ക്ലാസിക് നിരയുടെ പുത്തൻ രാജകുമാരൻ; ഗോവൻ ക്ലാസിക് 350 ഇന്ത്യയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിൽ മറ്റൊരു ക്ലാസിക് തരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്, അതിന്റെ ഭാഗമായി പുത്തൻ ഗോവൻ ക്ലാസിക് 350 എന്ന പുതിയ മോഡലും ഒരുങ്ങിക്കഴിഞ്ഞു. ഈ വരുന്ന നവംബർ 23 -ന് നടക്കാനിരിക്കുന്ന മോട്ടോവേഴ്‌സ് 2024 -ൽ നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി റോയൽ എൻഫീൽഡ് ഈ ഗോവൻ ക്ലാസിക് 350 -യെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബ്രാനഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350 -യുടെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും വ്യത്യസ്‌ത എർഗണോമിക്‌സുമായി വരുന്ന സവിശേഷമായ ബോബർ -പ്രചോദിതമായ രൂപകൽപ്പനയോടെയാണ് വാഹനം വരുന്നത്.

സ്റ്റൈലൻ ഗ്രാഫിക്സും കണ്ണഞ്ചിപ്പിക്കുന്ന കളർ സ്കീമുകളും വാഗ്ദാനം ചെയ്യുന്ന 350 സിസിയിലെ മികച്ച ലൈനപ്പാണ് ഇത്. സ്റ്റാൻഡേർഡ് ക്ലാസിക് 350 -ക്കോപ്പം മെക്കാനിക്കൽ പാർട്സുകളും മറ്റു ഘടകങ്ങളും പങ്കിടുമ്പോൾ തന്നെ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350, വളരെ അതുല്യമായ സൗന്ദര്യവർദ്ധക മാറ്റങ്ങളും മെച്ചപ്പെടുത്തലുകളാലും കൂട്ടത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

350

നമുക്ക് സുപരിചിതമായ 349 സിസി എയർ -കൂൾഡ്, സിംഗിൾ -സിലിണ്ടർ ഫ്യൂവൽ -ഇൻജക്റ്റഡ് യൂണിറ്റ് തന്നെയാണ് ഇത് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 6,100 rpm -ൽ ഏകദേശം 20 bhp മാക്സ് പവറും 27 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് മോട്ടോർ കണക്ട് ചെയ്തിരിക്കുന്നത്.

ഡബിൾ ക്രാഡിൽ ഷാസിയിൽ നിർമ്മിച്ചിരിക്കുന്ന ഗോവൻ ക്ലാസിക് 350 -ൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ സൈഡ് ഷോക്കുകളുമാണ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. അതോടൊപ്പം ബ്രേക്കിംഗ് സിസ്റ്റത്തിൽ ഡ്യുവൽ -ചാനൽ ABS സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ബോബറിൻ്റെ മുൻ, പിൻ ചക്രങ്ങളിൽ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. 197 കിലോഗ്രാം ഭാരമുള്ള ഈ മോട്ടോർസൈക്കിളിന് പിൻസീറ്റ് ചേർക്കുന്നതിനൊപ്പം 9.0 കിലോഗ്രാം അധികമായി കയറും.

350

ഗ്രൗണ്ട് ക്ലിയറൻസ് 170 mm തന്നെയായി നിൽക്കുന്നു. റെട്രോ തീം ബോബറിന് ഏകദേശം 2.30 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അഡ്ജസ്റ്റബിൾ ക്ലച്ച് & ബ്രേക്ക് ലിവറുകൾ, ട്രിപ്പർ നാവിഗേഷനായി സ്പെഷ്യൽ പോഡുള്ള സെമി -ഡിജിറ്റൽ കൺസോൾ എന്നിവ ഗോവൻ ക്ലാസിക് 350 -ൽ റോയൽ എൻഫീൽഡ് ഉൾപ്പെടുത്തുന്നു.

ഫ്ലോട്ടിംഗ് റൈഡർ സീറ്റും ഒരു എക്സ്പോസ്ഡ് റിയർ ഫെൻഡറും റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 -ക്ക് ലഭിക്കുന്നു. ഓപ്ഷണലായി വരുന്ന പില്യൺ സീറ്റ് നീക്കം ചെയ്യുമ്പോൾ വാഹനം കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നു എന്ന് നിസംശയം പറയാം. സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും അതിനൊപ്പം വൈറ്റ്‌വോൾ ടയറുകളുമായി ജോടിയാക്കിയ ട്യൂബ്‌ലെസ് വയർ -സ്‌പോക്ക്ഡ് വീലുകളും ക്ലാസിക് ലുക്ക് വീണ്ടും മെച്ചപ്പെടുത്താൻ നിർമ്മാതാക്കൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

വ്യക്തമായി മോട്ടോർസൈക്കിളിൻ്റെ വിൻ്റേജ് ആകർഷണം ഇത് വർദ്ധിപ്പിക്കുന്നു എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും. ബൈക്കിൻ്റെ അപ്പ്റൈറ്റ് ഹാൻഡിൽബാർ ഡിസൈൻ ഒരു സവിശേഷമായ റൈഡിംഗ് പൊസിഷൻ ഉറപ്പാക്കുന്നു, കൂടുതൽ കംഫർട്ടിനായി അല്പം ഫോർവേഡ് -സെറ്റ് ഫൂട്ട്പെഗുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ലോംഗ് റൈഡുകൾക്ക് അഭികാമ്യമാണ്.

ജാവ, യെസ്ഡി എന്നിവയിൽ നിന്നും വിപണിയിൽ എത്തുന്ന സമാനമായ രൂപകൽപ്പന ചെയ്ത മോഡലുകളുമായി ഗോവൻ ക്ലാസിക് മോട്ടോർസൈക്കിൾ മത്സരിക്കും, ഇന്ത്യയിലുടനീളം ലോഞ്ച് ചെയ്തതിന് ശേഷം അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്താണ് ഈ മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ന് കമന്റ്സിലൂടെ ഞങ്ങളോട് പറയുക.

More from DriveSpark

Article Published On: Thursday, November 21, 2024, 8:30 [IST]
English summary
Royal enfield unveiled new goan classic 350 motorcycle in india ahead of launch
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X