ഒരു ഗർഡർ ഫോർക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.

C6

അത് ബൈക്കിൻ്റെ ബാക്കി ഭാഗവുമായി ബന്ധിപ്പിക്കുന്നു. എഞ്ചിൻ കൂളിംഗ് ഫിനുകൾ പോലെ തോന്നിക്കുന്ന ഒരു കവറുള്ള ബാറ്ററി പായ്ക്കിന് അടിയിൽ ഒരു ഫോക്സ് ഇന്ധന ടാങ്കിനൊപ്പം ഒരൊറ്റ സീറ്റുമാണ് ബൈക്കിൻ്റെ എടുത്തു പറയത്തക്ക സവിശേഷതകൾ. ഫ്ലൈയിംഗ് ഫ്ളീ C6 ൻ്റെ പവർട്രെയിനിനെക്കുറിച്ച് റോയൽ എൻഫീൽഡ് ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, മറ്റ് ഇലക്ട്രോണിക് സുരക്ഷാ സഹായങ്ങൾ തുടങ്ങിയ ഫീച്ചറുകൾ ഇതിന് ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നഗര പരിധികൾ. ടിഎഫ്ടി ഡിസ്‌പ്ലേ, വലിയ അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. റോയൽ എൻഫീൽഡിൽ നിന്നുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ, ബ്രാൻഡിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തേയും ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് അർബൻ മൊബിലിറ്റി/ സിറ്റി റൈഡിംഗിനെ പുനർനിർവചിക്കാൻ സജ്ജമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

C6

നിലവിലുള്ള ICE ശ്രേണി പോലെ തന്നെ, ഭാവിയിൽ തിരഞ്ഞെടുക്കാൻ നിരവധി റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കുകൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ വേണ്ട .മികച്ച റിസൾട്ടുകൾ ഉറപ്പാക്കാൻ, റോയൽ എൻഫീൽഡ് രണ്ട് വ്യത്യസ്ത ഇവി ആർക്കിടെക്ചറുകളിൽ പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമുകളിലൊന്ന് പൂർണ്ണമായും ഇൻ-ഹൗസായിട്ടാണ് വികസിപ്പിക്കുന്നത്. സ്റ്റാർക്ക് ഫ്യൂച്ചർ എന്ന യൂറോപ്യൻ സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് രണ്ടാമത്തെ പ്ലാറ്റ്ഫോം കമ്പനി വികസിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2022 -ൽ സ്റ്റാർക്ക് ഫ്യൂച്ചറിൽ റോയൽ എൻഫീൽഡ് തന്ത്രപ്രധാനമായ നിക്ഷേപം നടത്തിയിരുന്നു. 50 മില്യൺ യൂറോ (439 കോടി രൂപ) മൂല്യമുള്ള ഇടപാടിനൊപ്പം കമ്പനിയുടെ 10.35 ശതമാനം ഇക്വിറ്റി ഷെയറും റോയൽ എൻഫീൽഡ് വാങ്ങിയിരുന്നു. R & D, ടെക്‌നിക്കൽ ലൈസൻസിംഗ്, ടെക്‌നോളജി ഷെയറിംഗ്, മാനുഫാക്ചറിംഗ് എന്നിവയിലെ സഹകരണം ഈ കൂട്ടുകെട്ടിൽ/ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നു.

C6

ഈ പറഞ്ഞ രണ്ട് ഇവി ആർക്കിടെക്ചറുകളിലുടനീളം, ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ നിലവിൽ കമ്പനിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവയിലൊന്ന് ഇതിനകം തന്നെ പ്രോട്ടോടൈപ്പ് ഘട്ടത്തിനപ്പുറത്തേക്ക് എത്തിയിട്ടുണ്ട്. ചെലവുകളും സപ്ലൈ ചെയിനും നിയന്ത്രിക്കുന്നതിന്, റോയൽ എൻഫീൽഡ് കഴിയുന്നത്ര ഘടകങ്ങൾ പ്രാദേശികമായി ലഭ്യമാക്കും. 11-12 പ്രധാന ഇവി വെണ്ടർമാരുമായി കമ്പനി ഇതിനകം തന്നെ സപ്ലൈ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 4, 2024, 23:58 [IST]
English summary
Royal enfield has revealed its first ever ev the flying flea c6 details inside
കൂടുതല്‍... #royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X