ട്വിൻ സിലണ്ടർ ഹിമാലയൻ ടെസ്റ്റിംഗിൽ; അണിയറയിൽ ഒരുങ്ങുന്നത് പുത്തൻ 650 -യോ?
റോയൽ എൻഫീൽഡ് ഹിമാലയൻ 650 എന്ന മോഡൽ, 2018 -ൽ നിർമ്മാതാക്കൾ 650 ഇരട്ടകൾ വിപണിയിൽ അവതരിപ്പിച്ചതുമുതൽ മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിൽ ഇടംപിടിച്ചിട്ടുള്ള വലിയൊരു ആഗ്രഹം തന്നെയാണ്. അതിനു അര പതിറ്റാണ്ടിനുശേഷം, ട്വിൻ സിലിണ്ടർ ഹിമാലയൻ എന്ന് തോന്നിക്കുന്ന മോട്ടോർസൈക്കിളിൻ്റെ ഒരു ടെസ്റ്റ് മോഡൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്. മിക്ക ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങളും ഇതിനെ ഹിമാലയൻ 650 എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, പക്ഷേ അത് ശരിക്കും ട്വിൻ സിലണ്ടർ ഹിമാലയൻ ആണോ? ഈ പുതിയ റോയൽ എൻഫീൽഡ് എന്തായിരിക്കും എന്നതിലേക്ക് കടക്കുന്നതിന് മുമ്പ് നമുക്ക് ആദ്യം സ്പൈ ചിത്രം ഒന്നു നോക്കാം.
സ്പൈ ഷോട്ടിൽ, മോട്ടോർസൈക്കിൾ ഹൈ റൈഡിംഗ് അഡ്വഞ്ചർ ബൈക്കായി കാണപ്പെടുന്നു, ധാരാളം ഡാക്കർ-റേസർ പ്രചോദിത ഇന്റിക്കേഷനുകളും ഇതിൽ കാണാം. ഒരു ടിപ്പിക്കൽ റോയൽ എൻഫീൽഡ് രൂപഭാവം ഇതിനുണ്ട്. അപ്രീലിയ ടുവാരെഗ് 660, യമഹ ടെനെരെ 700, ബിഗ്- ഡാഡി ഡ്യുക്കാട്ടി ഡെസേർട്ട് X എന്നിവയ്ക്ക് സമാനമായ രൂപത്തിലുള്ള വളരെ മെലിഞ്ഞതും അത്ര വ്യത്യസ്തമല്ലാത്തതുമായ ഹാഫ് ഫെയറിംഗ് ഇതിനുണ്ട്.

കനത്ത രീതിയിൽ മറച്ചിരിക്കുന്നു എങ്കിലും ഈ ബൈക്ക് ഹിമാലയൻ 450 -യേക്കാൾ മെലിഞ്ഞതായി കാണപ്പെടുന്നു. ടാങ്കിൻ്റെ ചുറ്റളവ് മറയ്ക്കുന്ന ഫെയറിംഗ് കൊണ്ടാകാം ഈ തോന്നൽ. മുന്നിൽ ഒരു വലിയ 21 ഇഞ്ച് വീൽ ആയിരിക്കും കമ്പനി ഈ പുത്തൻ മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.
ഈ മോട്ടോർസൈക്കിൾ ധാരാളമായി പവർ പുറപ്പെടുവിക്കുന്നു എന്ന് മുൻവശത്തുള്ള ട്വിൻ പെറ്റൽ ഡിസ്ക് ബ്രേക്ക് സൂചിപ്പിക്കുന്നു, അതോടൊപ്പം ഫ്രണ്ട് സസ്‌പെൻഷനും അഡ്ജസ്റ്റബിൾ USD യൂണിറ്റാണ്. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്നതാണ് ഈ സവിശേഷതകൾ എന്നത് ശ്രദ്ധേയമാണ്. അതിനാൽ, ഇത് സൂപ്പർ മീറ്റിയോറിനും ഷോട്ട്ഗൺ 650 -ക്കും മുകളിൽ സ്ഥാനം പിടിക്കുന്ന മുൻനിര മോഡലായിരിക്കും.

പുറത്തു നിന്നുള്ള രൂപഭാവത്തിൽ, മോട്ടോറിന് 650 മോഡലുകളിൽ കണ്ട ക്രാങ്കകേസാണ് ഉള്ളത്, അതായത് ഇത് ഒരു പാരലൽ ട്വിൻ മോഡലായിരിക്കാം. വാസ്തവത്തിൽ, ഹൈ മൗണ്ടഡ് എക്‌സ്‌ഹോസ്റ്റിനുള്ള ഹെഡ്ഡർ പൈപ്പ് മാത്രമേ വ്യക്തമായി കാണാനാകൂ. വരാനിരിക്കുന്ന സ്‌ക്രാംബ്ലർ -സ്റ്റൈൽ ബിയർ 650 -ൽ നാം കണ്ട 2X1 എക്‌സ്‌ഹോസ്റ്റ് ഡിസൈനിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു.
റോയൽ എൻഫീൽഡ് ഉദാരമായി നിലവിലെ ഹിമാലയൻ 450 -യുടെ പാർട്‌സ് തന്നെ ഇതിൽ കൂടുതലായി ഉപയോഗിക്കുന്നതായി തോന്നുന്നു, ഇത് ഈ മോട്ടോർസൈക്കിളിൻ്റെ വിലയെ വളരെ മത്സരാധിഷ്ഠിതമായി നിലനിർത്താൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല, ഇത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമാണ്.

ഉദാഹരണത്തിന്, ഗ്രാബ് ഹാൻഡിലുകൾ, റിയർ മഡ്ഗാർഡ്, ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ ടയർ, സാരി ഗാർഡ്, സീറ്റുകൾ പോലും ഹിമാലയൻ 450 -ൽ നിന്ന് നേരെ ഇതിലേക്ക് വരുന്നതായി തോന്നുന്നു. ഒരു മോണോഷോക്ക് റിയർ സസ്‌പെൻഷൻ ആകാം ഇതിൽ എന്നും സ്ഥിരീകരിക്കാം.
ടെസ്റ്റ് മോഡലിന് ഹിമാലയൻ 450 -യുമായുള്ള കൂടുതൽ സാമ്യതകളിൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു, സമാനമായ റൗണ്ട് ക്ലസ്റ്റർ യൂണിറ്റും ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററുകളുമാണ്. എന്നിരുന്നാലും, മിററുകൾ വ്യത്യസ്തമാണ്. മൊത്തത്തിൽ, മോട്ടോർസൈക്കിൾ പ്രൊഡക്ഷൻ സ്പെക്ക് പതിപ്പിലാണെന്ന് തോന്നുന്നു. അധികം താമസിയാതെ തന്നെ ഇത് വിപണിയിൽ എത്തിയേക്കാം. റൈഡർ മാനിയ 2024 -ൽ അനാച്ഛാദനം പ്രതീക്ഷിക്കാം.
Source: MotorBeam


Click it and Unblock the Notifications








