ട്രയംഫ്, ഹാർലി മോഡലുകൾക്ക് ഇവൻ അന്തകനോ? ഗറില്ല 450 പുറത്തിറക്കി എൻഫീൽഡ്; വിലകൾ ഇങ്ങനെ

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംഷയ്ക്കും വിരാമം കുറിച്ചുകൊണ്ട് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ഗറില്ല 450 പുറത്തിറക്കിയിരിക്കുകയാണ്. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന ചടങ്ങിലാണ് നിർമ്മാതാക്കൾ വാഹനം അവതരിപ്പിച്ചത്. 2.39 ലക്ഷം രൂപയിൽ തുടങ്ങി 2.54 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് റോയൽ എൻഫീൽഡ് ഗറില്ല 450 വിൽപ്പനയ്ക്ക് എത്തുന്നത്. വളരെ വിപുലമായി തങ്ങളുടെ മോഡൽ ലൈനപ്പ് എക്സ്പാൻഡ് ചെയ്യുന്നതിനുള്ള കമ്പനിയുടെ പുത്തൻ പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ പുതിയ 450 മോട്ടോർസൈക്കിളും റോയൽ എൻഫീൽഡ് പുറത്തിറക്കിയിരിക്കുന്നത്.

റോയൽ എൻഫീൽഡിൽ നിന്നുള്ള പുതിയ ഗറില്ല 450 മൂന്ന് വേരിയന്റുകളിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 2.39 ലക്ഷം രൂപ വില വരുന്ന അനലോഗ്, 2.49 ലക്ഷം വിലയ്ക്ക് എത്തുന്ന ഡാഷ്, 2.54 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായി എത്തുന്ന ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു.

450

ഗറില്ല 450 -യുടെ അനലോഗ് വേരിയൻ്റ് സ്മോക്ക്, പ്ലേയ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ രണ്ടാമത്തെ കളർ ഓപ്ഷൻ ഡാഷ് വേരിയൻ്റുമായും പങ്കിടുന്നു, കൂടാതെ ഇതിന് ഗോൾഡ് ഡിപ്പ് കളർവേയും ലഭിക്കുന്നു. ഫ്ലാഷ് വേരിയൻ്റിന് ബ്രാവ ബ്ലൂ, യെല്ലോ റിബൺ എന്നിങ്ങനെ രണ്ട് കളർ ചോയ്‌സുകളും ലഭിക്കുന്നു.

ഇനി മോട്ടോർസൈക്കിളിൻ്റെ രൂപകൽപ്പനയുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഗറില്ല 450 -ൽ നോർമൽ മോഡേൺ -റെട്രോ ഡിസൈൻ ഘടകങ്ങളെല്ലാം നിലനിർത്തുന്നു. നേക്കഡ് മോട്ടോർസൈക്കിളിന് റൗണ്ട് ഹെഡ്‌ലൈറ്റ്, ഹിമാലയൻ 450 -ൽ ആദ്യം കണ്ടത് പോലെ വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെൻ്റ് കൺസോൾ, ടിയർഡ്രോപ്പ് ആകൃതിയിലുള്ള 11 ലിറ്റർ പെട്രോൾ ഉൾക്കൊള്ളാൻ കഴിയുന്ന ഫ്യുവൽ ടാങ്ക്, നീളമുള്ള സിംഗിൾ സീറ്റ്, റിയർ ഫെൻഡറിൽ തൂങ്ങിക്കിടക്കുന്ന ചെറിയ എൽഇഡി ടെയിൽലൈറ്റ് എന്നിവ ലഭിക്കുന്നു.

450

പുതിയ റോയൽ എൻഫീൽഡ് ഗറില്ല 450 -ക്ക് കരുത്തേകുന്നത് ഹിമാലയൻ 450 -ൽ ആദ്യമായി നിർമ്മാതാക്കൾ അവതരിപ്പിച്ച സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനായ ഷെർപ 452 യൂണിറ്റാണ്. എഞ്ചിൻ 8,000 rpm -ൽ 39.50 bhp മാക്സ് പവറും 5,500 rpm -ൽ 40 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ആറ് -സ്പീഡ് ഗിയർബോക്സാണ് മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്.

ഗറില്ല 450 -ൽ ഒരു സ്റ്റീൽ ട്വിൻ -ഡൗൺട്യൂബ്, ട്യൂബുലാർ ഫ്രെയിമുമായിട്ടാണ് വരുന്നത്. ഹിമാലയൻ 450 -യുമായി താരതമ്യപ്പെടുത്തുമ്പോൾ ഗറില്ല 450 -ക്ക് വ്യത്യസ്തമായ റിയർ സബ്-ഫ്രെയിമാണ് ഉള്ളത്. മുൻവശത്ത്, ഗറില്ല 450 -ക്ക് 140 mm ട്രാവലുള്ള 43 mm ടെലിസ്കോപ്പിക് ഫോർക്കുകളും, പിന്നിൽ 150 mm വീൽ ട്രാവൽ അനുവദിക്കുന്ന പ്രീലോഡ് അഡ്ജസ്റ്റബിൾ മോണോഷോക്ക് സസ്പെൻഷൻ സിസ്റ്റവും ലഭിക്കുന്നു.

450

പുതിയ റോയൽ എൻഫീൽഡ് ഗറില്ല 450 -യുടെ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് മുൻവശത്ത് 310 mm ഡിസ്‌കും ഡ്യുവൽ-പിസ്റ്റൺ കാലിപ്പറുമാണ്, അതു പോലെ പിന്നിൽ 270 mm ഡിസ്‌കും ഡ്യുവൽ -ചാനൽ ABS സഹായത്തോടെയുള്ള സിംഗിൾ പിസ്റ്റൺ കാലിപ്പറുകളും ആണ്.

മുന്നിൽ 120/70 R17, പിന്നിൽ 160/60-R17 എന്നീ സിയറ്റ് ഗ്രിപ്പ് XL ട്യൂബ്‌ലെസ് ടയറുകളാൽ ചുറ്റപ്പെട്ട 17 ഇഞ്ച് അലോയി വീലുകളിലാണ് ഗറില്ല 450 -ൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. പുതിയ ഗറില്ല 450 -ക്ക് 185 കിലോഗ്രാം ഭാരമുണ്ട്, ഇത് ഹിമാലയൻ 450 -യേക്കാൾ 11 കിലോ ഭാരം കുറഞ്ഞതാണ്, ഒപ്പം 169 mm ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, July 17, 2024, 9:30 [IST]
English summary
Royal enfield launched new guerrilla 450 at rs 2 39 specs varaints and price explained
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X