സുസുക്കി എന്ന സുമ്മാവാ, മെയ് മാസത്തിൽ ടൂവീലർ വിൽപ്പനയിൽ വൻ വർധനവുമായി ബ്രാൻഡ്

ടൂവീലർ എന്നാൽ അത് സുസുക്കി എന്നൊരു നിലയിലാണ് കഴിഞ്ഞ മെയ് മാസം ടൂ വീലർ വിപണി പോയത്. ഈ വർഷം മേയിൽ കമ്പനി 111,512 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഒരു മാസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുചക്ര വാഹന ഭീമൻ 2023 മെയ് മാസത്തിൽ വിറ്റ 91,316 യൂണിറ്റുകളിൽ നിന്ന് 22 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുസുക്കിയുടെ ആഭ്യന്തര വിൽപ്പന നോക്കിയാൽ അത് 92,032 യൂണിറ്റായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 67,040 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനം വർധിച്ചിട്ടുണ്ട്.

അതേസമയം, കയറ്റുമതി 2023 മെയ് മാസത്തിൽ വിദേശത്തേക്ക് കയറ്റി അയച്ച 24,276 യൂണിറ്റിനേക്കാൾ 19.76 ശതമാനം ഇടിഞ്ഞ് 19,480 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. 111,512 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പന റെക്കോർഡ് നേട്ടം കൈവരിക്കുന്നത് തങ്ങൾക്ക് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും. ഈ ശ്രദ്ധേയമായ പ്രകടനം SMIPL-ൻ്റെ രാജ്യത്ത് വളരുന്ന വിപണി സാന്നിധ്യം എടുത്തുകാണിക്കുന്നുവെന്നുമാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞത്.

സുസുക്കി ആക്‌സസ് 125 ബ്രാൻഡിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഫറായി ഇപ്പോഴും തുടരുന്നുണ്ട്. സുസുക്കി Gixxer 155, Gixxer 250 ശ്രേണികൾ മൊത്തത്തിലുള്ള വോളിയം കൂട്ടുന്നുണ്ട്. ആക്‌സസ് 125-ൻ്റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിനായി സുസുക്കി ഇപ്പോഴും പ്രവർത്തിക്കുന്നതായിട്ടാണ് കമ്പനി അവകാശപ്പെടുന്നത് ഈ വർഷം അവസാനമോ 2025-ലോ എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

മാർച്ച് മാസത്തിലാണ് ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന വി-സ്ട്രോം 800DE മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറർ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരീക്ഷണം നടത്തിയ മോഡല്‍ ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ വി-സ്ട്രോം 650 XT-യുടെ പകരക്കാരനായാണ് പുതിയ വി-സ്ട്രോം 800DE എത്തിയിരിക്കുന്നത്.

10.30 ലക്ഷം രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്സ്‌ഷോറൂം വില. ഇന്ത്യയില്‍ ചാമ്പ്യന്‍ യെല്ലോ, ഗ്ലാസ് മാറ്റ് മെക്കാനിക്കല്‍ ഗ്രേ, സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ സുസുക്കി വി-800DE ലഭ്യമാകും. മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വി-സ്ട്രോം 800DE ഒരു സമ്പൂര്‍ണ നവീകരണത്തന് വിധേയമാകുകയും പെര്‍ഫോമന്‍സും ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. GSX-8S നേക്കഡ് ബൈക്കിന്റെ അതേ സ്റ്റീല്‍ ഫ്രെയിമാണ് വി-സ്ട്രോം 800DE മോഡലിന്റെ ഏറ്റവും വലിയ സവിശേഷത.

കാഴ്ച്ചയില്‍ വി-സ്ട്രോം സീരീസിന്റെ അതേ രൂപമാണ് കൈക്കൊണ്ടിരിക്കുന്നത്. ഈ റിജിഡായ സ്റ്റീല്‍ ഫ്രെയിം സ്ട്രെയിറ്റ് ലൈന്‍ സ്റ്റബിലിറ്റി നല്‍കുമെന്ന് മാത്രമല്ല ദൂരയാത്രകള്‍ കൂടുതല്‍ കംഫര്‍ട്ടാക്കി മാറ്റുകയും ചെയ്യുന്നു. സുസുക്കി വി-സ്‌ട്രോം 800DE അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ ഷാര്‍പ്പര്‍ സ്റ്റൈലിംഗും ഉയരമുള്ള റൈഡിംഗ് സ്റ്റാന്‍സുമാണ് നല്‍കുന്നത്.

പരുക്കന്‍ റോഡുകളില്‍ മികച്ച നിയന്ത്രണത്തിനായി ഫ്രണ്ട് ബീക്ക് ഇപ്പോള്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതുകൂടാതെ മികച്ച കണ്‍ട്രോള്‍ ലഭിക്കുന്നതിനായി സീറ്റ് റെയിലുകളുടെ വീതി കുറച്ചിരിക്കുന്നു. സുസുക്കി വി-സ്ട്രോം 800DE ന് 220 mm ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്നു. അതേസമയം സീറ്റ് ഉയരം 855 mm ആണ്. 3 സ്റ്റെപ് ഹൈറ്റ് അഡ്ജസ്റ്റബിലിറ്റി ലഭിക്കുന്ന ചെറിയ വിന്‍ഡ്‌സ്‌ക്രീനും ബൈക്കിന് ലഭിക്കുന്നു. പരുക്കന്‍ പ്രതലങ്ങള്‍ കീഴടക്കുമ്പോള്‍ സുഖവും ഷോക്ക് ആഗിരണവും വാഗ്ദാനം ചെയ്യുന്ന ടാപ്പേര്‍ഡ് ഹാന്‍ഡില്‍ ബാറുകളും ഈ അഡ്വഞ്ചര്‍ ബൈക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

649 സിസി വി-ട്വിനിന് പകരമായി പുതുതായി വികസിപ്പിച്ച 776 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമായി ജോടിയാക്കുമ്പോള്‍ മോട്ടോര്‍ 83 bhp പവറും 78 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. 270 ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് മോട്ടോര്‍സൈക്കിളിലെ പഴയ വി-ട്വിന്‍ എഞ്ചിന്റെ അതേ ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്നു.

More from DriveSpark

Article Published On: Monday, June 3, 2024, 21:49 [IST]
English summary
Suzuki registered a 22 per cent growth in sales of two wheelers in may 2024
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X