ജനുവരി മാസം റോയൽ എൻഫീൽഡ് കൊണ്ടു പോയെന്ന് പറഞ്ഞേക്ക്, കണ്ണ്തളളിക്കുന്ന വിൽപ്പനയുമായി ബ്രാൻഡ്

ചെന്നൈ ആസ്ഥാനമായുള്ള റോയൽ എനഫീൽഡ് ബ്രാൻഡിന് ശക്തമായ ഫിനിഷിംഗ് അടയാളപ്പെടുത്തിക്കൊണ്ട് റോയൽ എൻഫീൽഡ് 2024 ജനുവരിയിലെ വിൽപ്പന കണക്ക് വെളിപ്പെടുത്തിയപ്പോൾ 76,187 യൂണിറ്റുകൾ വിറ്റിരിക്കുകയാണ്. ഇതിൽ 70,556 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും ബാക്കി 5,631 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്.

350cc, 411cc, 450cc, 650cc എന്നിങ്ങനെ നാല് എഞ്ചിൻ ഓപ്ഷനുകളിലാണ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നത്. മൊത്തത്തിൽ, കമ്പനിക്ക് 2 ശതമാനം വളർച്ചയുണ്ടായി, ആഭ്യന്തര വിൽപ്പനയിൽ ശ്രദ്ധേയമായ 4 ശതമാനം വർദ്ധനവും പ്രതിമാസം 23 ശതമാനം ഉയർച്ചയും ഉണ്ടായി. എന്നിരുന്നാലും, MoM അടിസ്ഥാനത്തിൽ കമ്പനിയുടെ കയറ്റുമതി ഗണ്യമായി 20 ശതമാനവും 7.63 ശതമാനവും കുറഞ്ഞു. ജനുവരിയിൽ 67,620 യൂണിറ്റുകൾ വിറ്റഴിച്ച 350 സിസി വിഭാഗം റോയൽ എൻഫീൽഡിൻ്റെ പ്രാഥമിക വരുമാനം ജനറേറ്ററായി തുടരുന്നുണ്ട്.

Royal Enfield Reported Sales Of 76187 Units In January 2024

ഈ സെഗ്‌മെൻ്റിലെ വിൽപ്പനയിൽ 1 ശതമാനത്തിൽ താഴെ വാർഷിക ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി 68,183 യൂണിറ്റുകൾ വിറ്റഴിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. 350 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകളുടെ വിൽപ്പന ഗണ്യമായ വളർച്ച കൈവരിച്ചു, മുൻ വർഷത്തെ 6,563 യൂണിറ്റുകളെ അപേക്ഷിച്ച്, 2024 ജനുവരിയിൽ 31 ശതമാനം വർധിച്ച് 8,567 യൂണിറ്റിലെത്തി,

തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി പോയ വർഷം തന്നെ എൻഫീൽഡ് സ്ഥിരീകരിച്ചിരുന്നു. ക്ലാസിക് ഫ്ലെക്‌സ് എന്ന് വിളിക്കപ്പെടുന്ന ഇത് റോയൽ എൻഫീൽഡ് ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ളതാണ്. എഥനോൾ കലർന്ന ഇന്ധനത്തെ പിന്തുണയ്‌ക്കുന്നതിനായി മോട്ടോർസൈക്കിളിന്റെ എഞ്ചിനിൽ കാര്യമായി തന്നെ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഏകദേശം 85 ശതമാനം വരെ എഥനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കാൻ ബൈക്ക് ഇപ്പോൾ പ്രാപ്‌തമാണ്.

Royal Enfield Reported Sales Of 76187 Units In January 2024

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ക്ലാസിക് 350 ഗ്രീൻ, റെഡ് എന്നീ പ്രത്യേക കളർ ഓപ്ഷനിലാണ് ഈ ഫ്ലെക്‌സ് ഫ്യുവൽ മോഡൽ നിർമിച്ചിരിക്കുന്നത്. മോട്ടോർസൈക്കിൾ ബോബർ രൂപത്തിലായതിനാൽ പിൻസീറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ അലോയ് വീലുകൾക്ക് പകരം സ്‌പോക്ക്ഡ് റിമ്മുകളാണ് ക്ലാസിക് 350 ഉപയോഗിച്ചിരുന്നത്. ഏഥനോൾ കലർന്ന ഇന്ധനത്തിൽ പ്രവർത്തിക്കുന്നതിനായി റോയൽ എൻഫീൽഡ് അതിൻ്റെ ജെ-പ്ലാറ്റ്ഫോം എഞ്ചിനിൽ കുറച്ച് മാറ്റങ്ങൾ വരുത്തും.

അതുവഴി എഥനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ ബൈക്ക് സാധ്യമാവും. ഇത് 6,100 ആർപിഎമ്മിൽ 20.2 bhp പവറും 4,000 ആർപിഎമ്മിൽ 27 Nm torque ഉത്പാദിപ്പിക്കുന്ന 349 സിസി, എയർ-ഓയിൽ കൂൾഡ് യൂണിറ്റ് തന്നെയാണ് എഞ്ചിൻ. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മോട്ടോർസൈക്കിൾ ഇപ്പോൾ ഫ്ലെക്സ്-ഇന്ധനം തയ്യാറായതിനാൽ, 85 ശതമാനം എത്തനോൾ ഉപയോഗിച്ച് എഞ്ചിന് പെട്രോളിൽ പ്രവർത്തിക്കാൻ കഴിയും.

Royal Enfield Reported Sales Of 76187 Units In January 2024

ഇതിനായി കമ്പനി മോഡലിൽ ചില മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തും. നിലവിൽ ക്ലാസിക് ഫ്ലെക്‌സിൻ്റെ ലോഞ്ച് എന്നുണ്ടാവുമെന്നതിനെ കുറിച്ച് റോയൽ എൻഫീൽഡ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 2025-ഓടെ അവതരണം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലാസിക് 350 പതിപ്പിന് ഇപ്പോൾ 1.93 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ക്ലാസിക് 350 ഫ്ലെക്‌സ്-ഫ്യുവൽ പതിപ്പ് പുറത്തിറങ്ങിക്കഴിഞ്ഞാൽ വില ഇതിൽ നിന്നും കൂടുതൽ മുടക്കേണ്ടിയും വന്നേക്കാം. ക്ലാസിക് അതിൻ്റെ എഞ്ചിൻ ഹണ്ടർ 350, മീറ്റിയോർ 350, ബുള്ളറ്റ് 350 എന്നിവയുമായി പങ്കിടുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഇവയും ഭാവിയിൽ ഫ്ലെക്സ് ഫ്യുവലിന് അനുയോജ്യമാകുമെന്നാണ് അനുമാനം. നിലവിൽ രാജ്യത്തെ മിക്ക പെട്രോൾ പമ്പുകളിലും 10 ശതമാനം എഥനോൾ കലർന്ന പെട്രോളാണ് വിൽക്കുന്നത്.

Royal Enfield Reported Sales Of 76187 Units In January 2024

More from DriveSpark

Article Published On: Wednesday, February 7, 2024, 13:31 [IST]
English summary
Royal enfield reported sales of 76187 units in january 2024 checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X