വാലെ വാലെ അടുത്ത മോഡലും! ഗോവൻ ക്ലാസിക്കിന് പിന്നാലെ ദേ സ്ക്രാം 440 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
ഇന്ത്യൻ വിപണിയിൽ തലങ്ങും വിലങ്ങും പുത്തൻ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ഐതിഹാസിക മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് വിപണയിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിക്കുകയാണ്. കമ്പനി അടുത്തിടെ ഇന്ത്യയിൽ ഇൻ്റർസെപ്റ്റർ ബിയർ 650 എന്ന മോഡൽ പുറത്തിറക്കി, അതിനു പിന്നാലെ ഗോവൻ ക്ലാസിക് 350 പ്രദർശിപ്പിച്ചു, ഇപ്പോൾ, ഇതാ സ്‌ക്രാം 411 -ൻ്റെ പിൻഗാമിയായ സ്‌ക്രാം 440 എന്ന മോഡലും ഗോവയിലെ മോട്ടോവേഴ്‌സ് 2024 -ൽ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. നമുക്ക് ഇതിന്റെ വിശേഷങ്ങൾ ഒന്നു നോക്കാം.
ഗോവൻ ക്ലാസിക് 350 ബോബർ-സ്റ്റൈൽ മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചത് അതിന്റെ ഓളം വിട്ടുമാറുന്നതിന് മുമ്പാണ്, റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ സ്‌ക്രാംബ്ലറിനെ വെളിപ്പെടുത്തിയത്. ഹിമാലയൻ 450, ഗറില്ല 450 എന്നിവയ്ക്ക് അടിവരയിടുന്ന ഷെർപ 450 പ്ലാറ്റ്‌ഫോമിൽ ഒരുക്കുന്നതിനു പകരം, സ്‌ക്രാം 411 -ന് അടിസ്ഥാനമിടുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് സ്‌ക്രാം 440 -യും പൂർത്തിയാക്കിയിരിക്കുന്നത്.

അതുപോലെ തന്നെ ഹിമാലയൻ 411 -ൽ നിന്ന് പവർട്രെയിൻ കടമെടുത്ത മുൻ തലമുറ മോഡലിൽ നിന്ന് വ്യത്യസ്തമായി, ഹിമാലയൻ 450 -ൽ നിന്ന് ഷെർപ 450 എഞ്ചിൻ യൂണിറ്റ് സ്ക്രാം 440 കടംകൊള്ളുന്നില്ല. അതിനു പകരം, 443 സിസി ഡിസ്പ്ലേസ്മെന്റ് വാഗ്ദാനം ചെയ്യുന്ന 411 ബ്ലോക്കിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇതിന് കരുത്തേകുന്നതിനാണ് റോയൽ എൻഫീൽഡ് ഉപയോഗിച്ചിരിക്കുന്നത്.
ഈ പരിഷ്കൃത യൂണിറ്റ് സ്ക്രാം 440 -ൽ ഇപ്പോൾ 25.4 bhp മാക്സ് പവറും 34 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു എന്നാണ് റിപ്പോർട്ട്. സ്ക്രാം 411 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, പെർഫോമെൻസ് കണക്കുകളിൽ മൊത്തം 1.0 bhp പവും 2.0 Nm ടോർക്കും കൂടുതലാണ് വാഗ്ദാനം ചെയ്യുന്നത്.

എന്നിരുന്നാലും, പഴയ അഞ്ച് -സ്പീഡ് യൂണിറ്റിന് പകരമായി പുതിയ ആറ് -സ്പീഡ് ഗിയർബോക്‌സിൻ്റെ രൂപത്തിലാണ് സ്‌ക്രാം 440 -യിലെ പ്രധാന മാറ്റം വരുന്നത് എന്ന് മനസിലാക്കാം. ഈ അപ്പ്ഡേറ്റ് മോട്ടോർസൈക്കിളിൻ്റെ പെർഫോമെൻസ് സവിശേഷതകളിൽ കാര്യമായ മാറ്റം വരുത്തിയേക്കും, മികച്ച ഹൈവേ ക്രൂയിസിംഗ് സ്പീഡും ഇത് അൺലോക്ക് ചെയ്തേക്കാം.
വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം, സ്‌ക്രാമിന്, ഹിമാലയന് മുകളിൽ വരുന്ന പ്രധാന ആകർഷണം എന്നത് അതിൻ്റെ കുറഞ്ഞ ഭാരവും ഫൺ ടു റൈഡ് നേച്ചറുമാണ്. സ്‌ക്രാം 411 -ൽ നിന്ന് വ്യത്യസ്തമായി, റോയൽ എൻഫീൽഡ് സ്‌ക്രാം 440, ട്രയൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയൻ്റുകളിൽ വരുന്നു എന്നതും ശ്രദ്ധേയമാണ്.

പേരിന് അനുസൃതമായി ബ്ലോക്ക് -പാറ്റേൺ ടയറുകളുമായി വരുന്ന വയർ -സ്‌പോക്ക് വീലുകൾ ഉപയോഗിച്ചാണ് ട്രയൽ വേരിയൻറിനെ കമ്പനി വിപണിയിൽ എത്തിക്കുന്നത്, മറുവശത്ത് ട്യൂബ് ലെസ് ടയറുകളുള്ള അലോയി വീലുകളുമായി വരുന്ന രണ്ടാമത്തെ ഫോഴ്‌സ് വേരിയൻറ് കൂടുതൽ റോഡ് സ്പെക്ക് മോഡൽ ആണ്.
ബ്രേക്കിംഗ് സിസ്റ്റങ്ങൾക്ക് മുമ്പത്തേക്കാൾ വലിയ ക്യാലിപ്പറുകളാണ് ഇപ്പോൾ പുതിയ മോഡലിൽ വരുന്നു. എക്സ്ട്ര പെർഫോമെൻസ് കണക്കിൽ എടുക്കുമ്പോൾ ഇത് ഒരു മികച്ച കാര്യമാണ്. ഡ്യുവൽ -ചാനൽ ABS ഉം സ്റ്റാൻഡേർഡായി ഇതിൽ വരുന്നു. റൈഡർക്ക് അല്പം ഓഫ് റോഡ് റൈഡ് ആസ്വദിക്കണമെങ്കിൽ ഇത് സ്വിച്ച് ചെയ്യാനുമാകും.
ഗ്രൗണ്ട് ക്ലിയറൻസ് 200 mm ആണെങ്കിലും സീറ്റ് ഹൈറ്റ് 795 mm ആണ്. ഇത് വളരെ ആക്സസ് ചെയ്യാവുന്ന ഒരു സീറ്റ് ഹൈറ്റാണ്. റോയൽ എൻഫീൽഡ് ഇതോടൊപ്പം ഒരു ട്രിപ്പർ സ്‌ക്രീനും സ്റ്റാൻഡേർഡായി നൽകിയാൽ വളരെ നന്നായിരിക്കും. മൊത്തത്തിലുള്ള രൂപകൽപ്പനയും ലുക്സും സ്ക്രാം 411 -ന് ഏറെ കുറെ സമാനമാണ്.
നക്കിൾ ഗാർഡുകൾ, സിംഗിൾ പീസ് സീറ്റ്, വൃത്താകൃതിയിലുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സർക്കുലർ ഫുൾ എൽഇഡി ഹെഡ്‌ലൈറ്റ്, വൃത്താകൃതിയിലുള്ള ORVM -കൾ, ഹാലജൻ ടേൺ ഇൻഡിക്കേറ്ററുകൾ, പ്ലേഫുൾ ഡ്യുവൽ -ടോൺ കളർ ഓപ്ഷനുകൾ എന്നിവയാണ് ഇതിലെ ശ്രദ്ധേയമായ ഘടകങ്ങൾ. ഈ മോഡലിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും 2025 ജനുവരിയിൽ റോയൽ എൻഫീൽഡ് ഇതിനെ അവതരിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








