ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ

ഇപ്പോൾ ട്രെൻഡ് ഇവികൾക്ക് പിന്നാലെ ആയതു കോണ്ട് തന്നെ പല പ്രമുഖ ടു വീലർ നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ കണ്ണുംനട്ട് പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. അടുത്തിടെ ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ ആക്ടിവയുടെ ഇവി പതിപ്പിന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.

അതിനു പിന്നാലെ ഇപ്പോൾ സുസുക്കി ഇന്ത്യയും ഇ -സ്കൂട്ടർ വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡും തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ആക്സസിന്റെ ഇലക്ട്രിക് പതിപ്പുമായിട്ടാവും അരങ്ങേറ്റം കുറിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ജാപ്പനീസ് ബ്രാൻഡ് ജപ്പാനിലെ എഞ്ചിനീയർമാരുമായി സഹകരിച്ച് വികസിപ്പിച്ച തങ്ങളുടെ ആദ്യത്തെ ഇവി തയ്യാറാക്കി കഴിഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കമ്പനി ബർഗ്മാൻ സ്ട്രീറ്റ് ഇലക്ട്രിക് പരീക്ഷിക്കുന്നതിൻ്റെ നിരവധി സ്പൈ ഷോട്ടുകൾ നാം കണ്ടിരുന്നു, എന്നാൽ ബ്രാൻഡിന്റെ പുതിയ പ്ലാനുകൾ അനുസരിച്ച്, ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുന്ന ഇവി മോഡൽ ആക്‌സസ് ആയിരിക്കും. ബർഗ്മാനിന്റെ ഇലക്ട്രിക് പതിപ്പിന് ഇ -ബർഗ്‌മാൻ എന്ന നെയിംപ്ലേറ്റ് കൺവെൻഷൻ കാണുന്നതിനാൽ സുസുക്കി ഈ പുതിയ ഇ -സ്‌കൂട്ടറിനെ 'ഇ -ആക്‌സസ്' എന്ന് വിളിക്കാൻ സാധ്യതയുണ്ട്.

രൂപകല്പനയും ഡിസൈനും ഉൾപ്പടെ ആകെ മൊത്തത്തിലുള്ള രൂപത്തിലും ഭാവത്തിലും ഇവ തങ്ങളുടെ ICE മോഡലുകൾക്ക് സമാനമായി തുടുന്നതിനാൽ ഈ പേരുകൾ കൂടുതൽ യോജിക്കും എന്നാണ് ഞങ്ങളും കരുതുന്നത്. മൊത്തത്തിലുള്ള സ്റ്റൈലിംഗും ബോഡി ഘടകങ്ങളും ICE മോഡലിന് സമാനമായിരിക്കുമ്പോൾ തന്നെ അവയുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക 'ബ്ലൂ' പെയിൻ്റ് സ്കീം ഇവി പതിപ്പുകളിൽ ഉണ്ടായിരിക്കും.

മുകളിൽ പറഞ്ഞവ കൂടാതെ, മോട്ടോർ കപ്പാസിറ്റി, ഉപയോഗിക്കുന്ന ബാറ്ററി പായ്ക്ക്, റിയൽ വേൾഡ് റൈഡിംഗ് റേഞ്ച് എന്നിവയെക്കുറിച്ച് യാതൊന്നും തന്നെ നിർമ്മാതാക്കൾ വ്യക്തമായി പരാമർശിച്ചിട്ടില്ല എന്നതാണ് വാസ്തവം, എന്നാൽ 125 സിസി ക്ലാസ് സ്കൂട്ടറിന് തുല്യമായ പ്രകടനമാണ് ഇതിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ആദ്യ ഇവി മോഡൽ ആയതിനാൽ, വാഹനത്തിന്റെ ചെലവ് നിയന്ത്രിക്കുന്നതിന്, ഈ ഇ -സ്‌കൂട്ടറിലെ ഫീച്ചറുകൾക്കായി ധാരാളം ഗാഡ്‌ജെറ്റുകൾ നൽകേണ്ടതില്ല എന്നാണ് സുസുക്കിയുടെ പക്ഷം. കൂടാതെ സുസുക്കി നമ്മുടെ ഇവി മാർക്കറ്റ് നിരീക്ഷിച്ച് വരുന്നു, പ്രത്യേകിച്ചും ഫെയിം സബ്‌സിഡി അവസാനിച്ചതിന് ശേഷം, മോഡൽ ഹിറ്റ് അല്ലെങ്കിൽ മിസ് ആകുന്നത് കൃത്യമായ വില നിർണ്ണയത്തെ ആശ്രയിച്ചിരിക്കും, അതിനാൽ ഒരു അഗ്രസ്സീവ് വില നൽകേണ്ടത് വളരെ പ്രധാനമാണ്.

എന്നും കരുതി ഇ -ആക്സസ് യാതൊരുവിധ ടെക്കും ഫീച്ചറുകളും വാഗ്ദാനം ചെയ്യില്ല എന്ന് ഞങ്ങൾ പറയുന്നില്ല. ഒരു സെമി അല്ലെങ്കിൽ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകൾ, കണക്റ്റഡ് മാപ്പ്സ് തുടങ്ങിയ സവിശേഷതകൾ പ്രതീക്ഷിക്കാം. കൂടാതെ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും സുസുക്കി ഇതിനൊപ്പം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ ഓല, ഏഥർ, ചേതക്ക് ഇവി, ഐക്യൂബ്, വരാനിരിക്കുന്ന ആക്ടിവ ഇവി എന്നിയോടെല്ലാം ഇ -ആക്സസ് കൊമ്പുകോർക്കും.

കമ്പനിയുടെ പ്ലാനിലെ ഈ മാറ്റത്തിലൂടെ അടുത്ത തീയതികളിൽ ഈ പ്രോഡക്ടുകൾ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, എന്നാൽ നിർഭാഗ്യവശാൽ, ഹോണ്ട, യമഹ തുടങ്ങിയ മറ്റ് ജാപ്പനീസ് ബ്രാൻഡുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സുസുക്കി ഇന്ത്യ പദ്ധതിയിടുന്നത്. മറ്റ് ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി അവർ കൃത്യമായ പ്ലാനിംഗോടെ മോഡലുകളെ എത്തിക്കും.

More from DriveSpark

Article Published On: Thursday, April 25, 2024, 11:18 [IST]
English summary
Suzuki planning to launch access electric in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X