ഈ ഇന്ത്യന്‍ ഇവികള്‍ വാങ്ങിയാല്‍ 5 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കണ്ട! ഒപ്പം 100 കി.മീ റേഞ്ചും കുറഞ്ഞ വിലയും

നമ്മുടെ രാജ്യത്ത് അത്യന്തം വാശിയേറിയ മത്സരം നടക്കുന്ന വാഹന വിഭാഗമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടേത്. ഓരോ ദിവസവും പുത്തന്‍ ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനാല്‍ വാങ്ങാന്‍ ചോയ്‌സുകള്‍ കുറവാണെന്ന് ഒരാള്‍ക്കും പരാതി പറയാന്‍ അര്‍ഹതയില്ല. പരമ്പരാഗത നിര്‍മാതാക്കളും സ്റ്റാര്‍ട്ടപ്പ് കമ്പനികളുമെല്ലാം വിപണി വിഹിതം മെച്ചപ്പെടുത്താന്‍ പുത്തന്‍ ലോഞ്ചുകള്‍ നടത്തുകയാണ്.

പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് സോകുഡോ ഇലക്ട്രിക് ഇന്ത്യ. ഇപ്പോള്‍ സോകുഡോ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ നീക്കം കരുത്തുറ്റതും ബഡ്ജറ്റ് സൗഹൃദവുമായ ബൈക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത നിറവേറ്റുക മാത്രമല്ല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്നു.

sokudo electrics affordable e-scooters

ഇതില്‍ രണ്ട് മോഡലുകള്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചര്‍ ഓഫ് ഇലക്ട്രിക് വെഹിക്കിള്‍ (ഫെയിം) II സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുമ്പോള്‍ ഒന്ന് നോണ്‍ ആര്‍ടിഒ മോഡലാണ്. സെലക്ട് 2.2, റാപ്പിഡ് 2.2, പ്ലസ് (ലിഥിയം) എന്നിവയാണ് സോകുഡോ ഇലക്ട്രിക് പുതുതായി വിപണിയില്‍ എത്തിച്ച ഇവികള്‍.

മെയിക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വരുന്ന പുതിയ മോഡലുകള്‍ ഫെയിാ II മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം സ്മാര്‍ട്ട് ഫയര്‍പ്രൂഫ് ലിഥിയം ഫെറോ ഫോസ്‌ഫേറ്റ് (LFP) ബാറ്ററികളും ചാര്‍ജ് ചെയ്യുന്നതിനുള്ള 15-amp കണ്‍വെര്‍ട്ടറും ഫീച്ചര്‍ ചെയ്യുന്നു. പ്രകടനത്തിലും സുരക്ഷയിലും മികവ് പുലര്‍ത്തുന്ന ഈ ഇവികള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന റേഞ്ച് ഉത്കണ്ഠയുടെയും ബാറ്ററി സുരക്ഷയുടെയും പൊതുവായ ആശങ്കകള്‍ പരിഹരിക്കുന്നു.

sokudo electric plus 2.2

പ്ലസ് ഒരു സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായതിനാലാണ് ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടാത്തത്. മെയിക്ക് ഇന്‍ ഇന്ത്യ സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ മത്സരാധിഷ്ഠിത വിലയാണ് സോകുഡോ ഇട്ടിരിക്കുന്നത്. സോകുഡോ സെലക്ട് 2.2 ഇവിക്ക് 85,889 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഒറ്റചാര്‍ജില്‍ ഇത് 100 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

റാപ്പിഡ് 2.2 ഇലക്ട്രിക് സ്‌കൂട്ടറിനും 100 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്. 79,889 രൂപയാണ് ഇതിന്റെ വില. നോണ്‍ ആര്‍ടിഒ മോഡലായ പ്ലസ് (ലിഥിയം) ഇവിക്ക് 105 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 59,889 രൂപ എക്‌സ്‌ഷോറൂം വില മുടക്കി ഈ സ്‌കൂട്ടര്‍ വീട്ടിലെത്തിക്കാം.

sokudo electric rapid 2.2

3.5 മില്ലീമീറ്ററിനും 5.25 മില്ലീമീറ്ററിനും ഇടയില്‍ കനം ഉള്ള എബിഎസ് പ്ലാസ്റ്റിക് ബോഡികള്‍ കൊണ്ടാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തത്സമയ നിരീക്ഷണത്തിനായി അവര്‍ CANBUS കണക്റ്ററുകള്‍ സംയോജിപ്പിക്കുന്നതിനാല്‍ മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. ബാറ്ററി പാക്കിന് മൂന്ന് വര്‍ഷത്തെ വാറണ്ടിയും വാഹനത്തിന് അഞ്ച് വര്‍ഷത്തെ വാറണ്ടിയും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

'ഓരോ മാസവും നോണ്‍ ആര്‍ടിഒ ലെഡ്-ആസിഡ് സ്‌കൂട്ടറുകള്‍ വാങ്ങുന്ന 5 ലക്ഷത്തിലധികം വ്യക്തികളെ പരിമിതമായ റേഞ്ചും ഹ്രസ്വ വാറണ്ടികളും അലട്ടുന്നു. ഞങ്ങളുടെ പുതിയ ഇരുചക്രവാഹന മോഡലുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവുമായ ഓപ്ഷനുകള്‍ ദീര്‍ഘമായ വാറണ്ടിയില്‍ മികച്ച റേഞ്ചും കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു' സോകുഡോ ഇലക്ട്രിക് ഇന്ത്യയുടെ സ്ഥാപകനും സിഎംഡിയുമായ പ്രശാന്ത് വസിഷ്ഠ പറഞ്ഞു.

sokudo electric select 2.2

ഞങ്ങളുടെ മെയ്ഡ് ഇന്‍ ഇന്ത്യ സോകുഡോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അതുല്യവും സമഗ്രവുമായ സവിശേഷതകള്‍ സ്വയം സംസാരിക്കുകയും മിക്ക അന്താരാഷ്ട്ര ബ്രാന്‍ഡുകളേക്കാളും മികച്ചതും വിശ്വസനീയവുമായ മൊബിലിറ്റി സൊല്യൂഷന്‍ പ്രൊവൈഡറായി ഉയര്‍ന്നുവരാന്‍ ഞങ്ങളെ സഹായിക്കുമെന്നും താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-ല്‍ വില്‍പ്പനയില്‍ 36 ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് സോകുഡോ ഇലക്ട്രിക് പറയുന്നു.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വരവോടെ വിപണി വിഹിതം 15 മുതല്‍ 20 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കായി 80% വില്‍പ്പന വ്യാപനം കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം വര്‍ധിപ്പിച്ചുകൊണ്ട് മോടിയുള്ളതും താങ്ങാനാവുന്നതും കാര്യക്ഷമവുമായ മൊബിലിറ്റി സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള കമ്പനിയുടെ കാഴ്ചപ്പാടുമായി ഈ ലോഞ്ച് യോജിക്കുന്നു.

More from DriveSpark

Article Published On: Thursday, February 29, 2024, 11:54 [IST]
English summary
Sokudo electric launches three new electric scooters in india to increase market share
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X