റോയൽ എൻഫീൽഡ് മാമാങ്കവുമായി മോട്ടോവേഴ്സ് 2024! വണ്ടി വിട്ടോ ഗോവയ്ക്ക്, ഈ തീയതികൾ മറക്കണ്ട

റോയൽ എൻഫീൽഡ് ആരാധകർക്കൊരു സന്തോഷവാർത്തയുളളത് എന്താണെന്ന് വച്ചാൽ ബ്രാൻഡ് സംഘടിപ്പിക്കുന്ന മോട്ടോവേഴ്സ് 2024 എന്ന ഇവൻ്റ് ഈ മാസം 22 മുതൽ 24 വരെ ഗോവയിൽ നടക്കുകയാണ്. പുത്തൻ ലോഞ്ചുകളും , പുതിയ മോഡലുകളും , അപ്ഡേറ്റുകളും, ആക്സസറികളുമെല്ലാം ഇവൻ്റിൻ്റെ ഭാഗമായിരിക്കും. മോട്ടോത്രിൽ, മോട്ടോസോണിക്, മോട്ടോവില്ലെ, മോട്ടോഷോപ്പ്, മോട്ടോറീൽ എന്നിങ്ങനെ അഞ്ച് തലങ്ങളിലായിട്ട് വ്യാപിച്ചുകിടക്കുന്ന ഫെസ്റ്റിവലാണ് മോട്ടോവേഴ്സ്. സാഹസികർക്കും മോട്ടോർസ്‌പോർട്ട് താരങ്ങൾക്കും അവരുടെ ആവേശകരമായ യാത്രകളും അനുഭവങ്ങളും പങ്കിടാനും വേദിയൊരുക്കുന്നുണ്ട്.

വിദഗ്ധർക്കും തുടക്കക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഡേർട്ട് ട്രാക്ക് റേസുകൾ പോലെയുള്ള ഇവൻ്റുകൾ കാണാൻ സാധിക്കും. ഓവൽ ഫ്ലാറ്റ് ട്രാക്കിൽ സ്ലൈഡ് സ്കൂളിൽ പങ്കെടുക്കുന്നവർക്ക് അവരുടെ റൈഡിംഗ് കഴിവുകൾ വികസിപ്പിക്കാം അല്ലെങ്കിൽ ട്രയൽ സ്കൂളിൽ ഓഫ്-റോഡിംഗ് ടെക്നിക്കുകൾ പഠിക്കാനും ഇവൻ്റ് വഴിയൊരുക്കുന്നു. സംഗീതം, മോട്ടോർ സൈക്ലിംഗ് ആക്ഷൻ, സാംസ്കാരിക പ്രദർശനങ്ങൾ, എന്നിവയുടെ സമന്വയത്തോടെ, ഗോവയുടെ ഊർജ്ജസ്വലമായ പശ്ചാത്തലത്തിൽ അവിസ്മരണീയമായ സാഹസികതയായിരിക്കും ഫെസ്റ്റിവൽ എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

2024

അതോടൊപ്പം തന്നെ റോയൽ എൻഫീൽഡിൻ്റെ വരാനിരിക്കുന്ന മോഡലുകളും ഇവൻ്റിൽ പ്രദർശിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹണ്ടറിനും ക്ലാസിക്കിനും ഹിമാലയനും ഗറില്ലയ്ക്കും ഇന്റർസെപ്റ്ററിനും കോണ്ടിനെന്റൽ ജിടിക്കും ഷോട്ട്ഗണ്ണിനുമെല്ലാം ആരാധകർ കുറവൊന്നുമല്ല. അത് കൊണ്ട് തന്നെ ഇൻ്റർസെപ്റ്റർ ബിയർ 650, ക്ലാസിക്ക് 650 എന്നീ രണ്ട് മോഡലുകളും ഇവൻ്റിൽ ലോഞ്ച് ചെയ്യാനുളള സാധ്യത തളളിക്കളയാനാവില്ല.

എൻഫീൽഡിന്റെ നിലവിലെ 650 സിസി ശ്രേണിയിലെ മറ്റ് മോഡലുകളുമായി ബിയറിന് നിരവധി സാമ്യങ്ങളുണ്ട്. എങ്കിലും അതിൻ്റേതായ ഐഡൻ്റിറ്റി നിലനിർത്തിക്കൊണ്ടാണ് സ്റ്റൈലിംഗ് വരുന്നത്. ഇൻ്റർസെപ്റ്റർ 650 അടിസ്ഥാനമാക്കിയുള്ളതായതിനാൽ തന്നെ കൂടുതലും ഇതിൽ നിന്നും കടം കൊണ്ടിരിക്കാനാണ് സാധ്യത. ഇന്റർസെപ്റ്ററിനേക്കാൾ കൂടുതൽ പ്രായോഗികമാക്കുന്ന സ്‌ക്രാംബ്ലർ ലുക്കാണ് ബിയർ 650 സ്വീകരിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ചെറിയ ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ട്യൂബുലാർ ഗ്രാബ് റെയിൽ, മിനിമലിസ്റ്റിക് ബോഡി പാനലുകൾ എന്നിവയെല്ലാം പുത്തൻ മോഡലിനെ അഴകനാക്കുന്നുണ്ട്.

2024

വ്യക്തമായ പരിഷ്ക്കാരങ്ങളോടെ ട്വിൻ ക്രാഡിൽ ഫ്രെയിമിലാണ് റോയൽ എൻഫീൽഡ് ബിയർ 650 മോഡലും നിർമിക്കുന്നത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് സിംഗിൾ-പോഡ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായിരിക്കും ബൈക്കിൽ വരിക. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷൻ ചുമതലകൾക്കായി മുന്നിൽ അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 650 യിൽ ഇൻ്റർസെപ്റ്റർ 650 മോഡലുകളിൽ പരിചിതമായ 647.95-സിസി ഇൻലൈൻ ട്വിൻ സിലിണ്ടർ എഞ്ചിൻ ആണുളളത്, ഇത് 47.4 PS ഉം 52.3 Nm പീക്ക് പവറും ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമായ ഒന്നാണ്. ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സാണ്.

2024

ക്ലാസിക് 650 യുടെ ഭാരം 243 കിലോയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇത് ഇൻ്റർസെപ്റ്റർ 650-ൻ്റെ 218 കിലോഗ്രാം ഭാരത്തേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, ഇൻ്റർസെപ്റ്റർ 650-ലെ 13.6 ലിറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ലാസിക് 650-ൻ്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 14.2 ലിറ്ററായി കമ്പനി ഉയർത്തിയിട്ടുണ്ട്. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 650 ബോബർ ശൈലിയിലുള്ള ഒരു റെട്രോ രൂപമാണുളളത്. സിംഗിൾ-സീറ്റ് ലേഔട്ടും ഒരു ടയർ ഹഗ്ഗർ ഉള്ള ഒരു നീണ്ട പിൻഭാഗവും ഇത് പ്രത്യേകിച്ചും എടുത്തുകാണിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 11, 2024, 19:44 [IST]
English summary
Royal enfield motoverse 2024 new launches all things to know
കൂടുതല്‍... #royal enfield #india #Motoverse 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X