എന്‍ഫീല്‍ഡ് ബൈക്കുണ്ടെങ്കില്‍ വേഗം ഷോറൂമിലേക്ക് വിട്ടോ! ഈ പ്രശനം കാരണം വണ്ടികള്‍ തിരിച്ചുവിളിച്ചു

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. ബ്രിട്ടീഷ് പൈതൃകം പേറുന്ന ഈ ബ്രാന്‍ഡ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ഐഷന്‍ മോട്ടോര്‍സിന്റെ പക്കലാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും മികച്ച വില്‍പ്പനയാണ് സമീപകലത്ത് റോയല്‍ എന്‍ഫീല്‍ഡ് ആസ്വദിക്കുന്നത്. വാഹനങ്ങള്‍ വില്‍ക്കുന്നതോടൊപ്പം വില്‍പ്പനാനന്തര സേവനങ്ങളിലും കമ്പനി നല്ല ശ്രദ്ധ ചെലുത്താറുണ്ട്. സുരക്ഷ മുന്‍കരുതല്‍ എന്ന നിലയില്‍ ഇപ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിറ്റ ചില മോട്ടോര്‍സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചിട്ടുണ്ട്. ഏത് കാലഘട്ടത്തില്‍ നിര്‍മിച്ച റോയല്‍ എന്‍ഫീല്‍ഡ് ആണ് തിരിച്ചുവിളിച്ചതെന്നും അതിനുള്ള കാരണം എന്താണെന്നും ചുവടെ വിശദമായി വായിക്കാം.

റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോര്‍സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്ത കോര്‍പ്പറേറ്റ് ഫയലിംഗിലൂടെയാണ് തിരിച്ചുവിളിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഗുണനിലവാരത്തിനും ഉപഭോക്തൃ സേവനത്തിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആഗോള തലത്തിലുള്ള ഈ തിരിച്ചുവിളി. സാധ്യമായ പ്രശ്നങ്ങള്‍ ഉടനടി പരിഹരിച്ച് ഉപഭോക്താക്കളെ സുരക്ഷിതമാക്കുന്നതിനാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രാധാന്യം കൊടുക്കുന്നത്.

royal enfield classic 350

ഈ തിരിച്ചുവിളി ബാധിച്ച മോട്ടോര്‍സൈക്കിളുകളുടെ കൃത്യമായ എണ്ണം റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2022 നവംബറിനും 2023 മാര്‍ച്ചിനും ഇടയില്‍ നിര്‍മ്മിച്ച ബൈക്കുകളെയാണ് തകരാര്‍ ബാധിച്ചതെന്ന് കമ്പനി സ്ഥിരീകരിച്ചു. നിലവില്‍ ബ്രാന്‍ഡിന്റെ പോര്‍ട്ട്ഫോളിയോയിലുള്ള 11 മോട്ടോര്‍സൈക്കിളുകളും തിരിച്ചുവിളിക്കലിന് വിധേയമാണ്. എന്നിരുന്നാലും വളരെ കുറഞ്ഞ അളവിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ മാത്രമേ ഈ പ്രശ്‌നം കാണിച്ചിട്ടുള്ളൂവെന്ന് റോയല്‍ എന്‍ഫീല്‍ഡ് പറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വസമാണ്.

മോട്ടോര്‍സൈക്കിളുകളുടെ പിന്‍ഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന റിഫ്ളക്ടറുകളിലുമാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുകളില്‍ പറഞ്ഞ കാലയളവില്‍ നിര്‍മിക്കപ്പെട്ട മോട്ടോര്‍സൈക്കിളുകളില്‍ ഉപയോഗിച്ചിരിക്കുന്ന റിഫ്‌ലക്ടറുകള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാനിടയില്ലെന്നാണ് കമ്പനി പറയുന്നത്. സുതാര്യത ഉറപ്പ് വരുത്തുന്നതിനും സുഗമമായ റൈഡിംഗ് ഉറപ്പ് വരുത്തുന്നതിനുമായി ഈ ഭാഗം സൗജന്യമായി മാറ്റി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

royal enfield himalayan

തകരാറുള്ള റിഫ്‌ലക്ടറുകള്‍ കുറഞ്ഞ വെളിച്ചത്തില്‍ മതിയായ ദൃശ്യപരത നല്‍കാന്‍ സാധ്യതയില്ലാത്തതിനാല്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഇതിന് പരിഹാരമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഉടമകളെ നേരിട്ട് ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പരിശോധനയ്ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കുമായി അവരുടെ വാഹനങ്ങള്‍ അംഗീകൃത സര്‍വീസ് സെന്ററുകളിലേക്ക് കൊണ്ടുവരാനാണ് കമ്പനി ആവശ്യപ്പെടുന്നത്. പ്രശ്‌നം കണ്ടെത്തിയാല്‍ തകരാറുള്ള റിഫ്‌ലക്ടറുകള്‍ സൗജന്യമായി മാറ്റിനല്‍കും.

നിര്‍ദ്ദിഷ്ട കാലയളവില്‍ ബൈക്കുകള്‍ വാങ്ങിയ ഉടമകള്‍ ഇതുവരെ കമ്പനി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും വാഹനം അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് അപകട സാധ്യത ഗണ്യമായി കുറയ്ക്കും. പരിശോധനയ്ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും ഏകദേശം 15 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഉപഭോക്താക്കളുടെ അസൗകര്യം കുറയ്ക്കുന്നു.

royal enfield 650 twins

ഇന്ത്യയില്‍ മാത്രമല്ല, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ബ്രസീല്‍, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ലണ്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലും ബൈക്കുകളുടെ തിരിച്ചുവിളി ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ സജീവമായ ഇടപെടല്‍ അതിന്റെ ആഗോള ഉപഭോക്തൃ അടിത്തറയ്ക്കായി ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിലുള്ള അര്‍പ്പണബോധത്തെ പ്രതിഫലിപ്പിക്കുന്നു.

പണച്ചെലവില്ലാതെ വാഹനങ്ങള്‍ തിരിച്ചുവിളിക്കാനും നന്നാക്കാനുമുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തീരുമാനം ഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസവും സംതൃപ്തിയും നിലനിര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. വാഹനം വിറ്റ ശേഷവും സേവന മികവിനുള്ള കമ്പനിയുടെ പ്രതിബദ്ധത ഈ സംരംഭം ഉയര്‍ത്തിക്കാണിക്കുന്നു. സുരക്ഷയ്ക്കും ഉപഭോക്തൃ പരിചരണത്തിനുമുള്ള ബ്രാന്‍ഡിന്റെ സമര്‍പ്പണത്തെ അടിവരയിടുന്നു. മുകളില്‍ പറഞ്ഞ കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് വാങ്ങിയവര്‍ ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 30, 2024, 17:24 [IST]
English summary
Royal enfield recalls motorcycles over faulty reflectors all details here
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X