ഗോവൻ സൗന്ദര്യം ആവാഹിച്ച് റോയൽ എൻഫീഡിന്റെ പുതിയ കരുത്തൻ വിപണിയിൽ; വില ഇങ്ങനെ

ഇന്ത്യൻ ഇരുചക്ര വാഹന ഭീമനായ റോയൽ എൻഫീൽഡ്, ഗോവയിലെ വാഗറ്ററിൽ നടന്ന മോട്ടോവേഴ്‌സ് 2024 -ൽ തങ്ങളുടെ പുതിയ ഗോവൻ ക്ലാസിക് 350 ബോബർ മോട്ടോർസൈക്കിൾ ലോഞ്ച് ചെയ്തിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 -യുടെ എക്സ്-ഷോറൂം വിലകൾ 2.35 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. നിലവിൽ വിപണിയിൽ എത്തുന്ന മീറ്റിയോർ 350, ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടർ 350 എന്നിവയ്ക്ക് ശേഷം കമ്പനിയുടെ 'J' സീരീസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള അഞ്ചാമത്തെ മോട്ടോസൈക്കിൾ മോഡലാണ് റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350.

ഷാക്ക് ബ്ലാക്ക്, പർപ്പിൾ ഹെയ്‌സ് എന്നിങ്ങനെ രണ്ട് സിംഗിൾ ടോണുകളും റേവ് റെഡ്, ട്രിപ്പ് ടീൽ എന്നീ ഡ്യുവൽ ടോൺ ഷെയ്ഡുകളുമായി പുതിയ ഗോവൻ ക്ലാസിക് 350 നാല് നിറങ്ങളിൽ ലഭ്യമാണ്. സിംഗിൾ ടോൺ വേരിയന്റുകൾക്ക് 2.35 ലക്ഷം രൂപയും ഡ്യുവൽ ടോൺ ഓപ്ഷനുകൾക്ക് 2.38 ലക്ഷം രൂപയുമാണ് വില വരുന്നത്.

കട്ട് ചോപ്പ്ഡ് ഫ്രണ്ട് ഫെൻഡർ, മിനി ആപ്പ് ഹാംഗർ ഹാൻഡിൽബാറുകൾ, ടിയർഡ്രോപ്പ് ഷെയിപ്പിലുള്ള ഫ്യൂവൽ ടാങ്ക്, ഫോർവേഡ് -സെറ്റ് ഫൂട്ട്പെഗുകൾ, സിംഗിൾ സീറ്റ് (പില്യൺ സീറ്റ് ഓപ്‌ഷണലായി ലഭ്യമാണ്) എന്നിങ്ങനെ ഒട്ടനവധി ട്രേഡ്മാർക്ക് ബോബർ ഫീച്ചറുകളാണ് ഗോവൻ ക്ലാസിക് 350 -ൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

വൈറ്റ്‌വാൾ ടയറുകളുമായി വരുന്ന സ്‌പോക്ക്ഡ് വീലുകൾ, സ്വിംഗാർമിൽ നിന്ന് സസ്പെൻഡ് ചെയ്‌ത ഒരു ചോപ്പഡ് ഓഫ് റിയർ ഫെൻഡർ, ആകെ മൊത്തം എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ട്രിപ്പർ നാവിഗേഷനോടുകൂടിയ സെമി -ഡിജിറ്റൽ ഇൻസ്‌ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയും ഗോവൻ ക്ലാസിക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് കാലങ്ങളായി പരീക്ഷിച്ച് വിജയിച്ച 349 സിസി, എയർ ആൻഡ് ഓയിൽ കൂൾഡ്, SOHC എഞ്ചിനാണ് പുതിയ ഗോവൻ ക്ലാസിക് 350 -ക്കും കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 6,100 rpm -ൽ 20.2 bhp മാക്സ് പവറും 4,000 rpm -ൽ 27 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ലിറ്ററിന് 36.2 കിലോമീറ്റർ മൈലേജാണ് ഈ എഞ്ചിൻ നൽകുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നത്.

കൂടാതെ അഞ്ച് -സ്പീഡ് ഗിയർബോക്സുമായി ഇത് കണക്ട് ചെയ്യുന്നു. അതോടൊപ്പം പുതിയ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക്കിൽ പരിചിതമായ ട്വിൻ ഡൗൺ ട്യൂബ് സ്‌പൈൻ ഫ്രെയിം തന്നെ നിർമ്മാതാക്കൾ ഫീച്ചർ ചെയ്യുന്നു, ഇത് 130 mm ട്രാവലുള്ള 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും 105.3 mm ട്രാവലുമായി വരുന്ന ട്വിൻ ഷോക്കുകളിലുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

മോട്ടോർസൈക്കിളിന് മുൻവശത്ത് 19 ഇഞ്ച് റിമ്മും പിന്നിൽ 16 ഇഞ്ച് റിമ്മും വരുന്ന വീൽ സെറ്റപ്പാണ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌പോക്ക്ഡ് അലൂമിനിയം വീലുകൾക്ക് പ്രത്യേകമായി വികസിപ്പിച്ച വൈറ്റ്‌വാൾ ട്യൂബ്‌ലെസ് ടയറുകളാണ് ലഭിക്കുന്നത്. ഈ വീലുകൾ വാഹനത്തിന്റെ ലുക്ക് വർധിപ്പിക്കുന്നു.

റോയൽ എൻഫീൽഡിൽ നിന്നുള്ള ഗോവൻ ക്ലാസിക് 350 -യുടെ ബ്രേക്കിംഗ് സിസ്റ്റം ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഫ്രണ്ട് ഡിസ്കിൽ രണ്ട് പിസ്റ്റൺ കാലിപ്പറുകളാൽ ക്ലോമ്പ് ചെയ്ത 300 mm യൂണിറ്റാണ്, പിന്നിൽ 270 mm ഡിസ്കുമായി വരുന്ന സിംഗിൾ പിസ്റ്റൺ കാലിപ്പറാണ് വരുന്നത്. ഗോവൻ ക്ലാസിക്കിൻ്റെ ബ്രേക്കുകൾക്ക് ട്വിൻ-ചാനൽ ABS -ന്റെ സപ്പോർട്ടുമുണ്ട്.

More from DriveSpark

Article Published On: Saturday, November 23, 2024, 21:14 [IST]
English summary
Royal enfield launched all new bobber styled goan classic 350 in india at rs 2 35 lakhs
കൂടുതല്‍... #royal enfield #new launches #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X